സൽമാൻ ഖാനെ പറ്റിയുള്ള കരണിന്റെ ചോദ്യത്തിന് ഒരിക്കൽ ഐശ്വര്യ പ്രതികരിച്ചത് ഇങ്ങനെ

ബോളിവുഡ് പ്രേക്ഷകർക്ക് എന്നും പ്രിയങ്കരമാണ് കോഫി വിത്ത് കരൺ എന്ന ഷോ. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ വലിയ തരംഗമായി മാറിയ ഷോയാണ് കോഫി വിത്ത് കരണ്‍. ഹിന്ദി സിനിമാലോകത്തെ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയുളളവരെല്ലാം പരിപാടിയില്‍ അതിഥികളായി എത്തി.

കോഫി വിത്ത് കരണ്‍ ഷോയില്‍ മുന്‍പ് ചില താരങ്ങള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദങ്ങളായി മാറിയിരുന്നു. കരണ്‍ അവതാരകനായ പരിപാടിയില്‍വച്ചുളള താരങ്ങളുടെ പ്രസ്താവനകള്‍ പലപ്പോഴും മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

salman aiswarya

ഷോയിൽ ഒരിക്കൽ ഐശ്വര്യ റായ് സഞ്ജയ് ലീല ബൻസാലിയുമായി എത്തിയിരുന്നു. ഷോയിൽ മറ്റ് താരങ്ങളെ പോലെത്തന്നെ ഐശ്വര്യ റായും ഒരുപാട് കാര്യങ്ങൾ സംസാരിക്കുകയുണ്ടായി. ഷോയിൽ കരൺ പല താരങ്ങളെ കുറിച്ചും ഐശ്വര്യയ്ക്ക് ഉള്ള അഭിപ്രായം ഒന്നോ രണ്ടോ വാക്കുകളിൽ പറയാൻ ആവശ്യപ്പെട്ടു. ആദ്യം ഷാരൂഖ് ഖാനെ കുറിച്ചാണ് ചോദിച്ചത്. അദ്ദേഹം കൂർമ്മ ബുധികാരനും മിടുക്കനും ആണെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

തുടർന്ന്‌ സുസ്മിത സെന്നിനെ പറ്റി ചോദിച്ചു. മാധ്യമങ്ങൾ ഏറെ ചാർത്തകയാക്കുന്ന ഒരു പേരാണ് സുസ്മിതയുടേതെന്നായിരുന്ന ഐശ്വര്യ പ്രതികരിച്ചത്. തുടർന്ന് കരൺ സൽമാൻഖാന്റെ പേര് പറഞ്ഞു. ഈ ചോദ്യത്തിന് ഒരു മറുപടിയും നൽകാൻ ഐശ്വര്യ തയ്യാറായില്ല.

അടുത്ത ചോദ്യത്തിലേക്ക് പോകാം എന്നാണ് താരം പറഞ്ഞത്. തുടർന്ന്‌ വിവേക് ഒബ്‌റോയിയെ പറ്റി ചോദിച്ചപ്പോൾ തന്റെ ഏറ്റവും നല്ല സുഹൃത്തെന്നാണ് താരം വ്യക്തമാക്കിയത്.

സൽമാൻ ഖാനുമായി നീണ്ടനാൾ ഐശ്വര്യ പ്രണയത്തിലായിരുന്നു. 2002ൽ തന്നെ സൽമാൻ ശാരീരികമായി വളരെയധികം പീഡിപ്പിക്കുന്നതായി ഐശ്വര്യ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇരുവരും പിണങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് കരൺ സൽമാൻഖാന്റെ പേര് പറഞ്ഞപ്പോൾ താരം ഒന്നും തന്നെ മിണ്ടാത്തത്

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

കോഫി വിത്ത് കരണിന്റെ അടുത്ത സീസൺ ഉടൻ ആരംഭിക്കും എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്, പുതിയ സീസണിൽ വരുന്ന താരങ്ങളുടെ പേരുകൾ ഇതിനകം തന്നെ ആരാധകരെ ആവേശഭരിതരാക്കി. വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ, വിക്കി കൗശൽ, കത്രീന കൈഫ്, ആലിയ ഭട്ട്, രൺബീർ കപൂർ, രാം ചരൺ തുടങ്ങി നിരവധി പേരുകൾ പുറത്ത് വരുന്നുണ്ട്.

Read more about: karan johar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X