For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  25 വർഷത്തെ സൗഹൃദം അവസാനിച്ചു, അവളെനിക്ക് ആരുമല്ല; കരണും കജോളും തർക്കത്തിലായപ്പോൾ

  |

  48ാം പിറന്നാൾ‌ ആഘോഷത്തിലാണ് ബോളിവുഡ് നടി കജോൾ. മികച്ച നടിക്കുള്ള ആറ് ഫിലിം ഫെയർ അവാർഡുകൾ കരസ്ഥമാക്കിയ കജോൾ ബോളിവുഡിലെ ഏറ്റവും മികച്ച നായികമാരിലൊരാളായാണ് കണക്കാക്കപ്പെടുന്നത്. അത്രമാത്രം ഹിറ്റുകളാണ് കജോളിന്റെ പേരിൽ ബോളിവുഡിലുള്ളത്.

  ദിൽവാലെ ദുൽഹനിയ ലെ ജായേം​ഗെ, ​ഗുപ്ത് ദ ഹിഡൻ ട്രൂത്ത്, കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുശി കഭി ​ഗം, ഫന, മൈം നേം ഈസ് ഖാൻ തുടങ്ങിയവ നടിയുടെ കരിയറിലെ മികച്ച സിനിമകളിൽ ചിലത് മാത്രമാണ്.

  കരൺ ജോഹർ സംവിധാനം ചെയ്ത സിനിമകളിലെ സ്ഥിരം നായികയായി കജോൾ തിളങ്ങിയ ഒരു കാലവുമുണ്ടായിരുന്നു. വിവാഹ ശേഷം സിനിമകളിൽ നിന്ന് വിട്ട് നിന്ന കജോൾ വല്ലപ്പോഴും ചില സിനിമകൾ ചെയ്യാറുണ്ട്. നടൻ അജയ് ദേവ്​ഗണിനെയാണ് കജോൾ വിവാഹം കഴിച്ചത്. ഇരുവർക്കും യു​ഗ് ദേവ്​ഗൺ, നൈസ ദേവ്​ഗൺ എന്നീ രണ്ട് കുട്ടികളുമുണ്ട്.

  കജോളിന്റെ കരിയറിലെ വിജയത്തിൽ സംവിധായകൻ കരൺ ജോഹറിനും വലിയ പങ്കുണ്ടായിരുന്നു. നടിയുടെ ഹിറ്റ് സിനിമകൾ പലതും സംവിധാനം ചെയ്തത് കരൺ ജോഹറായിരുന്നു. എന്നാൽ ഇടയ്ക്ക് ഇവർ‌ തമ്മിൽ വലിയൊരു തർക്കവുമുണ്ടായിരുന്നു. 2016 ലായിരുന്നു ഈ സംഭവം.

  ആ വർഷത്തെ രണ്ട് പ്രധാന റിലീസുകളായിരുന്നു കരൺ ജോഹർ ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ഏ ദിൽ ഹെ മുഷ്കിൽ എന്ന സിനിമയും അജയ് ദേവ്​ഗൺ ആദ്യമായി സംവിധാനം ചെയ്യുന്ന ശിവയും. ആ വർഷം ഒക്ടോബർ 28 നായിരുന്നു രണ്ട് സിനിമകളുടെയും റിലീസ്.

  ലാലേട്ടന്റെ കൈയ്യില്‍ നിന്നും അടി കിട്ടിയതോടെ അത് ശരിയായി; അദ്ദേഹം ഉമ്മ തന്നതോടെ ഉണ്ടായ വിഷമം പോയെന്നും കൃപ

  റിലീസായി കുറച്ചു ദിവസങ്ങൾക്കുള്ളിലാണ് ബോളിവുഡിലെ വിവാദ താരമായി അറിയപ്പെടുന്ന കമൽ ആർ ഖാൻ (കെആർകെ) ചില ​ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയത്. അജയ് ദേവ്​ഗണിന്റെ സിനിമയെ പറ്റി മോശം റിവ്യൂകളെഴുതാൻ കരൺ തനിക്ക് 25 ലക്ഷം രൂപ ഓഫർ ചെയ്തു എന്നായിരുന്നു കെആർകെയുടെ ആരോപണം.

  ഇത് വലിയ വിവാദമായി. അജയ് ദേവ്​ഗൺ വിഷയത്തിൽ കരണിനെ പേരെടുത്ത് പറയാതെ വിമർശിച്ച് കൊണ്ട് പ്രസ്താവനയും പുറത്തിറക്കി. പിന്നാലെ ഭാര്യ കജോൾ ഇത് റീ ട്വീറ്റ് ചെയ്യുകയും. ചെയ്തു. ഞെട്ടിക്കുന്നത് എന്നായിരുന്നു പ്രസ്താവനയ്ക്കൊപ്പം കജോൾ കുറിച്ചത്. വിഷയം വലിയ തോതിൽ ചർച്ചയായപ്പോഴും കരൺ പ്രതികരിച്ചില്ല.

  സമാന്ത മലയാളത്തിലേക്ക്! ദുല്‍ഖറിന്റെ നായികയായി കിംഗ് ഓഫ് കൊത്തയില്‍!

  എന്നാൽ 2017 ൽ തന്റെ ആത്മകഥയായ ഏൻ അൺസ്യൂട്ടബിൾ ബോയിൽ ഇതേപറ്റി കരൺ തുറന്നെഴുതി. കജോൾ തന്നെ പ്രതിസ്ഥാനത്ത് നിർത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നാണ് കരൺ പറഞ്ഞത്. 25 വർഷം നീണ്ട സൗഹൃദം അതോടെ താൻ അവസാനിപ്പിച്ചു.

  കജോളിനോടും കുടുംബത്തോടുമുള്ള സ്നേഹത്തെ ഇത്തരത്തിൽ തെറ്റിദ്ധരിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും കജോളുമായി ഇനി തനിക്ക് സൗഹൃദമില്ലെന്നും കരൺ തുറന്നെഴുതി. ഇരുപത്തഞ്ച് വർഷമായി അവളോട് എനിക്കുണ്ടായിരുന്ന എല്ലാ വികാരങ്ങളെയും അവൾ കൊന്നൊടുക്കി. അവൾ എന്നെ അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഈ സംഭവം തന്നെ വല്ലാതെ വേ​ദനിപ്പിച്ചെന്നും കരൺ ആത്മകഥയിൽ എഴുതി.

  നമ്മളായിട്ട് വളംവെച്ച് കൊടുക്കുമ്പോഴാണ് ഈ പ്രശ്‌നമുണ്ടാവുന്നത്; സിനിമയിലെ സുരക്ഷിത്വത്തെ കുറിച്ച് നടി ഇനിയ

  'പഴയ പോലെ സൗഹൃദത്തിലേക്ക് മടങ്ങണമെന്ന് തനിക്ക് ചെറിയ ആ​ഗ്രഹമുണ്ടായിരുന്നു. എന്നാൽ അവളെ അ​ഗാധമായി സ്നേഹിക്കുന്ന ഒരു വ്യക്തിയോട് ചെയ്യാവുന്ന ഏറ്റവും അപമാനകരമായ കാര്യമായിരുന്നു ആ ഒറ്റ വാക്കുള്ള ട്വീറ്റ്. അത് എന്നെ തകർത്തു. പിന്നീടത് ദേഷ്യമായി,' കരൺ ആത്മകഥയിൽ എഴുതി. എന്നാൽ പിന്നീട് കുറച്ചു വർഷങ്ങൾക്കുള്ളിൽ ഇരുവരും തമ്മിലുള്ള തർക്കം അവസാനിച്ചു.

  Read more about: karan johar kajol
  English summary
  When karan johar and kajol had fight; karan said 25 years of friendship ended
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X