Just In
- 1 hr ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 1 hr ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 2 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 3 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
പാലാ മണ്ഡലത്തില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു; ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പന്
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിവാഹാലോചനയുമായി പോയെങ്കിലും അവളുടെ പിതാവ് അത് നിസരിച്ചു; പ്രണയകഥ പറഞ്ഞ് കപില്‍ ശര്‍മ്മ
ബോളിവുഡ് നടനും കോമേഡിയനുമായ കപില്‍ ശര്‍മ്മയും ഭാര്യ ഗിന്നി ചത്രത്തും തങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണിന്ന്. സഹപ്രവര്‍ത്തകരായിരുന്ന ഇരുവരും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് താരങ്ങളുടെ പ്രണയകഥ വീണ്ടും വൈറലാവുകയാണ്.
2005 ലാണ് കപിലും ഗിന്നിയും തമ്മില്‍ കണ്ടുമുട്ടുന്നത്. അന്ന് കുറച്ച് അധികം പണം സമ്പാദിക്കുന്നതിന് വേണ്ടി കപില്‍ ശര്‍മ്മ കോളേജുകളില്‍ നാടകം അവതരിപ്പിച്ചിരുന്നു. ഗിന്നിയ്ക്ക് എന്നെ ഇഷ്ടമാണെന്ന് ഒരു സുഹൃത്താണ് പറയുന്നത്. പക്ഷേ ഞാനത് നിരസിച്ചു. എന്നാല്‍ ഒരിക്കല്‍ ഞാന്‍ ഗിന്നിയോട് നേരിട്ട് ചോദിച്ചു, നിനക്ക് എന്നെ ഇഷ്ടമാണോന്ന്?, എന്നാല്‍ അവളും അത് നിഷേധിച്ചു. ഒരിക്കല്‍ ഒരു യൂത്ത്ഫെസ്റ്റിവല്‍ ദിനത്തില്‍ വിദ്യാര്‍ഥികളില്‍ ഒരാളായി ഗിന്നിയെ ഞാന്‍ എന്റെ അമ്മയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു.
ശേഷം ദി ഗ്രേറ്റ് ഇന്ത്യ ലാഫര്‍ ചലഞ്ചിന്റെ ഓഡിഷന് വേണ്ടി ഞാന്‍ മുംബൈയിലേക്ക് പോയി, പക്ഷേ അതില്‍ നിന്നും പുറത്തായി. പിന്നാലെ ഗിന്നിയെ വിളിച്ച് എന്നെ ഇനി ഒരിക്കലും വിളിച്ച് പോകരുതെന്ന് പറഞ്ഞു. അവള് സാമ്പത്തികമായി ഉയര്‍ന്ന നിലയിലും ഞങ്ങളുടെ ജാതി വേറെ ആയത് കൊണ്ടും ആ സൗഹൃദത്തിന് അധികനാള്‍ ആയൂസ് ഉണ്ടാവില്ലെന്ന് ഞാന്‍ കരുതി. അതുകൊണ്ട് തന്നെ ഞങ്ങളൊരു ബ്രേക്കപ്പ് പോലെയായി.
വീണ്ടും ലാഫര്‍ ചലഞ്ചില്‍ പങ്കെടുത്ത് ഞാന്‍ സെലക്ടായപ്പോള്‍ ആശംസ അറിയിക്കാന്‍ അവളെന്നെ വിളിച്ചു. 2007 ല്‍ പങ്കെടുത്ത ആ ചലഞ്ചില്‍ കപില്‍ വിജയിച്ചു. കപിലിന്റെ കരിയര്‍ ഉയര്‍ന്ന് വന്നതോടെ വിവാഹാഭ്യര്‍ഥനയുമായി അമ്മ ഗിന്നിയുടെ വീട്ടിലേക്ക് പോയി. പക്ഷേ അവളുടെ പിതാവ് അത് നിരസിച്ചു. പിന്നീട് ഞാന്‍ തിരക്കുകളിലേക്ക് മടങ്ങി. അവള് എംബിഎ പഠിച്ചു.
വിവാഹാലോചനകള്‍ മുടക്കുന്നതിന് വേണ്ടിയാണ് അവള് പഠിക്കാന്‍ തീരുമാനിച്ചത്. ആ സമയത്ത് ഞാന്‍ മുംബൈയില്‍ സ്ഥിരതാമസമാക്കി. എന്റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ നടന്നു. എന്തൊക്കെ ചെയ്താലും ജീവിതത്തില്‍ ഒരു പൂര്‍ണത വന്നില്ലെന്ന് മനസിലായി. അങ്ങനെയാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നത്. ഒടുവില്‍ 2018 ഡിസംബര്‍ 12 ന് വിവാഹിതരായി. 2019 ഡിസംബര്‍ പത്തിന് ഇരുവരും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. നിലവില്‍ കപില്‍ ശര്‍മ്മ ഷോ എന്ന പേരില്‍ പരിപാടി നടത്തുകയാണ് താരം.
ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം