For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശില്‍പ ഷെട്ടി രാജ് കുന്ദ്രയെ വിവാഹം കഴിക്കാനുള്ള കാരണം ഇതാണ്; വര്‍ഷങ്ങള്‍ക്ക് മുന്‍പേ നടി പറഞ്ഞിരുന്നു

  |

  ബോളിവുഡ് നടി ശില്‍പ ഷെട്ടിയും കുടുംബവും വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്. ശില്‍പയുടെ ഭര്‍ത്താവും പ്രമുഖ ബിസിനസുകാരനുമായ രാജ് കുന്ദ്രയെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശില്‍പയുടെ പേരും പല വാര്‍ത്തകളിലേക്കും വലച്ചിഴയ്ക്കപ്പെട്ടു. ഇതോടെ ഇരുവരും തമ്മിലുള്ള വിവാഹത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെയുള്ള പലതരം കഥകളും പുറത്ത് വന്നു.

  ഐറ്റം ഡാൻസ് പോലെ മനോഹരിയായി റുബിന ദാലിക്, നടിയുടെ കിടിലൻ ഫോട്ടോസ് കാണാം

  കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിന്റെ കേസുമായി ബന്ധപ്പെട്ട് പൊതുജനങ്ങളോട് പ്രതികരണവുമായി ശില്‍പ രംഗത്ത് വന്നത്. തന്നെയും മക്കളെയും ഒന്ന് ബഹുമാനിക്കുക എങ്കിലും ചെയ്യണമെന്നും കുട്ടികളുടെ സ്വകാര്യത എങ്കിലും മാനിക്കണമെന്നും നടി പറഞ്ഞിരുന്നു. ഇതിനിടെ കപില്‍ ശര്‍മ്മ അവതാരകനായിട്ടെത്തുന്ന ഷോ യിലെ ചില വീഡിയോസും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു. ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും സഹോദരി ശാര്‍മിത ഷെട്ടിയ്ക്കും ഒപ്പമാണ് ശില്‍പ പരിപാടിയില്‍ പങ്കെടുത്തത്.

   shilpa-hubby

  എന്തിനാണ് രാജ് കുന്ദ്രയെ ശില്‍പ വിവാഹം കഴിച്ചത് എന്നായിരുന്നു കപില്‍ ചോദിച്ചത്. ഇതിന് നടി നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. 'കുന്ദ്രയെ കാണുന്നതിന് മുന്‍പ് നിങ്ങളെ (കപില്‍ ശര്‍മ്മ) യെ കാണാത്തത് കൊണ്ടാണ് അങ്ങനെ വിവാഹം കഴിക്കേണ്ടി വന്നത് എന്നായിരുന്നു ശില്‍പ നല്‍കിയ ഉത്തരം. അപ്രതീക്ഷിതമായിട്ടുള്ള നടിയുടെ മറുപടി കേട്ട് പ്രേക്ഷകരും ഒരുപോലെ ചിരിച്ച് പോയി. ഇത് മാത്രമല്ല ഇതേ പരിപാടിയിലെ മറ്റ് ചില വീഡിയോസും പ്രചരിക്കുകയാണ്.

  അവിഹിതവും, വഴിവിട്ട ജീവിതവും മാത്രമല്ല വേര്‍പിരിയാനുള്ള കാരണം; ഇവരെ വെറുതേ വിടുകയാണ് വേണ്ടത്, വൈറല്‍ കുറിപ്പ്

  ശില്‍പയുടെ സഹോദരി ശാര്‍മിതയുടെ വീഡിയോ ദിവസങ്ങള്‍ക്ക് മുന്‍പ് വൈറലായിരുന്നു. ശില്‍പയും രാജ് കുന്ദ്രയും തമ്മിലുള്ള വിവാഹം കഴിഞ്ഞതോടെ താന്‍ വിഷാദത്തിലായി പോയെന്നായിരുന്നു ശാര്‍മിത പറഞ്ഞത്. സഹോദരിയുമായി അത്രയും ആത്മബന്ധം ഉള്ളത് കൊണ്ട് അവര്‍ വീട്ടില്‍ നിന്നും പോയത് സഹിക്കാന്‍ പറ്റുന്നില്ലെന്നാണ് ശാര്‍മിത പറഞ്ഞത്. ഒരു മാസത്തോളം താനീ പ്രശ്‌നം നേരിട്ടതായും താരസഹോദരി വ്യക്തമാക്കി.

   shilpa-hubby

  മറ്റൊന്ന് ശില്‍പയുടെ ഭര്‍ത്താവായ രാജ് കുന്ദ്രയോട് കപില്‍ ചില കാര്യങ്ങള്‍ ചോദിക്കുന്നതാണ്. ശില്‍പയോടൊപ്പം ഇത്രയും വലിയ ആഢംബര ജീവിതം നയിക്കാനുള്ള പണം നിങ്ങള്‍ എങ്ങനെയാണ് കണ്ടെത്തുന്നത്. ആ ഐഡിയ തനിക്കും കൂടി ഒന്ന് പറഞ്ഞ് തരാമോ എന്നായിരുന്നു കപിലിന്റെ ചോദ്യം. ഇതിന് താരങ്ങള്‍ ഒരുപോലെ ചിരിച്ചോണ്ടാണ് മറുപടി പറയുന്നത്. 2009 ൽ ആയിരുന്നു ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഈ ബന്ധത്തിൽ ഒരു മകനും മകളും താരങ്ങൾക്കുണ്ട്. കഴിഞ്ഞ വർഷം മകളുടെ ജനനവുമായി ബന്ധപ്പെട്ടും വാർത്തകൾ പ്രചരിച്ചിരുന്നു.

  പൊളി ഫിറോസിൻ്റെ ഗെയിം പാളിയത് അവിടെയാണ്; പുരുഷന്മാരോട് പറയുന്നത് പോലെ സ്ത്രീകളോട് പറ്റില്ലെന്ന് കിടിലം ഫിറോസ്

  അതേ സമയം ഇപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കപില്‍ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ലഭിക്കുന്നതെന്നാണ് ചിലരുടെ അഭിപ്രായം. അശ്ലീല ചിത്രങ്ങളുണ്ടാക്കി കോടികള്‍ രാജ് കുന്ദ്ര നേടി എടുത്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് താരഭര്‍ത്താവിനെതിരെ ചില നടിമാരും ആരോപണങ്ങളുമായി വന്നിരുന്നു. ഇതോടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ പല വീഡിയോസിലും നൂറ് കണക്കിന് കമന്റുകള്‍ നിറയുകയാണ്. ഭര്‍ത്താവിനെതിരെ ഉയര്‍ന്ന് വന്ന കേസ് സത്യമല്ലെന്നാണ് ശില്‍പ പറയുന്നത്.

  Shilpa Shetty on Raj Kundra's arrest

  ഡിംപലിനോട് പഴയ സൗഹൃദമില്ല; പുറത്ത് എത്തിയപ്പോഴാണ് മക്കള്‍ കണ്ണീര് കുടിച്ച കഥ അറിഞ്ഞതെന്ന് കിടിലം ഫിറോസ്

  English summary
  When Kapil Sharma Asked Shilpa Shetty Why She Married Raj Kundra, Actress Epic Reply Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X