കാജോളിന് ആ സൂപ്പര്‍ നടനോട് പ്രണയമുണ്ടായിരുന്നു; അദ്ദേഹത്തെ തപ്പി നടന്ന പാര്‍ട്ടിയെ കുറിച്ച് കരണ്‍ ജോഹര്‍

ബോളിവുഡ് സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് കരണ്‍ ജോഹറിന്റെയും കാജോളിന്റേതും. ഷാരുഖ് ഖാനും ചേര്‍ന്ന് മൂവരുമൊന്നിച്ച നിരവധി വിജയ ചിത്രങ്ങളാണുള്ളത്. സിനിമയ്ക്ക് അപ്പുറം വ്യക്തി ജീവിതത്തില്‍ ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് താരങ്ങള്‍. ഏറ്റവും പുതിയതായി കപില്‍ ശര്‍മ്മ അവതാരകനായിട്ടെത്തുന്ന ഷോ യില്‍ കരണ്‍ ജോഹറും കാജോളും ഒരുമിച്ച് എത്തിയിരിക്കുകയാണ്. അവതാരകനെയും പ്രേക്ഷകരെയും ഒരുപോലെ ചിരിപ്പിക്കുന്ന നര്‍മ്മ സംഭാഷണങ്ങളായിരുന്നു പിന്നീട് കാണാന്‍ സാധിച്ചത്.

പാർട്ടി വെയറിൽ നടി പ്രിയങ്ക അരുൾ മോഹൻ, അതീവ സുന്ദരിയായെന്ന് ആരാധകരും

സൗഹൃദപരമായ തമാശകളും പരിഹാസങ്ങളും കൊണ്ടാണ് കാജോളും കരണും പരസ്പരം പോരാടിയത്. അതേ സമയം ഷോ യില്‍ വെച്ച് കാജോളിനെ കുറിച്ചുള്ള രസകരമായ ചില വെളിപ്പെടുത്തല്‍ കൂടി കരണ്‍ ജോഹര്‍ നടത്തിയിരിക്കുകയാണ്. ഒരിക്കല്‍ ബോളിവുഡിലെ സൂപ്പര്‍സ്റ്റാറായ അക്ഷയ് കുമാറിനോട് കജോളിന് ഇഷ്ടമുണ്ടായിരുന്നതിനെ കുറിച്ചായിരുന്നു കരണ്‍ സൂചിപ്പിച്ചത്. അതിനുള്ള മറുപടി നടിയും നല്‍കിയിട്ടുണ്ട്.

അക്ഷയ് കുമാറിനോട് കജോളിന് പ്രണയം തോന്നി

യേ ദില്ലഗിയിലെ സഹനടനായിരുന്ന അക്ഷയ് കുമാറിനോട് കജോളിന് പ്രണയം തോന്നിയിരുന്നെന്നാണ് കരണ്‍ വ്യക്തമാക്കിയത്. 'ഹെന്ന എന്ന സിനിമയുടെ പ്രീമിയറിനിടെ മറ്റൊരു പാര്‍ട്ടിയില്‍ വെച്ചാണ് ഞാന്‍ കാജോളിനെ കണ്ടുമുട്ടുന്നത്. അന്ന് കാജോളിന് അക്ഷയ് കുമാറിനോട് വലിയൊരു ക്രഷ് ഉണ്ടായിരുന്നു. ആ പ്രീമിയറിന്റെ തുടക്കം മുതല്‍ അവസാനം വരെ അവള്‍ അദ്ദേഹത്തെ നോക്കി നടക്കുകയായിരുന്നു. അന്നൊക്കെ ഞാനും അവള്‍ക്ക് സപ്പോര്‍ട്ട് നല്‍കി കൂടെ ഉണ്ടായിരുന്നു. അങ്ങനെ ആ പരിപാടിയില്‍ മുഴുവന്‍ ഞങ്ങള്‍ രണ്ട് പേരും അക്ഷയ് കുമാറിനെ തിരഞ്ഞ് നടന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പക്ഷേ ഞങ്ങള്‍ രണ്ട് പേര്‍ക്കുമിടയിലെ സൗഹൃദത്തിന്റെ തുടക്കമാണ് അവിടെ നടന്നത്. ഞങ്ങള്‍ രണ്ട് പേരും സൗത്ത് മുംബൈയില്‍ ആണ് താമസിച്ചിരുന്നത്. അവിടെ വെച്ചാണ് പിന്നീട് ഞങ്ങളുടെ സൗഹൃദം കൂടുതല്‍ വളര്‍ന്ന് വന്നത്.

പരസ്പരം കളിയാക്കി താരങ്ങൾ

ഇത്രയും കാലം സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും കാജോളിന് തന്റെ ജന്മദിനം എന്നാണെന്ന് ഓര്‍മ്മ ഇല്ലെന്നും കരണ്‍ വെളിപ്പെടുത്തിയിരുന്നു. ഒന്നെങ്കില്‍ ആ ദിവസത്തിന് മുന്‍പോ അല്ലെങ്കില്‍ അതിന് ശേഷമോ വിളിക്കും. ഒരിക്കല്‍ പോലും തന്റെ ജന്മദിനത്തിന്റെ അന്ന് അവള്‍ വിളിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കുന്നു. അതേ സമയം കരണ്‍ ജോഹറിനെ ആദ്യം കണ്ടുമുട്ടിയ നിമിഷത്തിലെ രസകരമായ കഥയെ കുറിച്ച് കാജോളും പറഞ്ഞു. നടിയുടെ ഓരോ വെളിപ്പെടുത്തലുകള്‍ക്കുള്ള വിശദീകരണം കരണും നല്‍കി.

പാർട്ടിയിൽ നടന്ന സംഭവങ്ങളിതാണ്

ഡിസ്‌കോ ദ ക്യൂവിലെ ഒരു സിനിമാ പാര്‍ട്ടി ആയിരുന്നു അത്. ത്രീ പീസ് സ്യൂട്ടിലാണ് അന്ന് കരണ്‍ ജോഹര്‍ അവിടേക്ക് വന്നത്. അത് കണ്ടിട്ട് എനിക്ക് ചിരി അടക്കാന്‍ സാധിച്ചിരുന്നില്ല. എങ്ങനെത്തെ മനുഷ്യന്മാരാണ് ഇത്തരം വേഷം ധരിക്കുന്നതെന്ന് ഓര്‍ത്ത് ഞാന്‍ അതിശയപ്പെടുകയും ചെയ്തിരുന്നെന്നും കാജോള്‍ പറയുന്നു. എന്നാല്‍ അന്ന് തനിക്ക് കേവലം പതിനേഴ് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ആളുകള്‍ ഒരു സിനിമാ പാര്‍ട്ടിയില്‍ സ്യൂട്ട് ആണ് ധരിക്കുന്നതെന്ന് കരുതിയാണ് താന്‍ ആ വസ്ത്രം തിരഞ്ഞെടുത്തതെന്ന് കരണും പറയുന്നു.

Recommended Video

Dulquer Salmaan Exclusive Interview | FilmiBeat Malayalam
കാജോളിൻ്റെ കളിയാക്കലിൽ മനംനൊന്തു

അന്ന് കാജോളിന്റെ അമ്മ തനൂജ ആന്റി ഞങ്ങളോട് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞിരുന്നു. ഞാന്‍ ഡാന്‍സ് കളിക്കുന്നത് കണ്ടിട്ട് അരമണിക്കൂറോളം കാജോളിന് ചിരി അടക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ അങ്ങനെയൊക്കെ ആരെങ്കിലും ചെയ്യുമോ. എനിക്കത് വളരെ അപമാനമായി തോന്നി. ജീവിതത്തില്‍ ഒരിക്കലും ഇത്രയും അപമാനം തോന്നിയിട്ടില്ലാത്തതിനാല്‍ ആ പാര്‍ട്ടിയില്‍ നിന്നും ഞാന്‍ ഇറങ്ങി പോയെന്നും കരണ്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X