ഐശ്വര്യയ്ക്ക് വേണ്ടി ഷാരൂഖ് ഖാനെ തല്ലുമെന്ന് പറഞ്ഞ അമ്മായിഅമ്മ: ജയാ ബച്ചന്റെ ദേഷ്യത്തിന് കാരണം ഇത്
ഷാരൂഖ് ഖാനും ഐശ്വര്യ റായിയും ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തരായ വ്യക്തികളിൽ രണ്ടുപേരാണ്. ജോഷ്, മൊഹബത്തേൻ, ദേവദാസ് പോലുള്ള സിനിമകളിൽ അവർ ഒന്നിച്ചു നൽകിയ പ്രകടനങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. ഷാരുഖിന്റെയും ഐശ്വര്യയുടെയും ഓൺസ്ക്രീൻ കൂട്ടുകെട്ട് പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായിരുന്നുവെങ്കിലും, 2000-കളുടെ തുടക്കത്തിൽ അവരുടെ വ്യക്തിപരമായ ബന്ധത്തിൽ വലിയ മാറ്റമുണ്ടായി.
ഒന്നിച്ചു വിജയകരമായ പല സിനിമകളിൽ അഭിനയിച്ചപ്പോഴും, ചില പ്രൊഫഷണൽ പ്രശ്നങ്ങളെ തുടർന്ന്, ഇരുവരും ഒരുമിച്ച് ചെയ്യാനിരുന്ന നിരവധി സിനിമകളിൽ നിന്ന് ഐശ്വര്യയെ ഒഴിവാക്കപ്പെട്ടു. ന്യൂസ് 18 ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ഈ മാറ്റത്തിനുള്ള വ്യക്തമായ കാരണങ്ങൾ ഒരിക്കലും ഷാരൂഖും ഐശ്വര്യയും തുറന്ന് പറഞ്ഞിട്ടില്ല. പിന്നീട് മുൻ ലോക സുന്ദരി തന്നെയാണ് കിംഗ് ഖാൻ അഭിനയിച്ചിരുന്ന ചൽതേ ചൽതേയും വീർ സാറയും ഉൾപ്പെടെ പല പ്രൊജെക്ടുകളിൽ നിന്നും തന്നെ ഒഴിവാക്കിയതായി സ്ഥിരീകരിച്ചത്.

ഈ അപ്രതീക്ഷിത ഒഴിവാക്കലുകൾ അന്നത്തെ സമയത്ത് ഐശ്വര്യ റായിയുടെ കരിയറിനെ പ്രതികൂലമായി ബാധിച്ചു. ഷാരൂഖ് പിന്നീട് ക്ഷമ ചോദിച്ചെങ്കിലും, അവരുടെ തമ്മിലുള്ള സൗഹൃദം പൂർണ്ണമായി പുനസ്ഥാപിക്കപ്പെട്ടില്ല. ബോളിവുഡ് സൂപ്പർതാരവും, പ്രശസ്ത നടിയും തമ്മിലുള്ള വിരോധം പ്രൊഫഷണൽ പരിധിക്കപ്പുറം കുടുംബപരമായി പോലും പ്രതിഫലിച്ചു തുടങ്ങിയിരുന്നു. പ്രത്യേകിച്ച് ഷാരൂഖുമായുള്ള സൗഹൃദബന്ധം നിലനിർത്തിയിരുന്ന ഐശ്വര്യയുടെ അമ്മായിയമ്മയായ ജയ ബച്ചന്റെ ശ്രദ്ധയും ഇത് നേടി.
2008-ൽ പീപ്പിൾ മാഗസിനോട് നൽകിയ അഭിമുഖത്തിൽ, സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഷാരൂഖിനോടുള്ള വിരോധം ഇപ്പോഴും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, ഉണ്ടെന്ന് ജയ സമ്മതിച്ചു. ഇതിനെക്കുറിച്ച് ഷാരൂഖ് ഖാനോട് ഒരിക്കലും സംസാരിച്ചിട്ടില്ലെങ്കിലും സംസാരിക്കാനുള്ള ഉദ്ദേശമുണ്ടെന്നാണ് അന്ന് അവർ പറഞ്ഞത്. ആ സമയത്ത് ഷാരൂഖ് തനിക്കൊപ്പം, തൻറെ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ, സ്വന്തം മകനോടുപോലെ തന്നെ താക്കീത് ചെയ്തേനെയെന്നും, വേണ്ടി വന്നാൽ തല്ലിയേനെ എന്നും അവർ കൂട്ടിച്ചേർത്തു. എങ്കിലും, ഷാരൂഖിനോടുള്ള വ്യക്തിപരമായ സ്നേഹബന്ധവും ആത്മബന്ധവും ഇപ്പോഴും തനിക്കുണ്ടെന്ന് അവൾ വ്യക്തമായി പറഞ്ഞു.

2007ലെ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും വിവാഹ വേളയിലും ഈ ബന്ധത്തിലെ പിളർപ്പ് പ്രകടമായിരുന്നു; അന്ന് ഷാരൂഖ് ഖാൻ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ചൽതേ ചൽതേ വിവാദത്തിന് ശേഷം ഇരുവരും ഇപ്പോഴും സംസാരിക്കുന്നില്ലെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ. കുടുംബബന്ധങ്ങൾ ഉലയാതെയിരിക്കാൻ വേണ്ടിയാണ് ആർക്കും ക്ഷണം നൽകാതിരുന്നതെന്ന്, സാധ്യമായിരുന്നെങ്കിൽ വിവാഹ തീയതിവരെ മാറ്റുമായിരുന്നുവെന്ന്, ജയ ബച്ചൻ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
ഇരുവരുടെയും ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായിരുന്നെങ്കിലും, വർഷങ്ങൾ കഴിഞ്ഞതോടെ അതിൽ കുറച്ചൊക്കെ മയം വന്നു. ഷാരൂഖിന്റെ ക്ഷമാപണവും ക്രമേണ ഇരു വശങ്ങളിലും നിലപാടുകളിൽ വന്ന അയവും, അകലം കുറയ്ക്കാൻ സഹായിച്ചു.
കഴിഞ്ഞ കുറച്ചു കാലമായി അഭിഷേകും ഐശ്വര്യയും തങ്ങളുടെ വിവാഹമോചന വാർത്തകളും അഭ്യൂഹങ്ങൾ നേരിട്ടിട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം വാർത്തകൾ തങ്ങളെയും കുടുംബത്തെയും എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അഭിഷേക് തുറന്നുപറഞ്ഞു. "ഇത് വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. നിങ്ങൾ എന്റെ സ്ഥാനത്തല്ല, എന്റെ ജീവിതം ജീവിക്കുന്നില്ല," അദ്ദേഹം പറഞ്ഞു. മുൻപ് തന്നെക്കുറിച്ചുള്ള വ്യാജ വാർത്തകൾ അവഗണിക്കാറുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ കുടുംബത്തെക്കുറിച്ച് ഇത്തരം വാർത്തകൾ വരുമ്പോൾ അത് കൂടുതൽ വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications











