കരീനയ്ക്ക് ഗര്‍ഭകാലമൊക്കെ സിംപിളാണ്! നിറവയറുമായി പൊതുവേദിയിലെത്തിയ താരസുന്ദരിയുടെ വിശേഷങ്ങള്‍

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍. ലോക്ഡൗണ്‍ കാലം ഭര്‍ത്താവ് സെയിഫ് അലി ഖാനും മകന്‍ തൈമൂര്‍ അലി ഖാനുമൊപ്പം കഴിയുകയായിരുന്നു നടി. മകന്റെ കുസൃതികളും മറ്റുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ കരീന പങ്കുവെക്കാറുള്ളത്. രണ്ട് ദിവസം മുന്‍പാണ് കുടുംബത്തിലെ പുതിയ വിശേഷം കരീനയും സെയിഫും ആരാധകരുമായി പങ്കുവെച്ചത്.

കരീന കപൂര്‍ രണ്ടാമതും അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്. നേരത്തെ പലതവണ ഗോസിപ്പുകള്‍ വന്നെങ്കിലും അതൊന്നും സത്യമല്ലെന്ന് വ്യക്തമായിരുന്നു. ഇപ്പോള്‍ താരദമ്പതിമാര്‍ തന്നെയാണ് പുതിയ സന്തോഷം പങ്കുവെച്ചത്. ആദ്യ പ്രസവത്തിലും അതിന് ശേഷവും കരീന നടത്തിയ മാതൃകാപരമായ തയ്യാറെടുപ്പുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നതായിരുന്നു. അത് വ്യക്തമാക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്.

 കരീനയെ കുറിച്ച് ആരാധകര്‍

ഏറെ കാലത്തെയും പ്രണയത്തിനും സൗഹൃദത്തിനുമൊടുവില്‍ 2012 ലായിരുന്നു സെയിഫ് അലി ഖാനും കരീന കപൂറും വിവാഹിതരാവുന്നത്. 2017 ഡിസംബറിലാണ് മകന്‍ തൈമൂര്‍ അലിഖാന്‍ ജനിക്കുന്നത്. മകന്‍ ജനിക്കുന്നതിന് ഏറെ കാലം മുന്‍പ് തന്നെ കരീന ഗര്‍ഭിണിയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ഒടുവില്‍ ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് പറഞ്ഞതിന് പിന്നാലെ തന്റെ നിറവയറുമായി നടി രംഗത്ത് വന്നു. മാത്രമല്ല ആ സമത്ത് ഗംഭീര ഫോട്ടോഷൂട്ടുകളും കരീന നടത്തിയിരുന്നു.

കരീനയെ കുറിച്ച് ആരാധകര്‍

ഒരു പൊതു പരിപാടിയില്‍ ചുവപ്പ് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടെത്തിയ കരീനയുടെ നിറവയറ് അന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോഴും ഫാഷനില്‍ ഇത്രയും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കരീനയ്ക്ക് സാധിച്ചതിനായിരുന്നു അന്ന് കൂടുതലും കൈയടി കിട്ടിയിരുന്നത്. മാത്രമല്ല പാര്‍ട്ടി വെയര്‍ ലുക്കില്‍ റാംപ് വാക്ക് നടത്തിയും കരീന തിളങ്ങിയിരുന്നു.

കരീനയെ കുറിച്ച് ആരാധകര്‍

ലുക്കിലും നടത്തത്തിലുമെല്ലാം പഴയതിലും പ്രൗഢീ നിലനിര്‍ത്തി കൊണ്ടും ആരാധകരുടെ മനം നിറയുന്നവിധത്തിലുമായിരുന്നു അന്ന് കരീന എത്തിയിരുന്നത്. അവിടെയും എടുത്ത് പറയേണ്ടത് കരീനയുടെ നിറവയറായിരുന്നു. മാത്രമല്ല ഗര്‍ഭിണിയായിരിക്കുമ്പോഴും സിനിമയില്‍ അഭിനയിക്കുകയും വ്യായമങ്ങളൊക്കെ ചെയ്തും മാതൃകാപരമായ പ്രവര്‍ത്തികളായിരുന്നു നടത്തിയത്. ഫിറ്റ്‌നസിന് ഏറെ പ്രധാന്യം കൊടുക്കാറുള്ള കരീന പ്രസവശേഷം ശരീരസൗന്ദര്യം അതിവേഗം തിരികെ പിടിച്ചിരുന്നു.

 കരീനയെ കുറിച്ച് ആരാധകര്‍

കരീന രണ്ടാമതും അമ്മയാവുന്നു എന്ന് പറയുമ്പോഴും ആരാധകരുടെ മനസിലെത്തുന്നതും ഇതൊക്കെയാവും ആരാധകരുടെ മനസിലേക്ക് ആദ്യമെത്തുക. എന്തായാലും താരകുടുംബത്തിലേക്ക് എത്തുന്ന കുഞ്ഞതിഥിയെ കാണാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. 'ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരാള്‍ കൂടി വരുന്നു എന്നുള്ളത് വലിയ സന്തോഷത്തോട് കൂടി അറിയിക്കുകയാണ്. ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി' എന്നുമായിരുന്നു കരീന ഗര്‍ഭിണിയാണെന്ന കാര്യം പറഞ്ഞ് പുറത്ത് വിട്ട കുറിപ്പില്‍ പറഞ്ഞത്. കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X