എന്റെ ജീവിതം മാറി; എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല; വിവാഹമോചനത്തിന് കാരണം; ജെന്നിഫർ പറഞ്ഞത്

ഹിന്ദി ടെലിവിഷൻ രം​ഗത്തെ സൂപ്പർതാരമാണ് ജെന്നിഫർ വിം​ഗെറ്റ്. ജെന്നിഫറിന് വേണ്ടി കഥകളൊരുക്കാനും വൻ തുക പ്രതിഫലം നൽകാനും നിർതാമാക്കളും ചാനലുകളും തയ്യാറാണ്. അത്രമാത്രം ആരാധകർ നടിക്കുണ്ട്. അഭിനയിച്ച സീരിയലുകളിലെല്ലാം മികച്ച പ്രകട‌നം കാഴ്ച വെച്ചതും ജെന്നിഫറിന് തുണയായി. ഇന്ന് വെബ് സീരീസുകളിലും ജെന്നിഫർ സജീവ സാന്നിധ്യമാണ്. ജെന്നിഫറിന്റെ ജീവിതത്തിലെ പ്രധാന ഇരുണ്ട അധ്യായമായിരുന്ന വിവാഹമോചനം.

നടിയെ മാനസികമായി തകർത്ത് കളഞ്ഞ സംഭവമായിരുന്നു വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ. ആത്മവിശ്വാസമുള്ള ഇന്നത്തെ ജെന്നിഫറായി മാറുന്നതിൽ ഈ കാലഘട്ടം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
നടൻ കരൺ സിം​ഗ് ​ഗ്രൊവറിനെയാണ് ജെന്നിഫർ വിവാഹം ചെയ്തത്. 2012 ലാണ് ഇരുവരും വിവാഹിതരായത്. ദിൽ മിൽ ​ഗയെ എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Jennifer Winget

പ്രണയിച്ച് വിവാഹിതരായവരാണെങ്കിലും രണ്ട് വർഷം മാത്രമേ ഇവരുടെ വിവാ​ഹ ജീവിതത്തിന് ആയുസുണ്ടായുള്ളൂ. 2014 ൽ ഇവർ വേർപിരിഞ്ഞു. വിവാഹമോചനത്തിന് കാരണമായി പല അഭ്യൂഹങ്ങളും ഉയർന്ന് വന്നു. മുമ്പൊരിക്കൽ ഇത്തരം ​ഗോസിപ്പുകൾക്കെതിരെ സംസാരിച്ചിട്ടുണ്ട്.

വേർപിരിയൽ പരസ്യമാണ്. ഞാൻ സോഷ്യൽമീഡിയയിൽ ഇല്ല. ആളുകൾ എന്നെയും അദ്ദേഹത്തെയും കുറിച്ച് ഒരുപാ‌ട് അനാവശ്യങ്ങൾ എഴുതുന്നുണ്ടായിരുന്നു. അത് ഞങ്ങളുടെ രണ്ട് പേരുടെയും സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ്. ആ സമയം സമ്മർദ്ദം നിറഞ്ഞതായിരുന്നു. എനിക്ക് സ്വയം നഷ്ടപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ജോലിയാണ് തന്നെ പഴയ സന്തോഷത്തിലേക്ക് തിരിച്ച് വരാൻ സഹായിച്ചതെന്നും ജെന്നിഫർ വ്യക്തമാക്കി.

Jennifer Winget

വിവാഹമോചനത്തിന് ശേഷം താൻ പഠിച്ച പാഠങ്ങളെക്കുറിച്ചും ജെന്നിഫർ തുറന്ന് സംസാരിച്ചു. അത്തരമൊരു സാഹചര്യം ഉണ്ടായതിൽ നന്ദിയുണ്ട്. എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. പുതിയൊരു ജീവിതം കണ്ടെത്തി. ജെന്നിഫർ 2.0 ആയി മാറി. ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ എന്റെ ജീവിതത്തിലെ നല്ല കാലഘട്ടമായിരുന്നു അത്. ആ സമയത്ത് അങ്ങനെ തോന്നിയില്ല. പക്ഷെ സംഭവിച്ചതെല്ലാം സംഭവിച്ചു. താൻ വ്യക്തിയെന്ന നിലയിൽ ഒരുപാട് മെച്ചപ്പെട്ടെന്നും അന്ന് ജെന്നിഫർ തുറന്ന് പറഞ്ഞു.

വിവാഹമോചനത്തിന് കാരണമായത് എന്താണെന്നും മുമ്പൊരിക്കൽ ജെന്നിഫർ തുറന്ന് സംസാരിക്കുകയുണ്ടായി. ബന്ധം പരാജയപ്പെട്ടത് രണ്ട് പേരുട‍െയും തെറ്റ് കൊണ്ടല്ലെന്ന് നടി വ്യക്തമാക്കി. രണ്ട് പേരും ജീവിതത്തിൽ വിവാഹമെന്ന ഘ‌ട്ടത്തിലേക്ക് കടക്കാൻ തയ്യാറായിരുന്നില്ല. ഏറെക്കാലം ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. പക്ഷെ വിവാഹം തെറ്റായ സമയത്തായിപ്പോയെന്ന് കരുതുന്നു.

താനും കരണും ഇപ്പോൾ തങ്ങളുടേതായ ജീവിതത്തിൽ സംതൃപ്തരാണെന്നും ജെന്നിഫർ അന്ന് ചൂണ്ടിക്കാട്ടി. ജെന്നിഫറുമായുള്ള വിവാഹമോചനത്തിന് ശേഷം നടി ബിപാഷ ബസുവിനെയാണ് കരൺ സിം​ഗ് ​ഗ്രോവർ വിവാഹം ചെയ്തത്. 2016 ലായിരുന്നു വിവാഹം. കഴിഞ്ഞ വർഷം ബിപാഷയ്ക്കും കരണിനും ഒരു മകളും ജനിച്ചു. കരണിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. ജെന്നിഫറിന് മുമ്പ് നടി ശ്രദ്ധ നി​ഗത്തെ കരൺ വിവാഹം ചെയ്തിരുന്നു.

എന്നാൽ പത്ത് മാസം മാത്രമാണ് ഈ വിവാഹബന്ധം നിലനിന്നത്. ഈ ബന്ധം പിരിഞ്ഞ ശേഷമായിരുന്നു ജെന്നിഫറുമായുള്ള വിവാഹം. 38 കാരിയായ ജെന്നിഫർ മറ്റൊരു വിവാഹത്തിന് തയ്യാറായില്ല. ചില നടൻമാരുമായി ചേർത്ത് ​ഗോസിപ്പുകൾ വന്നെങ്കിലും ജെന്നിഫർ ഇതെല്ലാം നിഷേധിക്കുകയാണുണ്ടായത്.

More from Filmibeat

Read more about: karan singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X