ഇഷ്ടപ്പെട്ടില്ലെങ്കിൽ അവളുടെ മുഖത്ത് നോക്കിപ്പറയും; പ്രായമായ എന്നെ ബഹുമാനിക്കണം; ഐശ്വര്യയെക്കുറിച്ച് ജയ
2007 ലായിരുന്നു ഐശ്വര്യയുടെ വിവാഹം. താര കുടുംബത്തിലേക്കാണ് ഐശ്വര്യ റായ് അഭിഷേകിന്റെ ഭാര്യയായി കടന്ന് വന്നത്.
ബോളിവുഡിലെ പ്രമുഖ താരമാണ് ഐശ്വര്യ റായ്. കരിയറിൽ അന്നും ഇന്നും ഐശ്വര്യ റായ്ക്ക് ഒരുപോലെ തന്റെ താരമൂല്യം നിലനിർത്താൻ കഴിഞ്ഞു. പൊതുവെ കരിയറിലെ ഒരു ഘട്ടം കഴിയുമ്പോഴാണ് നടിമാർ പ്രശസ്തരാവുന്നതും താരമൂല്യവും വരുന്നതുമെങ്കിൽ ഐശ്വര്യയുടെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. സിനിമയിലേക്ക് കടന്ന് വരുന്നതിന് മുമ്പേ ഐശ്വര്യ താരമായിരുന്നു.
1994 ൽ ലോകസുന്ദരിപട്ടം ചൂടിയ ഐശ്വര്യ അന്ന് മോഡലിംഗ് രംഗത്ത് തരംഗം സൃഷ്ടിച്ചു. സിനിമകളിൽ നിന്ന് നിരവധി അവസരങ്ങൾ വന്നപ്പോഴും ഐശ്വര്യ ആദ്യ സിനിമയായി തെരഞ്ഞെടുത്ത് മണിരത്നത്തിന്റെ ഇരുവർ ആണ്.

സിനിമയിൽ ഐശ്വര്യയെക്കൂടാതെ വലിയ താരനിര അണിനിരന്നിരുന്നു. 2007 ലായിരുന്നു ഐശ്വര്യയുടെ വിവാഹം. തന്റെ 34ാം വയസ്സിൽ 31 കാരനായ അഭിഷേക് ബച്ചനെ ഐശ്വര്യ വിവാഹം കഴിച്ചു. വിവാഹത്തിന് മുമ്പ് ഒരുപിടി സിനിമകളിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
ധൂം 2 എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഐശ്വര്യയും അഭിഷേകും അടുക്കുന്നത്. ഇരുവരും അധികം വൈകാതെ തന്നെ വിവാഹവും കഴിച്ചു. ആരാധ്യ എന്ന മകളും ഇന്ന് താര ദമ്പതികൾക്കുണ്ട്.

താരകുടുംബത്തിലേക്കാണ് ഐശ്വര്യ റായ് അഭിഷേകിന്റെ ഭാര്യയായി കടന്ന് ചെന്നത്. അമ്മായിയച്ചൻ ഇന്ത്യൻ സിനിമയിലെ പ്രമുഖനായ അമിതാഭ് ബച്ചൻ. അമ്മായിയമ്മയാവട്ടെ സിനിമയിലും രാഷ്ട്രീയത്തിലും കൈ വെച്ച ജയ ബച്ചനും. പൊതുവെ മുൻകോപക്കാരിയും യാഥാസ്ഥിതിക ചിന്താഗതിക്കാരിയുമാണ് ജയ ബച്ചൻ.
ഐശ്വര്യയെ പോലെ വലിയാെരു താരവും ജയ ബച്ചനും തമ്മിൽ അമ്മായിയമ്മ-മരുമകൾ തർക്കമുണ്ടാവുമെന്ന് വരെ അന്ന് പലരും പറഞ്ഞു. എന്നാൽ ഇരുവരും പെട്ടെന്ന് തന്നെ അടുക്കുകയാണുണ്ടായത്. മരുമകളെക്കുറിച്ച് പൊതുവേദികളിൽ ജയ ബച്ചൻ വാചാലയാവുകയും ചെയ്തു.

മുമ്പാെരിക്കൽ ഐശ്വര്യയെക്കുറിച്ച് ജയ ബച്ചൻ സംസാരിച്ചിരുന്നു. ഐശ്വര്യ നല്ല മരുമകളാണെന്നാണ് ജയ ബച്ചൻ പറഞ്ഞത്.
'അവളെന്റെ സുഹൃത്താണ്. എനിക്ക് അവളിൽ എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ മുഖത്ത് നോക്കിപ്പറയും. പിന്നിൽ നിന്ന് തന്ത്രം മെനയാറില്ല'
'അവൾക്ക് എന്നോട് എതിരഭിപ്രായമുണ്ടെങ്കിൽ അത് പ്രകടിപ്പിക്കും ആകെയുള്ള വ്യത്യാസമെന്തെന്നാൽ എനിക്ക് കുറച്ച് ഡ്രമാറ്റിക്കാവാം. അവൾ ബഹുമാനം കാണിക്കണം. കാരണം എനിക്ക് പ്രായമായല്ലോ,' ജയ ബച്ചൻ പറഞ്ഞു.

'ഞങ്ങൾ രണ്ട് പേരും മാത്രം ഇരുന്ന് എന്തെങ്കിലുമൊക്കെ സംസാരിക്കുന്നത് ഞാൻ ആസ്വദിക്കാറുണ്ട്. അവൾക്കൊരുപാട് സമയം ലഭിക്കാറില്ല. എങ്കിലും അവൾ ചെയ്യുന്നതെല്ലാം ഞങ്ങൾ ആസ്വദിക്കുന്നു. എനിക്കവളുമായി നല്ല ബന്ധമാണുള്ളത്,' ജയ ബച്ചൻ പറഞ്ഞു.
മുൻകോപക്കാരിയായ ജയ ബച്ചൻ അടുത്തിടെ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. പാപ്പരാസികളോട് ജയ കയർക്കുന്ന സാഹചര്യവും ഉണ്ടായി. അനാവശ്യമായി ഇവർ തന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറുകയാണെന്നാണ് ജയ ബച്ചന്റെ വാദം.

എപ്പോഴും ദേഷ്യത്തോടെ കാണുന്ന ജയ പലപ്പോഴും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കും ഇരയാവാറുണ്ട്. മറുവശത്ത് ഇടവേളയ്ക്ക് ശേഷം ഐശ്വര്യ വീണ്ടും കരിയറിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി അഭിനയിച്ച പൊന്നിയിൻ സെൽവൻ എന്ന സിനിമ വൻ ഹിറ്റായി. സിനിമയുടെ രണ്ടാം ഭാഗം ഏപ്രിലിൽ പുറത്തിറങ്ങും.


Click it and Unblock the Notifications