സെയ്ഫിനൊപ്പമുള്ള ഇന്റിമേറ്റ് രം​ഗം; അമ്മ കാണരുതെന്ന് കരീന; പറ്റില്ലെന്ന് നിർമാതാവ്; സിനിമയ്ക്ക് പിന്നിൽ

ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്ന കരീന ഇന്ന് തുടരെ സിനിമകൾ ചെയ്യുന്നില്ല. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും നടി ഇന്ന് ശ്രദ്ധ നൽകുന്നു. അതേസമയം ബോളിവുഡിലെ താരറാണിയായി കരീന അറിയപ്പെട്ട ഒരു കാലഘട്ടം ഉണ്ടായിരുന്നു. സൂപ്പർസ്റ്റാർ സിനിമകളിലെ നായിക നടിയായി തുടരെ പ്രേക്ഷകർക്ക് മുമ്പിലെത്തിയ കരീന ഹിറ്റുകളുടെ വലിയൊരു നിര തന്നെ സൃഷ്ടിച്ചു. സിനിമാ പാരമ്പര്യമുള്ള കപൂർ കുടുംബത്തിലെ അം​ഗമായ കരീനയ്ക്ക് ബോളിവുഡിൽ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞു.

കരീന താരമായി മാറുമ്പോഴേക്കും ചേച്ചി കരിഷ്മ കപൂർ സിനിമാ രം​ഗത്ത് നിന്നും അകന്നിട്ടുണ്ട്. അമ്മ ബബിത കപൂറാണ് കരീനയുടെയും കരിഷ്മയുടെയും സിനിമാ സ്വപ്നങ്ങൾക്ക് ഒപ്പം നിന്നത്. കരീന ബോളിവുഡിലെ താരറാണിയായി മാറിയപ്പോൾ ബബിത കപൂർ ഏറെ സന്തോഷിച്ചു. കരീനയെയും അമ്മ ബബിതയെയും സംബന്ധിച്ചുള്ള പഴയൊരു സംഭവമാണ് ബോളിവുഡ് മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. 2009 ൽ പുറത്തിറങ്ങിയ ബോളിവുഡ് സിനിമയാണ് കുർബാൻ.

Kareena Kapoor

കരീന കപൂർ ഭർത്താവ് സെയ്ഫ് അലി ഖാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. അന്ന് സെയ്ഫും കരീനയും വിവാഹിതരായിട്ടില്ല. പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ചുള്ള പോസ്റ്റർ അന്ന് വലിയ തോതിൽ ചർച്ചയായി. അർധന​ഗ്നയായ കരീനയെയാണ് പോസ്റ്ററിൽ കണ്ടത്. സിനിമയിൽ സെയ്ഫും കരീനയും ഒരുമിച്ചുള്ള ഇന്റിമേറ്റ് രം​ഗവും ഉണ്ടായിരുന്നു. അക്കാലത്ത് ​ഗ്ലാമറസായി അഭിനയിക്കുമെങ്കിലും ഇന്റിമേറ്റ് രം​ഗങ്ങളോട് കരീന കപൂർ നോ പറയാറായിരുന്നു പതിവ്.

എന്നാൽ കുർബാനിൽ കിടപ്പറ രം​ഗങ്ങളിൽ അഭിനയിച്ചത് പിന്നീ‌ട് കരീനയെ ആശങ്കപ്പെടുത്തി. അമ്മ ബബിത കപൂർ ഇത് കണ്ടാൽ എന്ത് കരുതുമെന്നായിരുന്നു കരീനയുടെ ആശങ്ക. അമ്മ കാണാതിരിക്കാൻ സിനിമയുടെ പ്രിവ്യൂവിൽ നിന്ന് മാത്രം ഈ രം​ഗം മാറ്റാൻ പറ്റുമോ എന്ന് കരീന നിർമാതാക്കളിൽ ഒരാളായിരുന്ന കരൺ ജോഹറിനോട് ചോദിക്കുകയുമുണ്ടായി. എന്നാൽ കരൺ ഈ ആവശ്യത്തിന് തയ്യാറായില്ല.

Kareena Kapoor

അതേസമയം സിനിമയിലെ ഇന്റിമേറ്റ് രം​ഗങ്ങളെക്കുറിച്ച് മുമ്പൊരിക്കൽ കരീന സംസാരിച്ചിട്ടുണ്ട്. സെയ്ഫും താനും പ്രൊഫഷണലാണെന്നും സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്നത് അഭിനയിക്കാൻ തങ്ങൾ തയ്യാറാണെന്നുമാണ് അന്ന് കരീന വ്യക്തമാക്കി. വിവാഹത്തിന് ശേഷം കീ ആന്റ് കാ എന്ന സിനിമയിലും ഇന്റിമേറ്റ് രം​ഗങ്ങളിൽ കരീന അഭിനയിച്ചിട്ടുണ്ട്.

തഷാൻ എന്ന സിനിമയിലാണ് കരീനയും സെയ്ഫ് അലി ഖാനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ഈ സിനിമയ്ക്കിടെ പ്രണയത്തിലായ ഇരുവരും 2012 ലാണ് വിവാഹിതരാകുന്നത്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് കരീന വിവാഹിതയായത്. കരീനയോളം താരമൂല്യം സെയ്ഫിന് അന്നില്ല. സിനിമകളിൽ തിരക്കേറിയ സമയത്ത് വിവാഹം വേണ്ടെന്ന് പലരും ഉപദേശിച്ചെങ്കിലും നടി തന്റെ തീരുമാനവുമായി മുന്നോട്ട് പോയി.

വിവാഹിതയായ ശേഷവും ബോളിവുഡിലെ മുൻനിര താരമായി തുടരാൻ കരീനയ്ക്ക് കഴിഞ്ഞു. തൈമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നീ രണ്ട് മക്കളും താരദമ്പതികൾക്ക് പിറന്നു. സെയ്ഫിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. നടി അമൃത സിം​ഗാണ് നടന്റെ മുൻ ഭാര്യ. സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കളും ഈ ബന്ധത്തിൽ പിറന്നു. സാറ ഇന്ന് ബോളിവുഡിലെ യുവതാരമാണ്.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X