കരണിന്റെ വിവാഹക്കാര്യം; ഐവിഎഫിനെക്കുറിച്ച് അന്നേ ഉപദേശിച്ച കജോൾ; സംഭവമിങ്ങനെ

ബോളിവുഡിൽ നിരവധി ഹിറ്റ് കോംബോകൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇതിൽ ഏറ്റവും ജനപ്രീതി നേടിയവരാണ് നടി കജോളും ഫിലിം മേക്കർ കരൺ ജോഹറും. ഇരുവരും ഒന്നിച്ചെത്തിയപ്പോഴെല്ലാം ഹിറ്റുകളാണുണ്ടായത്. കഭി ഖുശി കഭി ​ഗം എന്ന ഐക്കോണിക് സിനിമ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. കജോളിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ പലതും ഒരുക്കിയത് കരൺ ജോഹറാണ്.

കരിയറിലെ തുടക്കകാലം മുതൽ അടുത്തറിയാവുന്നവരായതിനാൽ ഇരുവരും തമ്മിൽ ആഴത്തിലുള്ള സൗഹൃദമുണ്ട്. സിനിമാ ലോകത്തിന്റെ പല കാലഘട്ടങ്ങൾ കണ്ട കജോളിനും കരൺ ജോഹറിനും വർഷങ്ങൾക്കിപ്പുറവും ഈ സൗഹൃദം കാത്ത് സൂക്ഷിക്കാനായി. കരണിന്റെയും കജോളിന്റെയും പഴയൊരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Kajol, Karan Johar

സിമി ​ഗരെവാളുമായുള്ള അഭിമുഖത്തിലെ ഭാ​ഗമാണിത്. അഭിമുഖത്തിൽ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം സംസാരിക്കവെ കരണിന്റെ വിവാഹക്കാര്യവും ചർച്ചയായി. താൻ വിവാഹം കഴിക്കാൻ സാധ്യതയില്ലെന്ന് അന്ന് കരൺ ജോഹർ തുറന്ന് പറഞ്ഞു.

എനിക്ക് എന്റെ സ്പേസ് മുഴുവനായും ആവശ്യമാണ്. ഒരുപക്ഷെ പത്ത് വർഷത്തിന് ശേഷം ഇവിടെ ഞാൻ വന്നിരുന്നേക്കാം. പക്ഷെ എന്റെ കൂടെ ആരും ഉണ്ടാകില്ലെന്ന് കരൺ പറഞ്ഞു. ഇത് കേട്ട കജോൾ ഇപ്പോൾ ഐവിഎഫും, വാടക​ഗർഭധാരണവും ഉണ്ടെന്ന് മറുപടി നൽകി. ഇതിനിടെ ഞാനിപ്പോൾ എന്റെ ജീവിതത്തിൽ സന്തോഷവാനാണ്. ഞാനിപ്പോഴും ചെറുപ്പമാണെന്നും കരൺ ജോഹർ പറഞ്ഞു.

Kajol, Karan Johar

കരണിന്റെ വാക്കുകൾ കേട്ട് നിർത്താതെ ചിരിക്കുന്ന കജോളിനെയാണ് പിന്നീട് വീഡിയോയിൽ കാണുന്നത്. എന്തായിത് കജോൾ എന്ന് കരൺ ചോദിക്കുന്നുണ്ട്. കജോൾ കരണിനെ കളിയാക്കിയതാണെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ. കജോളിന്റെ പ്രതികരണത്തിൽ കരൺ അസ്വസ്ഥനാണെന്ന് വീ‍ഡിയോയിൽ വ്യക്തമാണ്. അടുത്ത സുഹൃത്തായിട്ടും കരണിനെ കജോൾ കളിയാക്കിയെന്ന് സോഷ്യൽമീഡ‍ിയയിൽ അഭിപ്രായം വന്നു.

അതേസമയം കജോൾ പറഞ്ഞത് പോലെയാണ് കരൺ വർഷങ്ങൾക്കിപ്പുറം തന്റെ കുടുംബമുണ്ടാക്കിയത്. സറൊ​ഗസി വഴിയാണ് കരൺ ഇര‌ട്ടക്കുഞ്ഞുങ്ങളുടെ അച്ഛനായത്. 2017 ലാണ് കരണിന് കുഞ്ഞുങ്ങൾ പിറന്നത്. യാഷ്, റൂഹി എന്നിങ്ങനെയാണ് മക്കളുടെ പേര്. 51 കാരനായ കരൺ ജോഹർ അവിവാഹിതനാണ്. അടുത്തിടെ തന്റെ മക്കളെക്കുറിച്ച് കരൺ ജോഹർ സംസാരിക്കുകയുണ്ടായി.

കുട്ടികളെ താൻ അമിതമായി നിയന്ത്രിച്ചല്ല വളർത്തുന്നതെന്നും കരൺ വ്യക്തമാക്കി. മക്കൾ ആളുകളോട് ഇടപഴകാറുണ്ട്. അത് ഞങ്ങളുടെ കുടുംബത്തിന്റെ സംസ്കാരമാണ്. ഞങ്ങളെ സംബന്ധിച്ച് സുഹൃത്തുക്കൾ കുടുംബത്തിന്റെ ഭാ​ഗമാണ്. മക്കളുടെ ഫോട്ടോകൾ പാപ്പരാസികൾ എടുക്കാറുണ്ടെന്നും കരൺ ജോഹർ ചൂണ്ടിക്കാട്ടി. കരണിനൊപ്പം ഇദ്ദേഹത്തിന്റെ അമ്മയും ചേർന്നാണ് മക്കളെ നോക്കുന്നത്. അച്ഛനെന്നതിനപ്പുറം അമ്മയെ പോലെയാണ് താൻ മക്കളെ നോക്കുന്നതെന്ന് നേരത്തെ കരൺ ജോഹർ തുറന്ന് പറഞ്ഞിട്ടുണ്ട്.

സിനിമാ നിർമാണ രം​ഗത്തെ തിരക്കുകളിലാണ് കരണിപ്പോൾ. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം കരൺ സംവിധാനം ചെയ്ത റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമ മികച്ച വിജയം കൈവരിച്ചു. ആലിയ ഭട്ട്, രൺവീർ സിം​ഗ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. മറുവശത്ത് കജോൾ ഒരിടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമായിക്കാെണ്ടിരിക്കുയാണ്. ന‌ടിയുടെ ഒന്നിലേറെ സിനിമകൾ അടുത്തി‌ടെ റിലീസ് ചെയ്തു.

Read more about: kajol karan johar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X