കാമുകൻമാരെല്ലാം എന്നെ ഒഴിവാക്കി; ഈ പ്രായത്തിനിടെ ഒരിക്കലും എനിക്കത് സാധിച്ചില്ല; കങ്കണയുടെ വാക്കുകൾ

ബോളിവുഡിലെ പ്രമുഖരുടെ കണ്ണിലെ കരടാണ് ഇന്ന് കങ്കണ റണൗത്ത്. കരൺ ജോഹർ, ജാവേദ് അക്തർ, ആമിർ ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, ദീപിക പദുകോൺ തുടങ്ങി നിരവധി താരങ്ങൾക്കെതിരെ പരസ്യമായി രം​ഗത്ത് വന്ന കങ്കണ ഇവരെക്കുറിച്ച് വിവാദ പ്രസ്താവനകളും നടത്തി. ബോളിവുഡിന്റെ നെടും തൂണായി അറിയപ്പെടുന്ന കരൺ ജോഹറുമായുള്ള വഴക്കാണ് ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. കരണിന്റെ സ്വജനപക്ഷപാതം മറ്റുള്ളവരുടെ കരിയറിനെ ബാധിക്കുന്നു എന്നാണ് കങ്കണയുടെ വാദം.

വർഷങ്ങളോളം ഇത് സംബന്ധിച്ച് വാ​ഗ്വാദങ്ങൾ നടന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെയാണ് നടി പരിധികൾ ലംഘിച്ച് മറ്റുള്ളവരെ അധിക്ഷേപിക്കാൻ തുടങ്ങിയത്. കങ്കണയുടെ കരിയറിന് ഇതുണ്ടാക്കിയ കോട്ടം ചെറുതല്ല. കരിയർ ​ഗ്രാഫ് കൂപ്പുകുത്തി പരാജയങ്ങളുടെ നടുവിലാണ് ഇന്ന് കങ്കണ. ഒടുവിൽ പുറത്തിറങ്ങിയ ധക്കഡ‍് എന്ന സിനിമയുടെ പരാജയം നടിയുടെ വിമർശകർ ആഘോഷമാക്കി. കരിയറിനൊപ്പം കങ്കണയുടെ വ്യക്തിജീവിതവും ജനശ്രദ്ധ നേടാറുണ്ട്.

Kangana Ranaut

36 കാരിയായ കങ്കണ ഇപ്പോഴും അവിവാഹിതയാണ്. നടിയുടെ സഹോദരങ്ങളെല്ലാം വിവാഹം ചെയ്തു. എന്നാൽ വിവാഹ ജീവിതത്തിലേക്ക് കടക്കാൻ കങ്കണ തയ്യാറായിട്ടില്ല. തന്റെ പ്രണയ ബന്ധങ്ങളെക്കുറിച്ച് മുമ്പൊരിക്കൽ കങ്കണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എല്ലാ കാമുകൻമാരും തന്നെ ഉപേക്ഷിച്ച് പോകുകയായിരുന്നെന്ന് താരം തുറന്ന് പറഞ്ഞു. എപ്പോഴും ഞാൻ‌ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ഏതെങ്കിലും കാമുകനെ ഒഴിവാക്കാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടില്ല. 16 വയസ് മുതൽ 31 വരെയുള്ള കാലത്തെ പ്രണയങ്ങളിൽ ഒരിക്കൽ പോലും കാമുകനെ ഞാനായിട്ട് ഒഴിവാക്കിയിട്ടില്ല. എല്ലാവരും എന്നെ ഒഴിവാക്കി. പക്ഷെ അവർ തിരിച്ച് എന്റെയടുത്ത് വരും. പക്ഷെ ഞാനവരെ സ്വീകരിക്കില്ല. കാരണം അപ്പോഴേക്കും ഞാൻ മറ്റൊരു പരാജിതനൊപ്പമായിരിക്കും എന്നും കങ്കണ തുറന്ന് പറഞ്ഞു.

2018 ൽ നൽകിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖം വീണ്ടും വൈറലായതോടെ കമന്റുകളായി നിരവധി പേരെത്തി. പഴയ കങ്കണ നല്ല തമാശക്കാരിയായിരുന്നെന്ന് പലരും ചൂണ്ടിക്കാട്ടി. വിവാ​ദങ്ങളിലായതോടെ കങ്കണ ആളാകെ മാറിപ്പോയെന്നും ചിലർ അഭിപ്രായപ്പെട്ടു.

ഹൃതിക് റോഷൻ-കങ്കണ പ്രശ്നത്തിന് ശേഷമാണ് നടിയുടെ പ്രതിച്ഛായയിൽ മാറ്റം വന്നത്. കൃഷ് 3, കൈറ്റ്സ് എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ഹൃതികും കങ്കണയും പിന്നീട് ശത്രുക്കളായി. ഹൃതിക് തന്റെ കാമുകനായിരുന്നെന്ന് കങ്കണ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. എന്നാൽ ഈ വാ​ദം തള്ളി ഹൃതിക് രം​ഗത്തെത്തി. ബോളിവുഡിലെ പ്രമുഖനായ ഹൃതിക്കും സുഹൃത്തുക്കളും കങ്കണയ്ക്കെതിരെ തിരിഞ്ഞു.നടിയുടേതെന്ന പേരിൽ ചില മെയിലുകളും പുറത്ത് വന്നു.

Kangana Ranaut

കങ്കണ ഹൃതിക്കിനെ ശല്യപ്പെടുത്തുകയായിരുന്നെന്ന് സ്ഥാപിക്കുന്ന മെയിലുകളായിരുന്നു ഇത്. എന്നാൽ ഇവ തന്നെ അപകീർത്തിപ്പെടുത്താൻ വേണ്ടി എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്ന് കങ്കണ വ്യക്തമാക്കി. സംഭവം പൊലീസ് കേസായി. ഏറെനാളുകൾ വിഷയം ബോളിവുഡിൽ ചൂടുള്ള ചർച്ചയായി. പിന്നീടിത് കെട്ടടങ്ങി. ഹൃതിക്കിനെ പരോക്ഷമായി ഇപ്പോഴും കങ്കണ കുറ്റപ്പെടുത്താറുണ്ട്. എന്നാൽ നടൻ പ്രതികരിക്കാറില്ല.

നാൾക്ക് നാൾ മോശമായി വരുന്ന കങ്കണയുടെ പ്രതിച്ഛായയിൽ ആരാധകർക്കും ആശങ്കയുണ്ട്. വിവാദമുണ്ടെങ്കിലും നടി ബോക്സ് ഓഫീസ് ക്യൂൻ ആണെന്നായിരുന്നു അടുത്ത കാലം വരെ ആരാധകരുടെ വാദം. എന്നാൽ ഇപ്പോൾ ക​ങ്കണയുടെ മിക്ക സിനിമകളും പരാജയപ്പെടുകയാണ്. പങ്ക, തലൈവി, ധക്ക‍ഡ് എന്നീ സിനിമകളൊന്നും വിജയിച്ചിട്ടില്ല. തേജസ്, ചന്ദ്രമുഖി 2, എമർജൻസി എന്നിവയാണ് നടിയുടെ റിലീസ് ചെയ്യാനുള്ള സിനിമകൾ.

More from Filmibeat

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X