ഒരാഴ്ചക്കപ്പുറം നിൽക്കില്ല; ജയ ബച്ചന്റെ അനുമാനം തെറ്റിച്ച് അമിതാഭ്; മടങ്ങിയെത്തിയത് കോടികളുടെ സമ്മാനവുമായി

ബോളിവുഡിൽ എക്കാലത്തും വലിയ ജനശ്രദ്ധ താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. ബച്ചന്റെ കുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും കൗതുകമാണ്. വിവാഹമെന്ന സങ്കൽപ്പത്തിൽ അടിയുറച്ച് വിശ്വസിക്കുന്നയാളാണ് ജയ ബച്ചൻ. വിവാഹശേഷം കരിയർ മാറ്റിവെച്ച് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകാൻ ജയ തയ്യാറായി. ഇതൊരിക്കലും ത്യാ​ഗമായിരുന്നില്ലെന്നെന്നാണ് ജയ ബച്ചൻ മുമ്പൊരിക്കൽ പറഞ്ഞത്. ആവർത്തന വിരസത തോന്നുന്ന റോളുകൾ ചെയ്യുന്നതിന് പകരം കുടുംബജീവിതത്തിലേക്ക് ശ്രദ്ധ നൽകുകയെന്നത് തന്റെ തീരുമാനമായിരുന്നെന്നും താരപത്നി അന്ന് വ്യക്തമാക്കി.

അമിതാഭ് ബച്ചന്റെ സിനിമാ കരിയറിന് വലിയ പിന്തുണ നൽകുന്ന ജയ ബച്ചൻ ഇദ്ദേഹത്തിന്റെ നല്ല വിമർശകയുമാണ്. സിനിമകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും വ്യക്തമായ നിരീക്ഷണം ജയ ബച്ചൻ ന‌ടത്താറുണ്ട്. അമിതാഭ് സിനിമകൾ തെരഞ്ഞെടുക്കുന്നതിലും ജയ ബച്ചന്റെ അഭിപ്രായം പരി​ഗണിക്കാറുണ്ട്. മുമ്പൊരിക്കൽ ജയ ബച്ചൻ അമിതാഭിന് നൽകിയ മുന്നറിയിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിധു വിനോദ് ചോപ്രയുടെ ഏകലവ്യ എന്ന സിനിമയിൽ അഭിനയിക്കാനെത്തിയതായിരുന്നു അമിതാഭ് ബച്ചൻ.

Jaya Bachchan, Amitabh Bachchan

പൊതുവെ കർക്കശക്കാരനാണ് വിധു വിനോദ് ചോപ്ര. അതിനാൽ തന്നെ ഏകലവ്യയുടെ ഷൂട്ടിം​ഗ് പാതിവഴിക്ക് നിർത്തി അമിതാഭ് തിരിച്ച് വരുമെന്ന് ജയ ബച്ചൻ കരുതി. രണ്ട് മാസത്തെ ഷൂ‌ട്ടിം​ഗിന് പോകാനായി ഒരു സ്യൂട്ട് കേസ് മാത്രമാണ് ജയ ബച്ചൻ നൽകിയത്. ഒരാഴ്ചക്ക് മുകളിൽ വിധു വിനോദ് ചോപ്രയെ നിങ്ങൾക്ക് സഹിക്കാൻ പറ്റില്ലെന്നും പറഞ്ഞു.

സെറ്റിൽ ഒരു സ്യൂട്ട് കേസുമായെത്തിയ അമിതാഭ് ബച്ചനെ കണ്ട് വിധു വിനോദ് ചോപ്ര കാര്യം തിരക്കി. ജയ ബച്ചൻ പറഞ്ഞത് ഇദ്ദേഹം വിധു വിനോദ് ചോപ്രയോട് പങ്കുവെക്കുകയും ചെയ്തു. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഏകലവ്യയുടെ ഷൂട്ടിം​ഗിൽ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. നല്ല രീതിയിൽ ഷൂട്ടിം​ഗ് പൂർത്തിയായി. അമിതാഭിന്റെ സഹകരണത്തിന് സമ്മാനമായി റോൾസ് റോയ്സിന്റെ 4.5 കോടി രൂപ വിലവരുന്ന കാർ നടന് വിധു വിനോദ് ചോപ്ര നൽകി.

Jaya Bachchan, Amitabh Bachchan

2007 ലാണ് ഏകലവ്യ റിലീസ് ചെയ്യുന്നത്. സഞ്ജയ് ദത്ത്, സെയ്ഫ് അലി ഖാൻ, വിദ്യ ബാലൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷം ചെയ്തത്. 81 കാരനായ അമിതാഭ് ബച്ചൻ അഭിനയ രം​ഗത്ത് ഇപ്പോഴും സജീവമാണ്. നടന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ പ്രായത്തിലും അമിതാഭ് ബച്ചൻ കരിയറിനോട് കാണിക്കുന്ന ആത്മാർത്ഥതയെ അടുത്തിടെ മകൻ അഭിഷേക് ബച്ചൻ പ്രശംസിച്ചിരുന്നു. ഏറെക്കാലത്തിന് ശേഷം അടുത്തിടെയാണ് ജയ ബച്ചൻ അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നത്.

കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിലൂടെയാണ് ജയ ബച്ചൻ തിരിച്ചെത്തിയത്. സിനിമ വൻ ഹിറ്റായി. നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് സിനിമയിൽ ജയ ബച്ചൻ അവതരിപ്പിച്ചത്. റോക്കി ഓർ റാണി കി പ്രേം കഹാനിക്ക് ശേഷം മറ്റൊരു സിനിമയിലും ജയ ബച്ചൻ ഒപ്പുവെച്ചിട്ടില്ല. രാഷ്ട്രീയ രം​ഗത്താണ് ജയ ബച്ചൻ ഇന്ന് സജീവം. മരുമകൾ ഐശ്വര്യ റായും അടുത്തിടെയാണ് അഭിനയ രം​​ഗത്തേക്ക് തിരിച്ച് വന്നത്.

Read more about: jaya bachchan amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X