'രാജ് കപൂറിന്റെ കൊച്ചുമോളെ അങ്ങനെ കാണാമെന്ന് ആരും മോഹിക്കണ്ട'; സെക്‌സ് സീനുകള്‍ ചെയ്യാത്തത് ഇതിനാല്‍
ബോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് കരീന കപൂര്‍. വിവാഹ ശേഷവും അമ്മയായ ശേഷവുമൊക്കെ നടിമാര്‍ കരിയര്‍ ഉപേക്ഷിക്കേണ്ടി വരുന്നിടത്ത് തന്റെ കരിയറില്‍ മുന്നേറുകയാണ് കരീന കപൂര്‍. ഒരുഘട്ടം കഴിഞ്ഞാല്‍ പല നായികമാര്‍ക്കും സഹനടിയായി ഒതുങ്ങേണ്ടി വരുമ്പോഴും കരീന ഇപ്പോഴും നായികയായി തന്നെ തുടരുകയാണ്, ഹിറ്റുകള്‍ സമ്മാനിക്കുകയാണ്.
ബോളിവുഡിലെ സൂപ്പര്‍ താരകുടുംബമായ കപൂര്‍ കുടുംബത്തിലാണ് കരീനയുടെ ജനനം. രണ്‍ദീര്‍ കപൂറിന്റേയും ബബിതയുടേയും മകളാണ് കരീന. ചേച്ചി കരിഷ്മ കപൂറിന്റെ പാതയിലൂടെയാണ് കരീനയും സിനിമയിലെത്തുന്നത്. ഫിലിംഫെയര്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും കരീനയെ തേടിയെത്തിയിട്ടുണ്ട്. ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് കരീന.

കരീനയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് 2003 ല്‍ പുറത്തിറങ്ങിയ ചമേലിയിലേത്. ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയുടെ വേഷമാണ് കരീന അവതരിപ്പിച്ചത്. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കയൊണ് ഇങ്ങനെ ബോള്‍ഡായൊരു തീരുമാനത്തിലേക്ക് കരീനയെത്തുന്നത്. താരത്തിന്റെ തീരുമാനം പലരേയും അമ്പരപ്പിക്കുന്നതായിരുന്നു. സിനിമയുടെ റിലീസിന് പിന്നാലെ തന്റെ കഥാപാത്രത്തെ പ്യാസയില്‍ വഹീദ റഹ്‌മാന്‍ അവതരിപ്പിച്ച ഗുലാബോയുമായി താരതമ്യം ചെയ്തതിനെക്കുറിച്ച് കരീന സംസാരിക്കുന്നുണ്ട്.
തന്റെ സിനിമയില്‍ ലൈംഗിക രംഗങ്ങള്‍ കുറഞ്ഞു പോയെന്ന് ചില നിരൂപകര്‍ വിമര്‍ശിച്ചതിനെതിരെയും കരീന ആ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ''ട്രേഡിലെ ആളുകള്‍ ചമേലി കണ്ടപ്പോള്‍ ഇതില്‍ ലൈംഗിക രംഗങ്ങള്‍ കുറവാണല്ലോ എന്ന് പറഞ്ഞു. അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നേയില്ല. പ്യാസയില്‍ വഹീദ ജീ ലൈംഗിക രംഗം ചെയ്തിട്ടില്ല. എന്നോട് ക്ഷമിക്കണം, രാജ് കപൂറിന്റെ കൊച്ചുമകള്‍ അത്തരം രംഗങ്ങള്‍ ചെയ്യുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കരുത്'' എന്നായിരുന്നു അന്ന് കരീന നല്‍കിയ മറുപടി.
അതേസമയം തന്നെ രാജ് കപൂറിന്റെ നായികമാരും ശരീരപ്രദര്‍ശനം നടത്തിയിട്ടുണ്ടല്ലോ എന്ന മല്ലിക ഷെറാവത്തിന്റെ പരാമര്‍ശത്തിനും കരീന മറുപടി നല്‍കുന്നുണ്ട്. ''അവള്‍ക്ക് താന്‍ എന്താണ് സംസാരിക്കുന്നതെന്ന് അറിയില്ല. അവള്‍ സ്വയം പരിഹാസപാത്രമായിരിക്കുകയാണ്. ഒരു ഇതിഹാസത്തെക്കുറിച്ചാണ് അവള്‍ സംസാരിച്ചത്. രാജ് കപൂര്‍ എന്നും സ്ത്രീകളെ മാന്യമായും മനോഹരമായുമാണ് അവതരിപ്പിച്ചിട്ടുള്ളത്'' എന്നായിരുന്നു മല്ലിക ഷെറാവത്തിന് അന്ന് കരീന നല്‍കിയ മറുപടി.

മല്ലിക ഷെറാവത്ത് മര്‍ഡര്‍ എന്ന ചിത്രത്തില്‍ ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണെന്നും കരീന ആരോപിച്ചിരുന്നു. ''അവര്‍ക്ക് അത് പബ്ലിസിറ്റി സ്റ്റണ്ടായിരുന്നു. അത് വിഡ്ഢിത്തമാണ്. ഞാന്‍ സിനിമ കാണുകയും നല്ലതാണെന്ന് പറയുകയും ചെയ്തിരുന്നു. ശരീരപ്രദര്‍ശനം കുറച്ച് കൂടുതലാണെന്നാണ് എനിക്ക് തോന്നിയത്'' എന്നായിരുന്നു മല്ലികയുടെ സിനിമയെ വിമര്‍ശിച്ചു കൊണ്ട് അന്ന് കരീന പറഞ്ഞത്.
അതേസമയം 2003 ല്‍ പുറത്തിറങ്ങിയ ചമേലിയുടെ സംവിധാനം സുധീര്‍ മിശ്രയായിരുന്നു. അതുവരെ കണ്ട് ശീലിച്ച കരീനയെയായിരുന്നില്ല ചമേലിയില്‍ കണ്ടത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്ചവച്ചുകൊണ്ട് കരീന കയ്യടി നേടുകയായിരുന്നു. അതേസമയം സിങ്കം എഗെയ്ന്‍ ആണ് ഒടുവിലായി കരീന അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. ഇതിനിടെ കരീന വെബ് സീരീസുകളിലും സാന്നിധ്യം അറിയിച്ചിരുന്നു.


Click it and Unblock the Notifications











