'മകളെ പോലെയാണ് ഐശ്വര്യയെ അദ്ദേഹം കണ്ടത്'; ആ സ്നേഹത്തിന് എന്ത് സംഭവിച്ചെന്ന് ആരാധകർ

ബോളിവുഡിലെ പ്രിയ താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ജയ ബച്ചൻ, അഭിഷേക് ബച്ചൻ. ഐശ്വര്യ റായ് തുടങ്ങി ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്നവരാണ് ബച്ചൻ കുടുംബാം​ഗങ്ങൾ. അതിനാൽ തന്നെ ഇവരെക്കുറിച്ചുള്ള മിക്ക വിവരങ്ങളും വാർ‌ത്താ പ്രാധാന്യം നേടാറുണ്ട്. ഐശ്വര്യ റായ് അഭിഷേകിന്റെ ഭാര്യയായി താര കുടുംബത്തിലേക്ക് കടന്ന് വന്നപ്പോൾ ബോളിവുഡ് മാധ്യമങ്ങളിൽ അത് വലിയ വാർത്തയായി. ലോകമറിയപ്പെടുന്ന താരറാണിയാണ് അന്ന് ഐശ്വര്യ.

ഐശ്വര്യ ഇനി സിനിമാ രം​ഗത്തുണ്ടാകുമോ അതോ കുടുംബിനിയായി ഒതുങ്ങുമോ എന്ന ചോദ്യം ആരാധകർക്കുണ്ടായിരുന്നു. എന്നാൽ വിവാഹ ശേഷവും ഐശ്വര്യ അഭിനയ രം​ഗത്ത് സജീവമായി. നടിയുടെ താരമൂല്യത്തെ വിവാഹം ബാധിച്ചതുമില്ല. എന്നാൽ മകൾ പിറന്നതോടെ സാഹചര്യം മാറി. മകൾ ജനിച്ച ശേഷം ഐശ്വര്യയെ കണ്ട ഏവരും അമ്പരന്നു. പഴയ മെലിഞ്ഞ സുന്ദരി വല്ലാതെ വണ്ണം വെച്ചിരുന്നു. വണ്ണം കുറച്ച് പഴയ ഫിറ്റ്നെസ് വീണ്ടെടുത്തെങ്കിലും സിനിമാ രം​ഗത്ത് ഐശ്വര്യ സജീവമായില്ല.

2011 ൽ മകൾ പിറന്ന ശേഷം അഞ്ച് സിനിമകളിൽ മാത്രമേ ഐശ്വര്യ ഇതുവരെ അഭിനയിച്ചിട്ടുള്ളൂ. അതേസമയം ഷോകളിലൂടെയും മറ്റും ലൈം ലൈറ്റിൽ കാണുന്നതിനാൽ സിനിമകളിലെ അഭാവം ആരാധകർക്ക് അനുഭവപ്പെടുന്നില്ല. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവനിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് താരം.

Amitabh Bachchan, Aishwarya Rai

ഐശ്വര്യ റായിയെക്കുറിച്ച് മുമ്പൊരിക്കൽ അമ്മായിയമ്മയായ ജയ ബച്ചൻ‌ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ഐശ്വര്യയോട് അമിതാഭ് ബച്ചനുള്ള മതിപ്പിനെക്കുറിച്ചാണ് ജയ ബച്ചൻ സംസാരിച്ചത്. മകൾ ശ്വേത ബച്ചനെ പോലെയാണ് അമിതാഭ് ബച്ചൻ ഐശ്വര്യയെ കണ്ടതെന്ന് ജയ അന്ന് തുറന്ന് പറഞ്ഞു.

2007 ൽ കോഫി വിത്ത് കരൺ എന്ന ഷോയിൽ സംസാരിക്കവെയാണ് ജയ ഇക്കാര്യം പറഞ്ഞത്. ആ വർഷമാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. ഐശ്വര്യയെ കാണുമ്പോൾ തന്നെ അമിത് ജിയുടെ കണ്ണുകൾ തിളങ്ങും. മകൾ ശ്വേത വീട്ടിലേക്ക് വരുന്നത് പോലെയാണത്. ശ്വേത പോയപ്പോഴുള്ള വിടവ് ഐശ്വര്യ നികത്തും. ശ്വേത വിവാഹം കഴിച്ച് കുടുംബത്തിൽ നിന്നും പുറത്തേക്ക് പോയതുമായി ഞങ്ങൾക്ക് ഒരിക്കലും പൊരുത്തപ്പെടാനായിരുന്നില്ലെന്നും ജയ ബച്ചൻ അന്ന് തുറന്ന് പറഞ്ഞു.

Amitabh Bachchan, Aishwarya Rai

ജയ അന്ന് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്. തുടക്ക നാളുകളിലെ സ്നേഹം ഐശ്വര്യയും ഭർത്താവിന്റെ കുടുംബവും തമ്മിൽ ഇപ്പോഴില്ലേ എന്ന ചോദ്യം ആരാധകർക്കുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ആരാധകർ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഐശ്വര്യയെക്കുറിച്ച് ബച്ചനോ ജയയോ പൊതുവിടങ്ങളിൽ ഇപ്പോൾ സംസാരിക്കാറില്ല. സോഷ്യൽ മീഡിയയിൽ സജീവമായ ഐശ്വര്യയുടെ നാത്തൂൻ ശ്വേത ബച്ചനും നടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാറില്ല.

മാത്രമല്ല ഐശ്വര്യയുടെ പൊന്നിയിൻ സെൽവൻ എന്ന സിനിമ വൻ ഹിറ്റായിട്ടും സോഷ്യൽ മീഡിയയിൽ സജീവമായ അമിതാഭ് ബച്ചൻ ഇതിനെ പ്രശംസിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല. പകരം കൊച്ചുമകൻ അ​ഗസ്ത്യ നന്ദയുടെ പുറത്തിറങ്ങാനിരിക്കുന്ന ആർക്കീസ് എന്ന സിനിമയ്ക്ക് ആശംസകളും അറിയിച്ചു. അമിതാഭ് ബച്ചന്റെ പ്രവൃത്തി ഐശ്വര്യയുടെ ആരാധകരെ ചൊടിപ്പിച്ചു. രണ്ട് ആരോപണങ്ങളാണ് ഐശ്വര്യയുടെ ആരാധകർ ബച്ചനെതിരെ ഉന്നയിച്ചത്.

ഐശ്വര്യയുമായുള്ള അസ്വാരസ്യം കൊണ്ടായിരിക്കാം മരുമകളെ പ്രശംസിക്കാൻ ഇദ്ദേഹം മടിച്ചതെന്ന് ചിലർ വാദിച്ചപ്പോൾ ചിലർ പറഞ്ഞത് മറ്റൊരു കാരണമാണ്. മരുമകളെ പൊതുവിടങ്ങളിൽ പ്രശംസിക്കാൻ ബച്ചന്റെ പുരുഷാധിപത്യ ചിന്താ​ഗതി അനുവദിക്കുന്നില്ലെന്നായിരുന്നു ഇവരുടെ വാ​ദം.

Read more about: amitabh bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X