കാര്യങ്ങൾ ഇങ്ങനെയായതിൽ വിഷമമുണ്ട്; അഭിഷേകിനുള്ള സ്ഥാനം മറ്റാർക്കും കൊടുക്കില്ല; കരീന പറഞ്ഞത്

സിനിമാ രം​ഗത്ത് ഒരുമിച്ച് കരിയർ തുടങ്ങിയവരാണ് കരീന കപൂറും അഭിഷേക് ബച്ചനും. രണ്ട് പേരും ഇന്ന് കരിയറിൽ രണ്ട് ഘട്ടങ്ങളിലേക്ക് കടന്നു. ആദ്യ സിനിമയ്ക്ക് ശേഷം കരീന സൂപ്പർ ഹിറ്റ് നായിക നടിയായി വളർന്നു. മറുവശത്ത് അഭിഷേക് ബച്ചന്റെ കരിയർ താഴ്ന്നും ഉയർന്നും പോയ്ക്കൊണ്ടിരുന്നു. നായക നടൻ, സഹ നടൻ തുടങ്ങി പല വേഷങ്ങൾ അഭിഷേക് ബച്ചൻ ചെയ്തു.

ആദ്യ സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതിനാൽ തന്നെ അഭിഷേകും കരീനയും തമ്മിൽ അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇതിന് അധിക കാലം ആയുസുണ്ടായില്ല. ഇതിന് കാരണമായതാവട്ടെ കരീന കപൂറിന്റെ ചേച്ചി കരിഷ്മ കപൂറും അഭിഷേക് ബച്ചനും തമ്മിലുണ്ടായിരുന്ന പ്രണയവും വേർപിരിയലുമാണ്.

വിവാഹത്തിന്റെ വക്കിലെത്തിയതായിരുന്നു കരിഷ്മ-അഭിഷേക് പ്രണയം. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും 2003 ൽ ഈ ബന്ധം വേണ്ടെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. ബച്ചൻ കുടുംബവും കപൂർ കുടുംബവും നേരത്തെ തന്നെ ബന്ധുക്കളായിരുന്നു.

Kareena Kapoor, Abhishek Bachchan

അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചനെ വിവാഹം കഴിച്ചത് രാജ് കപൂറിന്റെ കൊച്ചുമകൻ നിഖിൽ നന്ദയാണ്. 1997 ൽ ഈ വിവാഹ ചടങ്ങിനിടെയാണ് അഭിഷേകും കരിഷ്മയും തമ്മിൽ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നത്. എന്നാൽ വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും തമ്മിൽ ഒത്ത് പോവാതെ വന്നു.

ഇതിന് ശേഷമാണ് അഭിഷേകും കരീനയും തമ്മിലുള്ള സൗഹൃദത്തിന് കോട്ടം തട്ടിയത്. കരീനയും അഭിഷേകും പിന്നീട് ഒരുമിച്ച് അഭിനയിച്ചുമില്ല. മുമ്പൊരിക്കൽ ഇതേക്കുറിച്ച് കരീന കപൂർ സംസാരിച്ചിരുന്നു. അഭിഷേക് എന്നും തനിക്ക് പ്രിയപ്പെട്ട സഹപ്രവർത്തകൻ തന്നെയാണെന്ന് കരീന തുറന്ന് പറഞ്ഞു.

അഭിഷേകിനൊപ്പമാണ് ആദ്യമായി അഭിനയിക്കുന്നത്. ആ സ്ഥാനം എന്നും മനസ്സിലുണ്ട്. ആർക്കും ആ സ്ഥാനം മാറ്റാൻ പറ്റില്ല. പക്ഷെ കാര്യങ്ങൾ മോശമായതിൽ സങ്കടമുണ്ടെന്നും കരീന അന്ന് പറഞ്ഞു. 2009 ലാണ് കരീന ഇക്കാര്യം പറഞ്ഞത്. അന്ന് അഭിഷേകും ഐശ്വര്യ റായും തമ്മിലുള്ള വിവാഹവും കഴിഞ്ഞിട്ടുണ്ട്.

Kareena Kapoor

ചേച്ചിയുടെ മുൻ കാമുകനായ അഭിഷേകിന് വിവാഹം കഴിച്ചതിന്റെ പേരിൽ ഐശ്വര്യയുമായുള്ള സൗഹൃദത്തിന് കോട്ടം വന്നോ എന്ന ചോദ്യവും കരീനയ്ക്ക് നേരെ അന്ന് വന്നു. എന്നാൽ അങ്ങനെയൊന്നുമില്ലെന്നും ഐശ്വര്യ എന്നും തന്നെക്കുറിച്ച് നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂയെന്നും കരീന വ്യക്തമാക്കി. ഐശ്വര്യയുമായി ഒരിക്കലും പ്രശ്നമുണ്ടായിട്ടില്ല.

കണ്ട് മുട്ടുമ്പോഴെല്ലാം അവൾ എന്നോട് സംസാരിച്ചിട്ടുണ്ട്. വാസ്തവത്തിൽ അവൾ എന്നെക്കുറിച്ച് നല്ല കാര്യങ്ങൾ സംസാരിക്കാറുണ്ട്. അവളുടെ നിരവധി അഭിമുഖങ്ങൾ ഞാൻ വായിച്ചിട്ടുണ്ടെന്നും കരീന അന്ന് പറഞ്ഞു. അഭിഷേക് തനിക്കൊപ്പം അഭിനയിക്കാത്തത് മനസ്സിലാക്കാൻ കഴിയുമെന്നും തനിക്കും അതാണ് നല്ലതെന്ന് തോന്നുന്നെന്നും കരീന അന്ന് പറഞ്ഞു.

കരിഷ്മ-അഭിഷേക് ബന്ധത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു. രണ്ട് പേരുടെയും കുടുംബം ഇടപെട്ടതോടെയാണത്രെ പ്രശ്നം ഉടലെടുത്തത്. കരിഷ്മയുടെ അമ്മ ബബിതയ്ക്ക് മകളെ അഭിഷേകിനെക്കാെണ്ട് വിവാഹം കഴിപ്പിക്കാൻ താൽപര്യമില്ലായിരുന്നെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

കരിഷ്മ മുൻനിര നായിക നടിയും അഭിഷേക് ഒരു പുതുമുഖവും ആയിരുന്നു അന്ന്. ബച്ചന് കുടുംബത്തിനന്ന് ചില സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിരുന്നു. മറുവശത്ത് അഭിഷേകിന്റെ അമ്മ ജയ ബച്ചന് മകന്റെ മേലുള്ള അമിത നിയന്ത്രണവും പ്രശ്നങ്ങൾക്ക് കാരണമായി പറയുന്നുണ്ട്. പൊതുവെ യാഥാസ്ഥിതിക ചിന്താ​ഗതിക്കാരിയും മുൻകോപക്കാരിയുമാണ് ജയ ബച്ചൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X