For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെെസ് സീറോയാവാൻ വേണ്ടി ഭക്ഷണം കഴിച്ചില്ല, മെലിഞ്ഞ് ക്ഷീണിച്ച് തലകറങ്ങി വീണ കരീന

  |

  ബോളിവുഡിലെ എക്കാലത്തെയും ട്രെൻഡ് സെറ്ററാണ് കരീന കപൂർ. താരത്തിന്റെ ഫാഷൻ ചോയ്സുകൾ, ഫിറ്റ്നസ്, ജീവിതത്തിലെ തീരുമാനങ്ങൾ തുടങ്ങിയവയെല്ലാം വലിയ തോതിൽ ജനങ്ങളെ സ്വാധീനിക്കാറുണ്ട്. തന്റെ ഇരുപതുകളിൽ ഫാഷൻ ചോയ്സുകളാൽ പ്രചോദിപ്പിച്ച കരീന പിന്നീട് വ്യക്തി ജീവിതത്തിലെടുത്ത തീരുമാനങ്ങൾ മധ്യവയസ്കരായ സ്ത്രീകൾക്ക് വലിയ തോതിൽ ആകർഷിച്ചിരുന്നു. ബോളിവുഡ് നടിമാരുടെ സാധാരണ കണ്ട് വരുന്ന കരിയർ ​ഗ്രാഫിൽ നിന്നും ആദ്യമായി മാറി നിന്ന താരമാണ് കരീന കപൂർ.

  വിവാഹ ശേഷം അഞ്ച് വർഷം നടി മുൻനിര നായിക നടിയായി അഭിനയം തുടർന്നു. അഞ്ച് വർഷത്തിന് ശേഷം ​ഗർഭിണിയായ താരം കരിയർ വിട്ടില്ല. ​ഗർഭിണിയാരിക്കെയും സിനിമകളിൽ നടി അഭിനയിച്ചു. പ്രസവശേഷം കുറച്ചു നാളുകൾക്കുള്ളിൽ‌ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച ശേഷവും കരീന അഭിനയ ജീവിതം തുടർന്നു. ഇപ്പോൾ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ കരീന താരപ്രഭ ചോരാത്ത ബോളിവുഡിലെ തിളങ്ങുന്ന താരമാണ്.

  ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ല, ഡോക്ടറോട് സീരിയസായി പ്രണയം തോന്നിയിട്ടില്ലെന്ന് ദിൽഷ

  വിവാഹ ജീവിതത്തിന് വേണ്ടി കരിയർ ഉപേക്ഷിക്കേണ്ടി വരുന്ന സ്ത്രീകൾക്ക് മാതൃകയാണ് കരീന എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.
  എല്ലാക്കാലത്തും ട്രെൻഡ്സെറ്ററായ കരീനയ്ക്ക് പക്ഷെ ചില സമയത്ത് ചില പിഴവുകളും സംഭവിച്ചിട്ടുണ്ട്.

  2000 ങ്ങളിൽ സിനിമാ രം​ഗത്ത് സൈസ് സീറോ എന്ന തരം​ഗം നടിമാർക്കിടയിൽ സൃഷ്ടിച്ച നടിയാണ് കരീന. മെലിഞ്ഞ ശരീര പ്രകൃതിയുള്ള നായികമാർക്ക് അതിന് ശേഷമാണ് സിനിമയിൽ വലിയ ഡിമാൻഡ് ആയത്. 2008 ലെ തഷാൻ എന്ന ചിത്രത്തിന് വേണ്ടിയാണ് കരീന സൈസ് സീറോ ആയത്. 19 കിലോയോളം ഭാരം നടി കുറച്ചെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

  സണ്ണി ലിയോണിന് പിന്നാലെ ശ്രുതി ഹാസനും; ചലഞ്ച് ഏറ്റെടുത്ത് താരം

  കഠിനമായ ഡയറ്റ് ആയിരുന്നു നടി അന്ന് സ്വീകരിച്ചിരുന്നത്. ഭക്ഷണം കഴിക്കുന്നത് തീരെ കുറച്ച നടി ജ്യൂസുകൾ കൂടുതലായി കുടിച്ചു. ഒരു ഡയറ്റീഷ്യന്റെ മേൽനോട്ടത്തിലായിരുന്നു കരീനയുടെ ഡയറ്റ്. ഭക്ഷണം കഴിക്കാതെ നടി വല്ലാതെ ക്ഷീണിച്ചിരുന്നെന്നാണ് വിവരം.

  ഒരുവേള ചിത്രത്തിന്റെ സെറ്റിൽ വെച്ച് കരീന തലകറങ്ങി വീഴുകയും ചെയ്തെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ. തഷാൻ എന്ന ചിത്രത്തിൽ സൈസ് സീറോയായെത്തിയ കരീനയുടെ ​ഗാനരം​ഗങ്ങളും ബിക്കിനി സീനുകളും വലിയ ചർച്ചയായിരുന്നു. പക്ഷെ ഇനി സെെസ് സീറോയാവേണ്ടെന്ന് നടി തീരുമാനിച്ചെന്നാണ് വിവരം.

  ഇല്യാനയുടെ പുതിയ കാമുകൻ കത്രീനയുടെ സ​ഹോദരൻ; സ്റ്റൈലിഷ് നാത്തൂൻമാരാവട്ടെയെന്ന് ആരാധകർ

  കരീന ശരീര ഭം​ഗിയെക്കുറിച്ച് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് അന്ന് തന്നെ വിമർശനമുണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും കരീനയുണ്ടാക്കിയ സൈസ് സീറോ തരം​ഗം തെന്നിന്ത്യയിൽ വരെ എത്തിയിരുന്നു. തെന്നിന്ത്യയിലെ അന്നത്തെ മുൻനിര നായികമാരെല്ലാം സൈസ് സീറോയാവാൻ തയ്യാറെടുത്തു.

  നടിമാരുടെ അന്നത്തെ ഡയറ്റും മറ്റും വലിയ ചർച്ചയായിരുന്നു. സൈസ് സീറോയായതിൽ തനിക്ക് കുറ്റബോധമൊന്നുമില്ലെന്ന് നടി പറഞ്ഞിട്ടുണ്ട്. പക്ഷെ ഇനിയൊരിക്കലും ആ ശ്രമം നടത്തില്ലെന്നും കോഫി വിത്ത് കരണിൽ കരീന മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.

  41 കാരിയായ കരീന ഇതിനകം ബോളിവുഡിലെ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായിട്ടുണ്ട്. ആമിർ ഖാനൊപ്പം എത്തുന്ന ലാൽ സിം​ഗ് ചദ്ധയാണ് നടിയുടെ പുറത്തിറങ്ങാനുള്ള സിനിമ. ആമിറിനൊപ്പം മുമ്പഭിനയിച്ച തലാശ് എന്ന ചിത്രത്തിലെ കരീനയുടെ റോൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

  Read more about: kareena kapoor
  English summary
  when kareena kapoor khan fainted on set and said no to size zero
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X