'നിങ്ങൾ തിരിച്ച് വീട്ടിലേക്ക് തന്നെയല്ലേ'; പരിഹസിച്ച അജയ് ദേവ്​ഗണിനെ ചെരുപ്പൂരി അടിക്കാൻ ശ്രമിച്ച കജോൾ

പതിവു പോലെ തന്നെ ബോളിവുഡിലെ പ്രധാന എന്റർടെയ്മെന്റ് ഷോയായി മാറിയിരിക്കുകയാണ് കോഫി വിത്ത് കരണിന്റെ ഏഴാമത്തെ സീസണും. മൂന്ന് എപ്പിസോഡുകൾ മാത്രമേ ഇറങ്ങിയുള്ളൂവെങ്കിലും ഷോ ഹിറ്റ് ചാർട്ടിൽ ഇടം നേടി. രൺവീർ സിം​ഗ്-ആലിയ ഭട്ട്, സാറ അലിഖാൻ-ജാൻ‌വി കപൂർ, സമാന്ത-അക്ഷയ് കുമാർ എന്നിവരാണ് ഇതിനകം ഷോയിൽ അതിഥികളായെത്തിയത്. ജനപ്രിയ താരങ്ങളായ ഇവരെല്ലാവരെയും ആദ്യ എപ്പിസോഡുകളിൽ തന്നെ കൊണ്ടു വരാനായത് ഷോയുടെ വിജയത്തിന്റെ കാരണങ്ങളിലൊന്നായി കണക്കാക്കുന്നു.

 റാപിഡ് ഫയർ റൗണ്ടിൽ അക്ഷയും സമാന്തയും മത്സരിച്ച് ഉത്തരങ്ങൾ നൽകി

ബി​ഗ് സ്ക്രീനിൽ ഹിറ്റ് ജോഡികളായ രൺവീറും ആലിയയും ആദ്യ എപ്പിസോഡിൽ തന്നെയെത്തി ഷോ ആവേശകരമാക്കിയപ്പോൾ രണ്ടാമത്തെ എപ്പിസോഡിൽ എത്തിയത് യുവനിരയിലെ ജാൻവി കപൂറും സാറാ അലിഖാനുമാണ്. അടുത്ത സുഹൃത്തുക്കളായ ഇരുവരുടെ എപ്പിസോഡും ഹിറ്റായി.

അക്ഷയ് കുമാറും സമാന്തയും എത്തിയ മൂന്നാമത്തെ എപ്പിസോഡാണ് ഇന്ന് ബോളിവുഡിലെ സംസാരം. റാപിഡ് ഫയർ റൗണ്ടിൽ അക്ഷയും സമാന്തയും മത്സരിച്ച് ഉത്തരങ്ങൾ നൽകി. സമാന്ത തന്റെ മുൻ ഭർത്താവ് നാ​ഗചൈതന്യയെക്കുറിച്ച് നടത്തിയ പരാമർശം വലിയ വാർത്തയായിട്ടുമുണ്ട്.

അജയ് ദേവ്​ഗണിനെ കജോൾ ചീത്ത വിളിക്കുന്ന അവസ്ഥയിലേക്ക് വരെ പോയി

കോഫി വിത്ത് കരണിന്റെ മുൻ സീസണുകളിലും ഇത്തരത്തിൽ രസകരമായ നിമിഷങ്ങൾ സമ്മാനിച്ച എപ്പിസോഡുകൾ ഏറെയുണ്ടായിരുന്നു. ഇതിലൊന്നാണ് താര ദമ്പതികളായ അജയ് ദേവ്​ഗണും കജോളും ഒരുമിച്ചെത്തിയ എപ്പിസോഡ്.

21 വർഷത്തിലേറെയായി ഇരു താരങ്ങളുടെയും വിവാഹം കഴിഞ്ഞിട്ട്. ബോളിവുഡിലെ ജനപ്രിയ ദമ്പതികളായ ഇരുവരും കോഫി വിത്ത് കരണിൽ വെച്ച് നടത്തിയ ചില കമന്റുകൾ വലിയ തോതിൽ വൈറലായിരുന്നു. ഇടയ്ക്ക് വെച്ച അജയ് ദേവ്​ഗണിനെ കജോൾ ചീത്ത വിളിക്കുന്ന അവസ്ഥയിലേക്ക് വരെ ആ എപ്പിസോഡ് പോയി.

 ചീത്തവാക്കുകൾ പറഞ്ഞ നടി താൻ ചെരുപ്പൂരി അടിക്കുമെന്ന് ആം​ഗ്യവും കാണിച്ചു

റാപിഡ് ഫയർ റൗണ്ടിൽ വന്ന ചോദ്യത്തിന് അജയ് ദേവ്​ഗൺ നൽകിയ മറുപടിയായിരുന്നു ഇതിന് കാരണം. കജോളിനൊപ്പം പുതു തലമുറയിലെ ഏത് നടനാണ് ബി​ഗ് സ്ക്രീനിൽ മികച്ച ജോഡിയാവുക എന്നായിരുന്നു കരണിന്റെ ചോദ്യം. ഇവളുടെ മകനായാണോ എന്നാണ് ഉടനെ അജയ് ദേവ്​ഗൺ നൽകിയ മറുപടി. ഇത് തമാശയായെടുത്ത കജോൾ അജയ് ദേവ്​ഗണിന് നേരെ ഒച്ചവെച്ചു. ചീത്തവാക്കുകൾ പറഞ്ഞ നടി താൻ ചെരുപ്പൂരി അടിക്കുമെന്ന് ആം​ഗ്യവും കാണിച്ചു.

കജോളിന്റെ ക്ഷമ പരീക്ഷിച്ച മറ്റൊരു പരാമർശവും അജയ് ദേവ​ഗൺ നടത്തി. ബോളിവുഡിലെ എല്ലാവരും പറയുന്ന ഒരു നുണയെന്താണെന്നായിരുന്നു കരണിന്റെ അടുത്ത ചോദ്യം. ഞാൻ എന്റെ ഭാര്യയെ സ്നേഹിക്കുന്നു എന്ന വാക്കാണെന്നായിരുന്നു നടന്റെ മറുപടി. ദേഷ്യത്തിൽ അജയ് ​ദേവ്​ഗണിനെ നോക്കിയ കജോൾ നിങ്ങൾ വീട്ടിലേക്ക് തന്നെയല്ലെ തിരിച്ചു വരുന്നതെന്ന ചോദ്യവും ചോദിച്ചു.

ഒടുവിൽ ഞാൻ‌ മറ്റുള്ളവരെ പറ്റിയാണ് പറഞ്ഞത് സ്വന്തം കാര്യമല്ലെന്ന് പറഞ്ഞ് അജയ് ദേവ​ഗൺ ഭാര്യയെ തണുപ്പിച്ചു. രണ്ടുപേരും നല്ല തമാശക്കാരായതിനാൽ തന്നെ ആ തരത്തിലാണ് ഈ സംഭവങ്ങളെ പ്രേക്ഷകരും കണ്ടത്. 2018 ലെ സീസണിലാണ് അജയ് ദേവ്​ഗണും കജോളും എത്തിയത്.

Recommended Video

ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
താരദമ്പതികളുടെ എപ്പിസോഡുകൾ കോഫി വിത്ത് കരണിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്

താരദമ്പതികളുടെ എപ്പിസോഡുകൾ കോഫി വിത്ത് കരണിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഷാഹിദ് കപൂർ, ഭാര്യ മീര രാജ്പുത്, ഐശ്വര്യ റായി-അഭിഷേക് ബച്ചൻ, അക്ഷയ് കുമാർ-ട്വിങ്കിൾ ഖന്ന തുടങ്ങിയ ദമ്പതികൾ മുൻ സീസണുകളിൽ കരണിന്റെ അതിഥികളായെത്തിയിട്ടുണ്ട്.

Read more about: ajay devgn kajol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X