twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ധരിക്കാൻ മറ്റൊന്നും തന്നില്ല; പോൺ ചിത്രത്തിൽ അഭിനയിക്കാൻ പോയതിനെക്കുറിച്ച് കങ്കണ

    |

    ബോളിവുഡിൽ ഏറെനാൾ കഷ്ടപ്പെട്ട് വിജയം വരിച്ച നടിയാണ് കങ്കണ റണൗത്ത്. ബോളിവുഡ് ക്യൂൻ എന്ന പേരിലറിയപ്പെട്ട കങ്കണ തുടരെ ഹിറ്റുകൾ സമ്മാനിച്ച നടിയായിരുന്നു. ചെയ്യുന്ന സിനിമകളിൽ തനിക്ക് പ്രഥമ പരി​ഗണന വേണമെന്ന് നിർബന്ധമുള്ള നടിയാണ് കങ്കണ. അത്തരത്തിലുള്ള സിനിമകളെ കങ്കണ തെരഞ്ഞെടുക്കാറുള്ളൂ.

    തനു വെഡ്സ് മനു റിട്ടേൺസ്, മണികർണിക, പങ്ക, മെന്റൽ ഹേ ക്യാ, ധാക്കഡ്, തലൈവി തുടങ്ങിയ സിനിമകൾ പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാവും. തനിക്ക് പ്രധാന്യമില്ലാത്ത സിനിമകൾ ചെയ്യാൻ യാതൊരു താൽപര്യവുമില്ലെന്ന് കങ്കണ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

    അതുവരെയും മുൻനിര നായിക നടിയായി കങ്കണയെ പരി​ഗണിച്ചിരുന്നില്ല

    2013 ലെ ക്യൂൻ എന്ന സിനിമയിലൂടെയാണ് കങ്കണ ബോളിവുഡിൽ ശ്രദ്ധിക്കപ്പെടുന്നത്. അതുവരെയും മുൻനിര നായിക നടിയായി കങ്കണയെ പരി​ഗണിച്ചിരുന്നില്ല. ഏറെ ശ്രദ്ധിക്കപ്പെട്ട ക്യൂനിലെ അഭിനയത്തിന് കങ്കണയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചു. പിന്നീട് തനു വെഡ്സ് മനു റിട്ടേൺസ് ഉൾപ്പെടെ ഹിറ്റ് സിനിമകളിൽ കങ്കണ നായികയായെത്തി.

    ഹിറ്റ് നായകയാവുന്നതിന് മുമ്പ് പ്രതിസന്ധികളുടെ ഒരു കാലവും കങ്കണയ്ക്കുണ്ടായിരുന്നു. 2006 ൽ പുറത്തിറങ്ങിയ ​ഗ്യാങ്സ്റ്റർ ആണ് കങ്കണയുടെ ആദ്യ ചിത്രം. ഈ സിനിമ ലഭിക്കുന്നതിന് മുമ്പും അതിന് ശേഷവും കുറേനാൾ കങ്കണയ്ക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല.

    18 വയസിന് മുകളിലുള്ളവര്‍ മാത്രം കാണുക; ആലീസിൻ്റെ പുതിയ വീഡിയോ ഇടുന്നതിനെ കുറിച്ച് ഭർത്താവിൻ്റെ കൗണ്ടർ18 വയസിന് മുകളിലുള്ളവര്‍ മാത്രം കാണുക; ആലീസിൻ്റെ പുതിയ വീഡിയോ ഇടുന്നതിനെ കുറിച്ച് ഭർത്താവിൻ്റെ കൗണ്ടർ

    'അതിനുള്ളിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല'

    '​ഗ്യാങ്സ്റ്ററിൽ അഭിനയിക്കുന്നതിന് മുമ്പ് താൻ ഒരു പോൺ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങിയിരുന്നെന്നും കങ്കണ മുമ്പൊരിക്കൽ വെളിപ്പെടുത്തിയിരുന്നു. വളരെ മോശമായ ഒരു ഓഫർ ലഭിച്ചതായി ഞാൻ ഓർക്കുന്നു. പക്ഷെ, ശരി ഇത് ചെയ്യാം എന്ന് ഞാൻ കരുതി'

    'പിന്നെ അതിന്റെ ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. എനിക്ക് ധരിക്കാൻ ഒരു മേലങ്കി നൽകി. അതിനുള്ളിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഒരു ബ്ലൂ ഫിലിം ആയാണ് എനിക്ക് തോന്നിയത്. ഇത് ശരിയല്ലെന്ന് എനിക്ക് തോന്നി,' കങ്കണ പറഞ്ഞു.

    ആരതിയോട് ചോദ്യം ചോദിച്ച് റോബിൻ, വിവാഹ നിശ്ചയത്തിൻ്റെ ഡേറ്റ് പറയൂ എന്ന് ആരാധകർആരതിയോട് ചോദ്യം ചോദിച്ച് റോബിൻ, വിവാഹ നിശ്ചയത്തിൻ്റെ ഡേറ്റ് പറയൂ എന്ന് ആരാധകർ

    എല്ലാ ഓഫറുകൾക്കും യെസ് പറയുകയായിരുന്നു

    ഇതിനിടയിൽ ​ഗ്യാങ്സ്റ്റർ എന്ന സിനിമയുടെ ഓഫർ വന്നപ്പോൾ ഈ സിനിമ ചെയ്യാതെ ​ഗ്യാങ്സ്റ്റർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്ന് കങ്കണ പറഞ്ഞു. ആ സമയത്ത് പ്രൊഡ്യൂസർ ദേഷ്യപ്പെട്ടു. കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കാരണം ഞാനാ സിനിമ ഉപേക്ഷിക്കുകയാണ് ചെയ്തത്. എനിക്കന്ന് 17, 18 വയസ്സാണ് പ്രായം. ​ഗ്യാങസ്റ്ററിന്റെ ഓഫർ ലഭിച്ചില്ലായിരുന്നെങ്കിൽ ഞാനാ സിനിമ ചെയ്തേനെ. എല്ലാ ഓഫറുകൾക്കും യെസ് പറയുകയായിരുന്നു ഞാനെന്നും കങ്കണ വ്യക്തമാക്കി.

     'അന്യനിലെ ഒരു സീൻ ഒരുപാട് ബുദ്ധിമുട്ടിച്ചു', ആ കാരണത്താൽ ഭാര്യ മുഖത്ത് പോലും നോക്കില്ലായിരുന്നുവെന്ന് വിക്രം 'അന്യനിലെ ഒരു സീൻ ഒരുപാട് ബുദ്ധിമുട്ടിച്ചു', ആ കാരണത്താൽ ഭാര്യ മുഖത്ത് പോലും നോക്കില്ലായിരുന്നുവെന്ന് വിക്രം

    വിജയം കങ്കണയ്ക്ക് പിന്നീട് നിലനിർത്താനായില്ല

    അതേസമയം ക്യൂനിലൂടെ ലഭിച്ച വിജയം കങ്കണയ്ക്ക് പിന്നീട് നിലനിർത്താനായില്ല. സിമ്രാൻ, രം​ഗൂൺ, ജ‍ഡ്ജ്മെന്റൽ ഹേ ക്യാ, പങ്ക, ധാക്കഡ് തുടങ്ങി പരാജയങ്ങളുടെ വൻനിര കങ്കണയെ തേടിയെത്തി. ഒടുവിലിറങ്ങിയ ധാക്കഡ് ആണ് നടിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്ന്. 80 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രത്തിന് മുടക്കു മുതലിന്റെ പകുതി പോലും തിരികെ ലഭിച്ചില്ല.

    ഒരു ദിവസം സിനിമയുടെ എട്ട് ടിക്കറ്റുകൾ മാത്രം വിറ്റതും വലിയ വാർത്തയായിരുന്നു. എമർജൻസി എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് നിലവിൽ കങ്കണ. ചിത്രത്തിന്റെ സംവിധാനവും നിർമാണവും കങ്കണ തന്നെയാണ്. തേജസ് എന്ന സിനിമയും കങ്കണയുടേതായി പുറത്തിറങ്ങാനുണ്ട്.

    Read more about: kangana ranaut
    English summary
    when kangana ranaut revealed she was about to act in a b grade movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X