മത്സരം, മിണ്ടാതിരിക്കൽ; ഇന്ന് ശ്രീദേവി കേൾക്കുന്നുണ്ടെങ്കിൽ എനിക്ക് പറയാനുള്ളത്; ജയപ്രദയുടെ വാക്കുകൾ

ജയപ്രദയും ശ്രീദേവിയും കരിയറിൽ ഒരേസമയത്ത് തിളങ്ങി നിന്നവരാണ്. ഇരുവരും ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും ശക്തമായ സാന്നിധ്യമായിരുന്നു.

സിനിമാ രം​ഗത്ത് നടിമാർ തമ്മിലുണ്ടാവുന്ന പ്രശ്നങ്ങൾ എപ്പോഴും ചർച്ചയാവാറുണ്ട്. 90 കളിലും 2000 ങ്ങളുടെ തുടക്കത്തിലുമായിരുന്നു ഈ പ്രവണത കൂടുതലായും ഉണ്ടായിരുന്നത്.

എളുപ്പം സിനിമകളിൽ നിന്ന് മാറ്റി നിർത്തപ്പെടാമെന്നതിനാൽ നടിമാർ തമ്മിൽ കടുത്ത മത്സരം അന്നുണ്ടായിരുന്നു. ​

ഗോസിപ്പ് കോളങ്ങളിൽ വരുന്ന വാർത്തകളും പരാമർശങ്ങൾ വളച്ചൊടിക്കുന്നതും ഈ വഴക്കിന് ആക്കം കൂട്ടി. ഐശ്വര്യ റായിയും റാണി മുഖർജിയും തമ്മിലുണ്ടായ ആസ്വാരസ്യം, കരീന-പ്രിയങ്ക ചോപ്ര തർക്കം,

ദീപിക പദുകോൺ-കത്രീന കൈഫ് എന്നിവർ തമ്മിലുണ്ടായ പ്രശ്നം തുടങ്ങിയവയെല്ലാം ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു.

എന്നാൽ വർഷങ്ങൾക്കിപ്പുറം ഇവരെല്ലാം സൗഹൃദത്തിലായി. പുതിയ തലമുറയിലെ നടിമാർ ഇത്തരം കാറ്റ് ഫൈറ്റുകൾക്ക് നിൽക്കാറുമില്ല. സോഷ്യൽ മീഡിയയുടെ കടന്ന് വരവോടെയാണ് ഈ പ്രവണത അവസാനിച്ചത്.

യഥാർത്ഥത്തിൽ താരങ്ങൾ തമ്മിലുണ്ടായ പ്രശ്നങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ​പാപ്പരാസികൾ പ്രസ്താവനകൾ വളച്ചൊടിക്കുന്നതായിരുന്നു. സോഷ്യൽ മീഡിയയുടെ വരോവടെ അതില്ലാതായി.

മുമ്പൊരിക്കൽ നടി ജയപ്രദയും ശ്രീദേവിയും അസ്വാരസ്യത്തിലാണെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു.

കരിയറിൽ ഒരേ സമയത്ത് തിളങ്ങി നിന്ന ശ്രീവിദ്യയും ജയപ്രദയും ഒരുപിടി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. മസ്കത് എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ശ്രീദേവിയും ജയപ്രദയും തമ്മിൽ‌ അകൽച്ചയുണ്ടായത്.

Sridevi, Jaya Prada

ഇരുവരും തമ്മിൽ വഴക്കാണെന്നാണ് അന്ന് പുറത്ത് വന്ന വാർത്തകളെങ്കിലും അങ്ങനെയൊന്നും ഉണ്ടായില്ല.

അതേസമയം ചെറിയാെരു അകൽച്ച തങ്ങൾ തമ്മിലുണ്ടെന്ന് ജയപ്രദ തന്നെ മുമ്പൊരിക്കൽ വ്യക്തമാക്കിയിരുന്നു, ഇരുവർക്കും തുല്യ പ്രാധാന്യമുണ്ടായിരുന്ന സിനിമായിരുന്നു ഇത്.

ക്യാമറയ്ക്ക് മുന്നിൽ തങ്ങൾ ഒരുമിച്ച് അഭിനയിക്കുമെങ്കിലും ഓഫ് സ്ക്രീനിൽ ശ്രീദേവിയുമായി യാതൊരു കെമിസ്ട്രിയുമില്ലായിരുന്നെന്ന് അന്ന് ജയപ്രദ ഓർത്തു. അതേസമയം ഈ അകൽച്ച ശത്രുതയായിരുന്നില്ലെന്നും ജയപ്രദ ഓർത്തു.

ഓൺസ്ക്രീനിൽ നല്ല സഹോദരിമാരായി അഭിനയിച്ചെങ്കിലും ഓഫ്സ്ക്രീനിൽ പരസ്പരം നോക്കിയിരുന്നു പോലുമില്ല. നൃത്ത രം​ഗങ്ങളിൽ പരസ്പരം മത്സരിച്ചു. സംവിധായകൻ തങ്ങളെ പരസ്പരം സംസാരിക്കാൻ ശ്രമിക്കുമ്പോഴൊന്നും നടന്നില്ല.

മസ്കത് സിനിമയുടെ ഷൂട്ടിനിടെ ഞങ്ങൾ പരസ്പരം സംസാരിക്കാൻ ജിതേന്ദ്രയും രാജേഷ് ഖന്നയും മേക്കപ്പ് റൂമിൽ ഒരുമിച്ച് പൂട്ടി. ഞങ്ങൾ രണ്ട് പേർക്കും അത് ബുദ്ധിമുട്ടായിരുന്നു.

പരസ്പരം ഒരു വാക്ക് പോലും ഞങ്ങൾ സംസാരിച്ചില്ലെന്നും അന്ന് ജയപ്രദ ഓർത്തു. ശ്രീദേവിയുമായി അടുത്ത സൗഹൃദമില്ലായിരുന്നെങ്കിലും അവരെ താൻ മിസ് ചെയ്യുന്നെന്നും അന്ന് ജയപ്രദ പറഞ്ഞു.

എവിടെ നിന്നെങ്കിലും ശ്രീദേവിയിത് കേൾക്കുന്നുണ്ടെങ്കിൽ അവരോട് പറയാനുള്ളത് നമ്മൾ പരസ്പരം സംസാരിച്ചിരുന്നെങ്കിലെന്ന് ഞാനാ​ഗ്രഹിച്ചിരുന്നെന്നാണ്, അന്ന് ജയപ്രദ പറഞ്ഞതിങ്ങനെ.

Sridevi

ശ്രീദേവിയുടെ മരണ ശേഷമായിരുന്നു ജയപ്രദയുടെ ഈ പരാമർശം. ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയപ്രദ.

2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിൽ വെച്ചായിരുന്നു മരണം. ബാത്ത് ടബ്ബിൽ അബോധാവസ്ഥയിൽ വീണ് മുങ്ങി മരിക്കുകയായിരുന്നു. തലയ്ക്ക് ​പരിക്കുണ്ടായിരുന്നു.

ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറായിരുന്നു ശ്രീദേവി. ഇന്നും ശ്രീദേവിക്ക് പകരക്കാരി വന്നിട്ടില്ലെന്ന് ആരാധകർ പറയുന്നു.

തെന്നിന്ത്യൻ സിനിമകളിൽ നിന്നും ഹിന്ദി സിനിമാ രം​ഗത്തേക്ക് കടന്ന ശ്രീദേവിക്ക് കൈ നിറയെ അവസരങ്ങൾ ലഭിച്ചു.

മലയാളത്തിലും ശ്രീദേവി സാന്നിധ്യമറിയിച്ചിട്ടുണ്ട്. ശ്രീദേവിയുടെ മകൾ ജാൻവി
കപൂർ ഇന്ന് ബോളിവുഡിലെ പ്രമുഖ നടിയാണ്.

ഇളയ മകൾ ഖുശി കപൂറും സിനിമാ രം​ഗത്തേക്ക് കടക്കുന്നു. ശ്രീദേവിയുടെ അപ്രതീക്ഷിത മരണം ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. ശ്രീദേവിയുടെ പല കഥാപാത്രങ്ങളും ഇന്ന് ഐക്കണിക്കായി നിലനിൽക്കുന്നു.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X