കരീന പ്രസവിക്കാന്‍ തയ്യാറായി ആശുപത്രിയിലെത്തിയപ്പോള്‍! ഭർത്താവിനൊപ്പമുള്ള ചിത്രം വൈറൽ

കൊറോണയും മറ്റ് പ്രതിസന്ധികളുമൊക്കെ ഉണ്ടെങ്കിലും അതില്‍ നിന്നെല്ലാം സന്തോഷം കണ്ടെത്തുകയാണ് നടന്‍ സെയിഫ് അലി ഖാനും അദ്ദേഹത്തിന്റെ കുടുബവും. കഴിഞ്ഞ ദിവസമാണ് സെയിഫ് അലി ഖാന്‍ തന്റെ അമ്പതാം പിറാന്നാള്‍ ആഘോഷിക്കുന്നത്. അതിന് തൊട്ട് മുന്‍പ് വീട്ടിലേക്ക് പുതിയൊരു അതിഥി കൂടി വരുന്ന കാര്യ സെയിഫും കരീന കപൂറും പുറംലോകത്തെ അറിയിച്ചിരുന്നു.

അങ്ങനെ തൈമൂര്‍ അലി ഖാന് അനിയനോ അനിയത്തിയോ വരാന്‍ പോവുകയാണെന്ന വാര്‍ത്ത ആരാധകരെയും സന്തോഷത്തിലാക്കി. ഗര്‍ഭിണിയായ കരീനയെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അങ്ങനെയിരിക്കെയാണ് തൊട്ടടുത്ത ദിവസം സെയിഫിന്റെ പിറന്നാളിനിടെ എടുത്ത ചിത്രങ്ങളില്‍ കരീനയ കാണുന്നത്.

 kareena-kapoor

സന്തോഷം മാത്രം നിറഞ്ഞ് നില്‍ക്കുന്ന നിമിഷങ്ങളില്‍ കരീന അതീവ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഈ ചിത്രങ്ങളില്‍ കൂടുതല്‍ പേരും ശ്രദ്ധിച്ചത് കരീനയുടെ വയര്‍ കാണാന്‍ പറ്റുമോ എന്നായിരിക്കും. എന്നാല്‍ ബോഡി ഷെയിഫ് മനസിലാക്കാന്‍ പറ്റാത്ത തരത്തിലുള്ള പിങ്ക് നിറത്തിലുള്ള കഫ്താന്‍ ആയിരുന്നു കരീന ധരിച്ചിരുന്നത്. 24000 രൂപ വിലയുള്ള ഈ വസ്ത്രത്തെ കുറിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Recommended Video

വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍

എന്നാലിപ്പോള്‍ നിറവയറില്‍ നില്‍ക്കുന്ന കരീനയുടെ ചില ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി വൈറലാവുന്നത്. പൂര്‍ണ ഗര്‍ഭിണിയായി കുഞ്ഞിനെ പ്രസവിക്കാന്‍ പോകുന്നതിന് തൊട്ട് മുന്‍പ് ആശുപത്രിയില്‍ നിന്നെടുത്ത ചിത്രമായിരുന്നിത്. കരീനയുടെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്ന ഈ ചിത്രം കുറച്ച് പഴയതാണ്.

 kareena

മകന്‍ തൈമൂര്‍ അലി ഖാന്‍ ജനിക്കുന്നതിന് തൊട്ട് മുന്‍പുള്ള ചിത്രങ്ങളായിരുന്നിത്. കരീനയുടെ നിറവയിലേക്ക് കൈവിരല്‍ ചൂണ്ടി കാണിക്കുന്ന ഭര്‍ത്താവ് സെയിഫ് അലി ഖാനും ചിത്രത്തിലുണ്ടായിരുന്നു. കരീനയുടെയും സെയിഫിന്റെയും സ്വകാര്യ ജീവിതത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചിത്രങ്ങളിലൊന്നാണ് ഇപ്പോള്‍ വൈറലാവുന്നത്. 2012 ലായിരുന്നു സെയിഫും കരീനയും വിവാഹിതരാവുന്നത്.

വിവാഹം കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞ് 2016 ഡിസംബറിലായിരുന്നു മകന്‍ തൈമൂര്‍ അലി ഖാനെ കരീന പ്രസവിക്കുന്നത്. വീണ്ടുമൊരു നാല് വര്‍ഷം കഴിയുമ്പോഴാണ് രണ്ടാമതൊരു കുഞ്ഞിനെ കൂടി വരവേല്‍ക്കാന്‍ താരകുടുംബം ഒരുങ്ങിയത്. രണ്ട് തവണ വിവാഹിതനായ സെയിഫ് അലിഖാന്റെ നാലാമത്തെ കുഞ്ഞാണ് ജനിക്കാന്‍ പോവുന്നത്. ആദ്യ ഭാര്യയായ അമൃത സിംഗില്‍ ഒരു മകളും മകനുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X