'ആശയക്കുഴപ്പമുള്ള സംവിധായകൻ, ഇനി ഒരിക്കലും ഒപ്പം സിനിമ ചെയ്യില്ല'; ബൻസാലിക്കെതിരെ പൊട്ടിത്തെറിച്ച കരീന

ബോളിവുഡിലെ മുൻ നിര നായിക നടിമാരിലൊരാളാണ് കരീന കപൂർ ഖാൻ. നായികമാരെക്കുറിച്ചുള്ള സ്റ്റീരിയോടെെപ് ചിന്താ​ഗതികൾ തകർത്തെറിഞ്ഞ താരമെന്നാണ് കരീനയ്ക്കുള്ള വിശേഷണം. നിരവധി ഹിറ്റ് സിനിമകളിൽ നായികയായ കരീന രണ്ട് പതിറ്റാണ്ടിലേറെയായി സിനിമയിലെത്തിയിട്ട്. 2000 ത്തിൽ പുറത്തിറങ്ങിയ റെഫ്യൂജി എന്ന സിനിമയിലൂടെയായിരുന്നു കരീനയുടെ അരങ്ങേറ്റം.

ബോളിവുഡിലെ പ്രമുഖ സംവിധായകരിൽ മിക്കവരുടെ സിനിമകളിലും അഭിനയിച്ച കരീന ഇതുവരെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ സിനിമയിൽ അഭിനയിച്ചിട്ടില്ല. ഇക്കാര്യം ബോളിവുഡിൽ ഒരു സംസാര വിഷയവുമാണ്. രണ്ട് തവണ ബൻസാലി സിനിമകളിലെ നായികയായി കരീന വരാനൊരുങ്ങിയെങ്കിലും അവസാനം നിമിഷം ഇത് മുടങ്ങിപ്പോവുകയായിരുന്നു.

എന്നാൽ ചിത്രം പ്രഖ്യാപിച്ചപ്പോൾ കരീനയുടെ പേരില്ല

2002 ൽ പുറത്തിറങ്ങിയ ബൻസാലിയുടെ ഹിറ്റ് ചിത്രമാണ് ദേവദാസ്. ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിൽ നായികയായി ആദ്യം പരി​ഗണിച്ചിരുന്നത് കരീനയെ ആയിരുന്നു. ചിത്രത്തിനായി ലുക്ക് ടെസ്റ്റും കരീന നടത്തിയിരുന്നു. എന്നാൽ ചിത്രം പ്രഖ്യാപിച്ചപ്പോൾ കരീനയുടെ പേരില്ല. നടിയെ ഇത് വലിയ തോതിൽ നിരാശപ്പെടുത്തുകയും ചെയ്തു. അന്ന് ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ സഞ്ജയ് ലീല ബൻസാലിയെ കരീന കുറ്റപ്പെടുത്തുകയും ചെയ്തു.

ബൻസാലി അടുത്ത രാജ് കപൂറോ ​ഗുരു ദത്തോ ആയാലും ഒരുമിച്ച് സിനിമ ചെയ്യില്ലെന്നും കരീന തുറന്നടിച്ചു

ബൻസാലി ആശയക്കുഴപ്പമുള്ള സംവിധായകൻ ആണെന്നും അദ്ദേഹത്തിനൊപ്പം ഇനി ഒരിക്കലും സിനിമ ചെയ്യില്ലെന്നും കരീന പറഞ്ഞു. തന്റെ കരിയർ നിലം പൊത്തിയാലും ബൻസാലി അടുത്ത രാജ് കപൂറോ ​ഗുരു ദത്തോ ആയാലും ഒരുമിച്ച് സിനിമ ചെയ്യില്ലെന്നും കരീന തുറന്നടിച്ചു.

പിന്നീട് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ഈ പിണക്കം അവസാനിച്ചു. കിരൺ ഖേർ ഇടപെട്ടാണ് പിണക്കം അവസാനിപ്പിച്ചത്. കരീന തന്നെയാണ് ഇതു തുറന്നു പറഞ്ഞതും. 'കിരൺ തന്നെ ബൻസാലിക്കടുത്ത് വലിച്ചു കൊണ്ട് പോയി. ഞങ്ങൾ പരസ്പരം കെട്ടിപ്പിടിക്കുകയും സുഹൃത്തുക്കളാവുകയും ചെയ്തു,' കരീന പറഞ്ഞു.

ഷൂട്ട് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കരീന ചിത്രത്തിൽ നിന്ന് പിൻ‌മാറുകയായിരുന്നത്രെ

ബൻസാലി ഒരു മോശം സംവിധായകനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പല പ്രശ്നങ്ങളും മാധ്യമങ്ങൾ പറഞ്ഞു വലുതാക്കിയാണെന്നും കരീന അന്ന് പറഞ്ഞിരുന്നു. പിന്നീട് വർഷങ്ങൾക്കിപ്പുറം സഞ്ജയ് ലീല ബൻസാലിയുടെ രാം ലീല എന്ന സിനിമയിൽ കരീനയെ നായികയായി പരി​ഗണിച്ചു. എന്നാൽ ഷൂട്ട് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കരീന ചിത്രത്തിൽ നിന്ന് പിൻ‌മാറുകയായിരുന്നത്രെ. സിനിമയിൽ ഒപ്പുവെക്കുമ്പോഴുള്ള ചില കരാറുകളാണ് നടിയുടെ പിൻമാറ്റത്തിന് കാരണമെന്നായിരുന്നു വിവരം.

ദീപികയുടെ കരിയറിലെ സൂപ്പർ ഹിറ്റ് ചിത്രമായി രാം ലീല മാറി

ഒടുവിൽ നടി ദീപിക പദുകോണാണ് സിനിമയിൽ നായികയായെത്തിയത്. ദീപികയുടെ കരിയറിലെ സൂപ്പർ ഹിറ്റ് ചിത്രമായി രാം ലീല മാറി. ദീപികയെ തന്നെ നായികയാക്കി പിന്നീട് ​ ബാജിരാവോ മസ്താനി, പദ്മാവത് എന്നീ സിനിമകൾ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്തു. ഈ ചിത്രങ്ങളും വമ്പൻ ഹിറ്റായി.

അടുത്തിടെ ആലിയ ഭട്ടിനെ നായികയാക്കി ചെയ്ത ​ഗം​ഗുഭായ് കത്തെവാടി എന്ന സിനിമയും ഹിറ്റായി. നായികമാർക്ക് പ്രത്യേക സ്ഥാനം ലഭിക്കുന്ന സഞ്ജയ് ലീല ബൻസാലി ചിത്രങ്ങളിൽ കരീനയ്ക്ക് അഭിനയിക്കാൻ കഴിയാഞ്ഞത് ഒരു നഷ്ടമാണെന്നാണ് സിനിമാ ലോകം പറയുന്നത്.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X