കരൺ ജോഹറിനെ പ്രണയിച്ചു; എന്നാൽ അദ്ദേഹം നിരസിച്ചു, കാരണം ടെക്നിക്കൽ പ്രശ്നം
നൃത്ത സംവിധായകയായിട്ടാണ് ഫാറഖാൻ ബോളിവുഡിൽ എത്തിയത്. പിന്നീട് സിനിമാ സംവിധായകയായി മാറുകയായിരുന്നു. പ്രേക്ഷകർക്ക് മികച്ച ഒരു പിടി ചിത്രങ്ങളായിരുന്നു ഫറാ ഖാൻ സമ്മാനിച്ചത്. 2004 ൽ ആയിരുന്നു ഫറാ ഖാൻ സംവിധായകയായി അരങ്ങേറ്റം കുറിച്ചത്. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീപിക പദുകോൺ, ഷാരൂഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫറാ ഖാൻ സംവിധാനം ചെയ്ത ഓം ശാന്തി ഓം വലിയ വിജയമായിരുന്നു.

ഇപ്പോഴിതാ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് ഫറാ ഖന്റേയും നിർമ്മാതാവ് കരൺ ജോഹറിന്റേയും പ്രണയ കഥയാണ്. ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് ഇവർ. ഒരു ടോക്ക് ഷോയിലാണ് വൺ വേ പ്രണയത്തെ കുറിച്ച് ഫറാ ഖാൻ വെളിപ്പെടുത്തിയത്. കരൺ ജോഹറും പിന്നീട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു.

താൻ പ്രണയാഭ്യർഥന നടത്തിയിരുന്നുവെന്നാണ് ഫറാ ഖാൻ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ അദ്ദേഹം അത് നിരസ്സിക്കുകയായിരുന്നെന്നു കൂട്ടിച്ചേർത്തു. ടെക്നിക്കൽ പ്രശ്നം ആയിരുന്നു വെന്നാണ് കരൺ ജോഹർ പ്രണയം നിരസ്സിക്കാനുളള കാരണമായി പറഞ്ഞത്. പിന്നീട് ഇവർ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.

പിന്നീട് സിനിമാ എഡിറ്ററായ ശ്രീഷ് കുന്ദ്രയെ വിവാഹം കഴിക്കുകയായിരുന്നു. ഇവർക്ക് മൂന്ന് കുഞ്ഞുങ്ങളുമുണ്ട്. 43ാം വയസ്സിലായിരുന്നു ഫറാഖാൻ അമ്മയായത്. അന്യാ, സിസാർ, ദിവാ എന്നിവരാണ് മക്കൾ. ഐ.വി.എഫിലൂടെയാണ് ഫറാഖാൻ അമ്മയായത്. ഇതിനെ കുറിച്ച് തുറന്നെഴുതി കൊണ്ട് സംവിധായക പിന്നീട് രംഗത്തെത്തിയിരുന്നു.

അമ്മയാകാൻ പ്രായമില്ലെന്ന് തുറന്നെഴുതി കൊണ്ടാണ് ഫറാ ഖാൻ അന്ന് രംഗത്തെത്തിയത്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഞാൻ സജ്ജയായതിന് ശേഷമാണ് അമ്മയായത്, അല്ലാതെ സമൂഹം പറയുന്ന ഉചിതമായ പ്രായത്തിൽ അല്ല. ശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങൾക്ക് നന്ദി പറയുന്നു.

എനിക്ക് ഈ പ്രായത്തിൽ ഐവിഎഫിലൂടെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാവാൻ കഴിഞ്ഞു. ഇന്ന് ധാരാളം സ്ത്രീകൾ മുൻവിധികളെ ഭയക്കാതെ ഈ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ടെന്നത് സന്തോഷിപ്പിക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച കത്തിലൂടെയാണ് ഫറ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്.


Click it and Unblock the Notifications