കരീനയും ഇമ്രാനും വിവാഹിതരായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച കരണ്‍ ജോഹര്‍, നടിയുടെ മറുപടി

By Midhun Raj

ബോളിവുഡില്‍ ഒരുമിച്ച് രണ്ട് സിനിമകളില്‍ നായികനായകന്മാരായി തിളങ്ങിയ താരങ്ങളാണ് കരീന കപൂറും ഇമ്രാന്‍ ഖാനും. ആമിര്‍ ഖാന്‌റെ മരുമകനായ ഇമ്രാന്‍ ബാലതാരമായാണ് സിനിമയിലെത്തുന്നത്. 2008ല്‍ ജാനെ തു യാ ജാനെ നാ എന്ന ചിത്രത്തിലൂടെ നായകനടനായും അരങ്ങേറ്റം കുറിച്ചു ഇമ്രാന്‍. കരീനയ്ക്കൊപ്പം 'എക് മേന്‍ ഓര്‍ എക് തു' എന്ന ചിത്രത്തിലാണ് ഇമ്രാന്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് ഗോരി തേരെ പ്യാര്‍ മേന്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരീനയെയും ഇമ്രാന്‍ ഖാനെയും കുറിച്ച് സംവിധായകന്‍ കരണ്‍ ജോഹര്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്.

kareena-imran

കരീനയും ഇമ്രാനും വിവാഹിതരായിരുന്നെങ്കിൽ താന്‍ ആഗ്രഹിച്ചു എന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്. ഗോരി തേരെ പ്യാര്‍ മേന്റെ പ്രെമോഷന്‍ പരിപാടികള്‍ക്കിടെയാണ് സംവിധായകന്‍ മനസുതുറന്നത്. 'കരീനയും ഇമ്രാനും നല്ല സൗന്ദര്യമുളളവരാണ്. അവര്‍ ഒരുമിക്കണമെന്ന് എനിക്ക് തോന്നി. അവര്‍ വിവാഹിതരായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു'. ഗോരി തേരെ പ്യാര്‍ മേന്‌റെ ഫസ്റ്റ്‌ലുക്ക് ലോഞ്ചിനിടെ കരണ്‍ ജോഹര്‍ പറഞ്ഞ വാക്കുകളാണിവ.

നടി രുഹാനി ശര്‍മ്മയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ പുറത്ത്, കാണാം

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

2013ലാണ് ഇമ്രാനും കരീനയും ഒന്നിച്ച ചിത്രം പുറത്തിറങ്ങിയത്. അന്ന് കരണ്‍ ജോഹറിന്‌റെ പ്രതികരണത്തില്‍ കരീന അതിശയപ്പെട്ടിരുന്നു. 'സെയ്ഫിന് എന്ത് സംഭവിക്കും' എന്നാണ് കരീന അന്ന് കരണ്‍ ജോഹറിനോട് ചോദിച്ചത്. അതേസമയം കരീനയോടൊപ്പമുളള നിമിഷങ്ങളില്‍ തന്‌റെ ഭാര്യ അവന്തികയെ ഓര്‍മ്മ വന്നു എന്ന് ഇമ്രാന്‍ ഖാന്‍ അന്ന് പറഞ്ഞു. 'കരീനയ്‌ക്കൊപ്പമുളള അഭിനയം ഞാന്‍ ആസ്വദിച്ചിരുന്നു. എപ്പോഴും തമാശ നിറഞ്ഞതാണ് അത്. എനിക്ക് കരീനയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതില്‍ ഇഷ്ടമാണ് എന്നാണ്' അന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X