കുടുംബവും കുട്ടിയും പ്രധാനമെങ്കിൽ എന്തിന് വിവാഹേതര ബന്ധങ്ങളിലേക്ക് കടക്കുന്നു; ഉത്തരം മുട്ടിച്ച കങ്കണ
ബോളിവുഡിൽ ഇളക്കി മറിച്ച വിവാഹേതകര ബന്ധങ്ങൾ ഏറെയാണ്. അമിതാഭ് ബച്ചൻ-രേഖ, ഷാരൂഖ് ഖാൻ-പ്രിയങ്ക ചോപ്ര തുടങ്ങിയവരെക്കുറിച്ചുള്ള പ്രണയ ഗോസിപ്പുകൾ ബോളിവുഡിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. ഇത്തരം ഗോസിപ്പുകളുണ്ടാക്കിയ കോലാഹലങ്ങളും ചെറുതല്ല. അമിതാഭിന്റെ കുടുംബ ജീവിതത്തെ ഏറെക്കാലം ഗോസിപ്പുകൾ പിന്തുടർന്നു. ഇന്നും ഈ ഗോസിപ്പുകൾ അവസാനിച്ചിട്ടില്ല എന്നതാണ് കൗതുകം. പ്രിയങ്ക ചോപ്രയുടെ ബോളിവുഡ് കരിയറിനെ പോലും ഷാരൂഖുമായുള്ള ബന്ധം ബാധിച്ചെന്നാണ് ബി ടൗണിലെ സംസാരം.
ഗോസിപ്പുകൾ കടുത്ത ഘട്ടത്തിലാണ് പ്രിയങ്കയ്ക്ക് ബോളിവുഡിൽ അവസരം കുറയുന്നതും നടി ഹോളിവുഡിലേക്ക് ശ്രദ്ധ തിരിക്കുന്നതും. എന്നാൽ ഈ താരങ്ങളെല്ലാം ഇത്തരം ഗോസിപ്പുകളെയും വിവാദങ്ങളെയും പക്വതയോടെയാണ് കൈകാര്യം ചെയ്തത്. മാധ്യമങ്ങളിൽ ഇതേക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഇവർ ശ്രദ്ധിച്ചു. എന്നാൽ ഇക്കാര്യത്തിൽ അടി പതറിയത് ഹൃതിക് റോഷനും കങ്കണ റണൗത്തിനുമാണ്. ഇരുവരും തമ്മിലുണ്ടായ പ്രശ്നം ചെറുതൊന്നുമല്ല.

പൊലീസ് കേസിലേക്ക് വരെ ഈ സംഭവം എത്തി. കൃഷ് 2, കൈറ്റ്സ് എന്നീ സിനിമകളിൽ കങ്കണയും ഹൃതിക്കും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമകൾക്കിടെ ഇരുവരും പ്രണയത്തിലായെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഹൃതിക്ക് അന്ന് സൂസൻ ഖാനുമായി വിവാഹിതനാണ്. കങ്കണയെ ഹൃതിക് ചുംബിക്കാൻ ശ്രമിക്കുന്ന ഫോട്ടോയും അന്ന് പുറത്ത് വന്നു. ഒരു പ്രെെവറ്റ് പാർട്ടിയിൽ നിന്നുള്ള ഫോട്ടോയാണ് പുറത്ത് വന്നത്.
റിപ്പോർട്ടുകൾ പ്രകാരം അന്ന് ഈ പാർട്ടിയിൽ നടന്റെ ഭാര്യ സൂസന്ന ഖാനും പങ്കെടുത്തിരുന്നു. ഹൃതിക്കുമായി പ്രണയത്തിലായിരുന്നെന്ന് കങ്കണ തന്നെ ഒരിക്കൽ തുറന്ന് പറയുകയുമുണ്ടായി. ഇത് വലിയ തോതിൽ കോളിളക്കം സൃഷ്ടിച്ചു. കങ്കണയുമായി ഒരു ബന്ധവുമില്ലെന്ന് ഹൃതിക് പറഞ്ഞു. നടി ഹൃതിക്കിനെ ശല്യപ്പെടുത്തുകയാണെന്ന് ആരോപിച്ച് ചില മെയിലുകളും പുറത്ത് വന്നു.

പിന്നാലെ ഇരുവരും തമ്മിലുളള ആരോപണ പ്രത്യാരോപണങ്ങൾ രൂക്ഷമായി. കങ്കണയുമായി ഒരു ബന്ധവുമില്ലെന്ന് ഹൃതിക് ആവർത്തിച്ചു. ഈ വാദത്തെ എതിർക്കാൻ ഹൃതിക്കിനൊപ്പമുള്ള ഒരു ഫോട്ടോ പോലും കങ്കണയുടെ പക്കൽ ഇല്ലായിരുന്നു. എന്നാൽ നടി തന്റെ ആരോപണത്തിൽ ഉറച്ച് നിന്നു. ഇതോടെ മാനനഷ്ടത്തിന് ഹൃതിക് കേസ് നൽകിയ കങ്കണ നടനെതിരെയും പരാതി നൽകി.
അന്ന് ഹൃതിക്കിനെതിരെ ഒന്നിലേറെ അഭിമുഖങ്ങളിൽ കങ്കണ സംസാരിച്ചു. കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും പ്രതിച്ഛായയെക്കുറിച്ചുമെല്ലാം അത്രയും ആശങ്കയുണ്ടെങ്കിൽ മറ്റൊരു ബന്ധത്തിലേക്ക് കടക്കാതിരിക്കുക. എന്തുകൊണ്ട് ഇവർക്കത് പറ്റുന്നില്ലെന്നും കങ്കണ തുറന്നടിച്ചു.
ഈ വിവാദങ്ങൾ രൂക്ഷമാകുന്നതിന് മുമ്പ് 2014 ൽ ഹൃതിക്കും ഭാര്യ സൂസൻ ഖാനും വേർപിരിഞ്ഞിരുന്നു. എന്നാൽ കങ്കണയുമായുള്ള വിവാദത്തിൽ ഹൃതിക്കിനെ പിന്തുണച്ച് കൊണ്ടാണ് സൂസൻ ഖാൻ സംസാരിച്ചത്. കുറച്ച് വർഷങ്ങൾക്കുള്ളിലാണ് കങ്കണയും ഹൃതിക്കും തമ്മിലുള്ള പ്രശ്നങ്ങൾ കെട്ടടങ്ങിയത്. ഇപ്പോൾ നടിയും ഗായികയുമായ സബ അസദുമായി പ്രണയത്തിലാണ് ഹൃതിക്. സൂസൻ ഖാനും ഹൃതിക്കും ഇപ്പോൾ നല്ല സുഹൃത്തുക്കളാണ്. മക്കളുടെ കാര്യങ്ങളിൽ ഇരുവരും ഒരുപോലെ ശ്രദ്ധ നൽകുന്നു.


Click it and Unblock the Notifications