ഭാര്യയെ ബിക്കിനി ധരിക്കാനനുവ​ദിക്കാൻ നാണമില്ലേ; സെയ്ഫിനോട് ആരാധകൻ; കരീന കപൂർ നൽകിയ മറുപടി

ബോളിവുഡിലെ താര റാണിയാണ് കരീന കപൂർ. 42 കാരിയായ കരീനയ്ക്ക് ഇന്നും ബോളിവുഡിൽ തന്റേതായ സ്ഥാനമുണ്ട്. കരിയറിലെ തിരക്കുകൾ കുറച്ചെങ്കിലും സിനിമാ രം​ഗത്ത് നിന്നും പൂർണമായി മാറി നിൽക്കാൻ കരീന തയ്യാറായിട്ടില്ല. കരിയറിനും കുടുംബ ജീവിതത്തിനും കരീന ഇന്ന് ഒരു പോലെ പ്രാധാന്യം നൽകുന്നു. . 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് കരീന സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. രാജ്കപൂർ കുടുംബത്തിലെ അം​ഗമായ കരീനയ്ക്ക് സിനിമകളിൽ‌ അവസരം ലഭിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല.

എങ്കിലും വർഷങ്ങളോളം മുൻ‌നിര നായിക നടിയായി തുടരാൻ കഴിഞ്ഞത് സിനിമാ രം​ഗത്തോട് താരം കാണിച്ച ആത്മാർത്ഥത കൊണ്ടാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾക്കപ്പുറം സൂപ്പർ സ്റ്റാറുകളുടെ സിനിമകളിൽ അഭിനയിക്കുന്നതിലാണ് കരീന കപൂർ ശ്രദ്ധ കൊടുത്തത്. വിലപിടിപ്പുള്ള നായികയായി ബോളിവുഡിൽ അറിയപ്പെടവെയാണ് കരീന വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.

Kareena Kapoor

കരിയറിന്റെ മികച്ച സമയത്ത് വിവാഹം ചെയ്യുന്നത് തെറ്റായ തീരുമാനമാണെന്ന് പലരും ഉപദേശിച്ചെങ്കിലും വിവാഹം നീട്ടി വെക്കാൻ കരീന തയ്യാറായില്ല. വിവാഹം നടിമാരു‌ടെ കരിയറിനെ ബാധിക്കുമെന്ന പൊതു കാഴ്ചപ്പാ‌ടിൽ കുറച്ചെങ്കിലും മാറ്റം വരുത്താൻ കരീന കപൂറിന് സാധിച്ചു. വിവാഹ ശേഷം അഞ്ച് വർഷത്താേളം നടി സൂപ്പർ ഹിറ്റ് നായിക നടിയായി തു‌ടർന്നു.

കരീനയുടെ കരിയറിലെയോ വ്യക്തിപരമായ കാര്യങ്ങളിലെയോ തീരുമാനങ്ങളെ ഭർത്താവ് സെയ്ഫ് അലി ഖാൻ എതിർക്കാറില്ല. മുമ്പൊരിക്കൽ ഇതേക്കുറിച്ച് കരീന തുറന്ന് സംസാരിച്ചി‌ട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വന്ന കമന്റിനെക്കുറിച്ച് അർബാസ് ഖാന്റെ ടോക് ഷോയിൽ സംസാരിക്കുകയായിരുന്നു കരീന. നിങ്ങൾ നരകത്തിൽ പോകും സെയ്ഫ്, ഭാര്യയെ ബിക്കിനി ധരിക്കാൻ അനുവദിക്കാൻ നിങ്ങൾക്ക് നാണമില്ലേ ഒരാളുടെ കമന്റ്. കമന്റ് വായിച്ച കരീന ഇതിന് മറുപടി നൽകി.

Kareena Kapoor

ബിക്കിനി ധരിക്കുന്നതിൽ നിന്നും എന്നെ തടയാൻ സെയ്ഫ് ആരാണ്. നീയെന്തിനാണ് ബിക്കിനി ധരിക്കുന്നതെന്നോ എന്തിനാണിങ്ങനെ ചെയ്യുന്നതെന്നോ സെയ്ഫ് ഒരിക്കലും ചോദിക്കില്ല. തങ്ങളുടേത് ഉത്തരവാദിത്വമുള്ള റിലേഷൻഷിപ്പാണെന്നും കരീന അന്ന് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ബിക്കിനി ധരിച്ചുള്ള ​ഫോട്ടോകൾ കരീന കപൂർ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. വിവാ​ഹ ശേഷം ഐറ്റം ഡാൻസ് ചെയ്യാനും ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കാനും കരീന തയ്യാറായി.

ആദ്യ പ്രസവത്തിന് ശേഷം കുറച്ച് ദിവസങ്ങൾക്കുള്ളിൽ കരീന ഷൂട്ടിംഗിന് മടങ്ങിയെത്തിയത് നേരത്തെ വലിയ തോതിൽ വാർത്തയായിരുന്നു. അമ്മയാകുമ്പോൾ സിനിമാ രം​ഗത്ത് നിന്നും നടിമാർ മാറി നിൽ‌ക്കുന്ന പതിവിന് കരീന കപൂർ മാറ്റം വരുത്തി. തൈമൂർ അലി ഖാൻ എന്നാണ് കരീനയുടെ മൂത്ത മകന്റെ പേര്.

രണ്ടാമത്തെ മകൻ ജഹാം​ഗീർ അലി ഖാനും. 2012 ലാണ് കരീനയും സെയ്ഫ് അലി ഖാനും വിവാഹിതരാകുന്നത്. ആദ്യ വിവാ​ഹബന്ധം വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം ചെയ്തത്. നടി അമൃത സിം​ഗാണ് സെയ്ഫിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കളുമുണ്ട്. സാറ അലി ഖാൻ ഇതിനകം ബോളിവുഡിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X