ജോണുമായി ലിവ് ഇൻ റിലേഷനിൽ കഴിയവെ റൊണാൾഡോയുടെ കടന്ന് വരവ്; താരങ്ങൾക്കിടയിലുണ്ടായ പ്രശ്നം

2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ ബോളിവുഡിൽ സെൻസേഷനായി മാറിയ നടിയാണ് ബിപാഷ ബസു. ​ഗ്ലാമറസ് റോളുകളിൽ തിളങ്ങിയ ബിപാഷ നിരവധി ഹിറ്റ് സിനിമകളുടെ ഭാ​ഗമായി. അജ്നബീ എന്ന സിനിമയിലൂടെ 2001 ലാണ് ബിപാഷ അഭിനയ രം​ഗത്തേക്ക് കടന്ന് വന്നത്. പിന്നീട് ചെയ്ത ജിസം എന്ന സിനിമ വൻ‌ ഹിറ്റായി. ചിത്രത്തിലെ ഇന്റിമേറ്റ് രം​ഗങ്ങൾ രാജ്യമൊട്ടുക്കും ചർച്ചയായി. ഇന്നും ഇറോട്ടിക് സിനിമകളിൽ മുൻനിരയിലാണ് ജിസമിന്റെ സ്ഥാനം. ജോൺ എബ്രഹാമിനാെപ്പമാണ് സിനിമയിൽ ബിപാഷ അഭിനയിച്ചത്. ഷൂട്ടിം​ഗിനിടെ ഇരുവരും പ്രണയത്തിവാവുകയും ലിവ് ഇൻ റിലേഷനിലേക്ക് കടക്കുകയും ചെയ്തു.

ബോളിവുഡിലെ ഹോട്ട് ഐക്കണായി ജോൺ എബ്രഹാം തരം​ഗം സൃഷ്ടിക്കുന്ന കാലഘട്ടമാണത്. പ്രണയബന്ധം മുന്നോട്ട് നീങ്ങവെ ചില പ്രശ്നങ്ങൾ ഇവർക്കിടയിൽ ഉണ്ടായിട്ടുണ്ട്. ഇതിലൊന്ന് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടന്ന് വരവായിരുന്നു. 2007 ലാണ് ഈ സംഭവം നടന്നത്. ക്രിസ്റ്റ്യാനോയും ബിപാഷയും ഒരു ഇവന്റിൽ ഒരുമിച്ചെത്തി. ലോകമാരാധിക്കുന്ന ഫുട്ബോൾ താരത്തിനെ നേരിട്ട് കാണാൻ കഴിഞ്ഞതിൽ അതീവ സന്തോഷവതിയായിരുന്നു ബിപാഷ.

John Abraham, Bipasha Basu

പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ഇവന്റിന് ശേഷമുള്ള പാർട്ടിക്കിടെ ഇവർ തമ്മിൽ സൗഹൃദത്തിലായി. ബിപാഷയെ ക്രിസ്റ്റ്യാനോ ചുംബിക്കുന്ന ഒരു ഫോട്ടോയും ഇതിനിടെ പുറത്ത് വന്നു. ബിപാഷയെ ക്രിസ്റ്റ്യാനോ ചുംബിക്കുന്ന ഫോട്ടോയായിരുന്നു ഇത്. സൗഹൃദത്തിനപ്പുറമുള്ള ബന്ധം ഇവർ തമ്മിലുണ്ടായെന്നാണ് അന്ന് ബോളിവുഡ് മാധ്യമങ്ങളിൽ വന്ന ​ഗോസിപ്പ്. പിന്നീടൊരിക്കൽ നൽകിയ അഭിമുഖത്തിൽ റൊണാൾഡോയ്ക്കൊപ്പമുള്ള സൗഹൃദത്തെക്കുറിച്ച് ബിപാഷ സംസാരിക്കുകയുമുണ്ടായി.

അദ്ദേഹത്തെ കണ്ടത് സ്വപ്നസാക്ഷാത്കാരമാണ്. ഇവന്റിന് ശേഷം ഞങ്ങൾ ക്ലബ്ബിം​ഗിന് പോയി. റൊണാൾഡോ ക്യൂട്ടാണ്. ഞാനും ക്യൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴെന്റെ സുഹൃത്താണ്. എല്ലാ മാച്ചിനും തന്നെ ക്ഷണിക്കുമെന്ന് റൊണാൾഡോ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ബിപാഷ ബസു തുറന്ന് പറഞ്ഞു.

John Abraham, Bipasha Basu

ബിപാഷയും റൊണാൾഡോയും ഒരുമിച്ചുള്ള ചിത്രം പുറത്ത് വന്നത് അന്ന് ജോൺ എബ്രഹാമിന് നീരസമുണ്ടാക്കിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ചെറിയ അസ്വാരസ്യങ്ങളുണ്ടായെങ്കിലും ഇവ പരിഹരിച്ച് പിന്നീട് രണ്ട് പേരും മുന്നോട്ട് നീങ്ങി. എട്ട് വർഷം ഒരുമിച്ച് ജീവിച്ച ജോൺ എബ്രഹാമും ബിപാഷ ബസുവും പിന്നീട് രണ്ട് വഴിക്ക് പിരിയുകയാണുണ്ടായത്.

താരങ്ങൾ മറ്റ് പ്രണയങ്ങളിലേക്ക് കടന്നെങ്കിലും വിവാഹിതരായത് വർഷങ്ങൾക്കിപ്പുറമാണ്. ന‌ടൻ കരൺ സിം​ഗ് ​ഗ്രോവറിനെയാണ് ബിപാഷ വിവാഹം ചെയ്തത്. 2016 ലായിരുന്നു വിവാഹം. ഇരുവർക്കും ദേവി എന്ന മകളുമുണ്ട്. ഫിനാൻഷ്യൽ അനലിസ്റ്റായ പ്രിയ രഞ്ചാലിനെയാണ് ജോൺ എബ്രഹാം വിവാഹം ചെയ്തത്. 2014 ലായിരുന്നു വിവാഹം. ബോളിവുഡിൽ ഇന്ന് മുമ്പുണ്ടായിരുന്ന താരമൂല്യം ബിപാഷയ്ക്കോ ജോൺ എബ്രഹാമിനോ ഇല്ല. ബിപാഷ ഏറെനാളുകളായി സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണ്.

ജോൺ എബ്രഹാമിന്റെ നിരവധി സിനിമകൾ തുടരെ പരാജയപ്പെട്ടു. അതേസമയം വില്ലനായെത്തിയ പഥാൻ എന്ന സിനിമ മികച്ച വിജയം നേടി. 51 കാരനാണ് ജോൺ എബ്രഹാം. 45 കാരിയായ ബിപാഷ അമ്മയായ ശേഷമാണ് കരിയറിലെ തിരക്കുകൾ കുറച്ചത്. ഭർത്താവിനും മകൾക്കുമൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്ക് താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഡെയ്ഞ്ചറസ് എന്ന സീരീസിലാണ് ബിപാഷയെ അവസാനമായി പ്രേക്ഷകർ കണ്ടത്.

More from Filmibeat

Read more about: bipasha basu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X