ഹൃതിക്കിന്റെ മുഖത്തിന് മാത്രം പ്രാധാന്യം നൽകിയ പിതാവ്; നടന്റെ സിനിമയിൽ നിന്നും പിൻമാറിയ കരീന പറഞ്ഞത്

റാണി മുഖർജി, കജോൾ, കരിഷ്മ കപൂർ തുടങ്ങി കരിയറിന്റെ ഒരു ഘട്ടത്തിൽ താരമൂല്യം കുറഞ്ഞ നടിമാർ ബോളിവുഡിൽ ഏറെയാണ്. എന്നാൽ കരീന കപൂറിന് ഇതിൽ നിന്നും രക്ഷ നേടാനായി. അടുത്ത കാലം വരെയും ബോളിവുഡിലെ മുൻനിര നായിക നടിയായിരുന്നു കരീന. രണ്ടാമത്തെ മകൻ പിറന്ന് കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ കൂടിയതോടെയാണ് കരീനയുടെ കരിയർ ​ഗ്രാഫിൽ തിരക്കുകൾ കുറഞ്ഞത്.

രാജ്കപൂർ കുടുംബത്തിൽ നിന്നും വരുന്ന കരീനയ്ക്ക് സിനിമാ രംഗത്തേക്കുള്ള പ്രവേശനം എളുപ്പമായിരുന്നു. കുടുംബത്തിന്റെ സ്വാധീനം കൊണ്ടാണ് സിനിമയിലേക്ക് വന്നതെങ്കിലും കരിയറിൽ പിടിച്ച് നിന്നത് കരീനയുടെ മിടുക്ക് കൊണ്ട് തന്നെയാണ്.

Kareena Kapoor

2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. തുടക്ക കാലത്ത് അഭിനയ പ്രധാന്യമുള്ള വേഷങ്ങളാണ് കരീന തെരഞ്ഞെടുക്കാൻ ശ്രമിച്ചത്. എന്നാൽ സിനിമാ വ്യവസായത്തിന്റെ രീതി മനസ്സിലാക്കിയതോടെ നടി ഇതിൽ മാറ്റം വരുത്തി. സൂപ്പർ സ്റ്റാർ സിനിമകളിലെ ​ഗ്ലാമറസ് നായികയാവാൻ കരീന മടി കാണിച്ചില്ല. ഇതൊരു പുരുഷാധിപത്യം നിറഞ്ഞ മേഖലയാണെന്ന് മനസ്സിലാക്കുന്നെന്നും കരീന മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിരുന്നു.

റെഫ്യൂജിയാണ് കരീനയുടെ ആദ്യ സിനിമയെങ്കിലും യഥാർത്ഥത്തിൽ മറ്റൊരു സിനിമയ്ക്കാണ് കരീന ആദ്യം ഒപ്പു വെച്ചത്. ഹൃതിക് റോഷൻ നായകനായ കഹോ നാ പ്യാർ ഹേ ആയിരുന്നു ഇത്. ഈ സിനിമയിൽ കരീന അഭിനയിച്ച് തുടങ്ങിയതുമാണ്. എന്നാൽ കരീന ഈ സിനിമയിൽ നിന്ന് പിൻമാറി. നടിയുടെ അമ്മ ബബിതയുടെ തീരുമാന പ്രകാരം ആയിരുന്നു ഇത്. പകരം നടി അമീഷ പട്ടേൽ സിനിമയിലെ നായികയായി. ഇതേക്കുറിച്ച് മുമ്പ് കരീന തന്നെ സംസാരിച്ചിരുന്നു. കഹോ നാ പ്യാർ ഹേയിൽ അഭിനയിക്കാതിരുന്നത് നന്നായി എന്നാണ് കരീന അന്ന് പറഞ്ഞത്.

Kareena Kapoor

ഈ സിനിമ ഒരു പക്ഷെ തന്നെ താരമാക്കിയേനെ. പക്ഷെ തനിക്ക് നടിയായി അറിയപ്പെടാനാണിഷ്ടം. സിനിമ ഹൃതിക്കിന് വേണ്ടി നിർമ്മിച്ചതായിരുന്നു. മകന്റെ ഓരോ ക്ലോസ് അപ്പ് ഷോട്ടുകളിലും അഞ്ച് മണിക്കൂറോളം അദ്ദേഹം സമയം ചെലവഴിച്ചു. പക്ഷെ അഞ്ച് നിമിഷം പോലം അമീഷയ്ക്ക് വേണ്ടി മാറ്റി വെച്ചില്ല. ചില സീനുകളിൽ അമീഷയുടെ മുഖക്കുരു പോലും കാണാമായിരുന്നെന്നും കരീന പറഞ്ഞു.

ഒരുപക്ഷെ ആ സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നെങ്കിൽ പ്രേക്ഷക ശ്രദ്ധ മാറിപ്പോയെനെ. ചെയ്യാഞ്ഞത് നന്നായി. ഈ സിനിമ ഉപേക്ഷിച്ച ശേഷവും എനിക്കും ഹൃതിക്കിനുമിടയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. അദ്ദേഹം ഇപ്പോഴും നല്ല സുഹൃത്താണെന്നും കരീന അന്ന് പറഞ്ഞു.

പിന്നീട് കരീനയ്ക്കൊപ്പം മേം പ്രേം കീ ദീവാനി ഹൂ, കഭി ഖുശി കഭി ഖം, മുജ്സെ ദോസ്തി കരോ​ഗി എന്നീ സിനിമകളിൽ കരീനയും ഹൃതിക്കും പിന്നീട് ഒരുമിച്ചഭിനയിച്ചു. കരീനയുടെ അമ്മ ബബിതയുടെ ഇടപെടലാണ് കഹോ നാ പ്യാർ ഹേയിൽ നിന്നും നടി മാറാൻ കാരണമെന്നാണ് സിനിമയുടെ സംവിധായകനും ഹൃതിക്കിന്റെ പിതാവുമായ രാകേഷ് റോഷൻ അന്ന് പറഞ്ഞത്.

മകളുടെ സീനുകളിൽ അമ്മ ഇടപെടാൻ തുടങ്ങി. ഇങ്ങനെയായ‍ാൽ ശരിയാവില്ല, ഒരുമിച്ച് സിനിമ ചെയ്യാത്തതാണ് നല്ലതെന്ന് തീരുമാനിക്കുകയായിരുന്നെന്നം രാകേഷ് റോഷൻ അന്ന് പറഞ്ഞു. ഹൃതിക്കും കരീനയും ഹിറ്റ് ജോഡിയായി മാറിയെങ്കിലും ഇവർ പിന്നീട് ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തി. ഇരുവരെയും കുറിച്ച് ​ഗോസിപ്പ് വന്നതോടെയാണ് താരങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാതായത്.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X