കരീന വീടിനകത്തിടുന്ന വസ്ത്രം കണ്ടാല്‍ ഭര്‍ത്താവ് കളിയാക്കും! ജീന്‍സ് കഴുകാന്‍ ഇഷ്ടമല്ല, നടിയുടെ ഇഷ്ടങ്ങളിങ്ങനെ
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കരീന കപൂര്‍ ഖാന്‍. നടി എന്നതിലുപരി കുടുംബിനി കൂടിയായ കരീന രണ്ട് മക്കളുടെ അമ്മയാണ്. ഗര്‍ഭിണിയായ സമയത്ത് പോലും നടി അഭിനയിച്ചിരുന്നു. പ്രസവത്തിന് ശേഷവും വളരെ പെട്ടെന്നാണ് കരീന ജോലിയിലേക്ക് തിരിച്ചെത്തി. മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മറ്റും ചില നിബന്ധനകള്‍ നടിയ്ക്കുണ്ടെന്നതാണ് ശ്രദ്ധേയം.
മുന്‍പ് വോഗ് മാഗസിന്റെ കവര്‍ ഗേളായി പ്രത്യക്ഷപ്പെട്ട സമയത്ത് കരീന ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ക്കാണ് കരീന മറുപടി പറഞ്ഞത്. മാത്രമല്ല തന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങളെ പറ്റിയും വസ്ത്രം, ഭക്ഷണം, തുടങ്ങിയവയെ കുറിച്ചുമൊക്കെ നടി മനസ് തുറന്നിരുന്നു. അത്തരത്തില്‍ കരീന പറഞ്ഞ ചില കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണിപ്പോള്‍.

വസ്ത്രധാരണത്തില്‍ വ്യക്തമായ ധാരണയുള്ള നടിയാണ് കരീന കപൂര്‍. എന്നാല്‍ വീട്ടിലും മറ്റുമായി അടച്ച വാതിലുകള്‍ക്ക് പിന്നിലായിരിക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ട വസ്ത്രം ഏതാണെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട്. അതൊരു ഫാബ് ഇന്ത്യ കോട്ടണ്‍ കഫ്താന്‍ ആണ്.
ഇത്തരം വേഷം ധരിക്കുന്നതിന് നടിയുടെ അമ്മയുടെ കളിയാക്കലുകളും ഭര്‍ത്താവ് സെയ്ഫ് അലി ഖാന്റെ എതിര്‍പ്പുകളും ഉണ്ടാവാറുണ്ട്. എന്നിരുന്നാലും ആ വേഷം ധരിക്കുന്നതില്‍ നിന്നും നടിയെ പിന്തരിപ്പിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. 'ആകൃതിയില്ലാത്തതും മൃദുവുമായ കഫ്താനൊപ്പം ഒരു സിപ്പറും നടി ധരിക്കും. അത്രയും സുഖകരമാണ് ആ വേഷമെന്നാണ് കരീന പറയുന്നത്.
ജീന്‍സ് കഴുകാന്‍ തീരെ ഇഷ്ടമില്ലാത്ത ആളാണ് കരീന. ഒരു മാസം ധരിച്ചതിന് ശേഷമാണ് ജീന്‍സ് കഴുകാറുള്ളത്. കാരണം അവ ധരിക്കാന്‍ കൂടുതല്‍ സൗകര്യപ്രദമാണ്.
'വാസ്തവത്തില്‍ ഒരു വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ജീന്‍സ് പോലുള്ള വസ്ത്രമാണെങ്കില്‍ ഞാന്‍ നന്നായി ഉറങ്ങുമെന്നാണ് നടി പറയുന്നത്. അവളുടെ ശേഖരത്തില്‍ ഏകദേശം 40 ജോഡികള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്, ഏകദേശം 2007 മുതലുള്ളതാണ് അതൊക്കെ. ചിലത് 24 ഇഞ്ച് അരക്കെട്ടും സൈസ് സീറോ കാലത്ത് ഉള്ളതുമാണ്.
ഭക്ഷണത്തിന്റെ കാര്യത്തില്‍ കടുത്ത നിബന്ധനകളാണ് കരീനയ്ക്കുള്ളത്. ജോലി ചെയ്യുന്ന ദിവസങ്ങളിലാണെങ്കിലും അവധി ദിവസങ്ങളില്‍ പോലും തന്റെ ഭക്ഷണക്രമത്തില്‍ ഉറച്ചു നില്‍ക്കും. ക്രീം ടിറാമിസുവോ നാല് ചീസ് പിസ്സ കിട്ടിയാലും ഭക്ഷണത്തിന്റെ കാര്യത്തില്‍ കരീന വളരെ ബോധവതിയാണ്.
പോഷകാഹാര വിദഗ്ധയായ റുജൂത ഡ്വിവേകറുമായി ഭക്ഷണത്തെ ക്കുറിച്ച് ഗവേഷണം നടത്തുകയും അവര്‍ നിര്‍ദ്ദേശിച്ച ഭക്ഷണ നിയന്ത്രണങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. അതിനൊപ്പം പുതിയതും പുതുമയുള്ളതുമായ പാചകരീതികളും പരീക്ഷിക്കും.

ഇന്ന് യുവാക്കള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങാണ് കൂടുതലായും നടക്കാറുള്ളത്. എന്നാല്‍ കരീന കപൂര്‍ ഖാന്‍ പോലും ഓണ്‍ലൈന്‍ ഷോപ്പിംഗിന് അടിമയാണെന്നുള്ളതാണ് മറ്റൊരു വിവരം.
നെറ്റ്-എ-പോര്‍ട്ടര്‍, ഷോപ്പ്‌ബോപ്പ്, ബെര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാന്‍... തുടങ്ങി നിരവധി ബ്രാന്‍ഡുകളില്‍ നിന്നും ഓണ്‍ലൈനായി ഷോപ്പിംഗ് നടത്തുകയാണ് നടിയുടെ മറ്റൊരു വിനോദം. എന്നാല്‍ നടി വിദേശത്തായിരിക്കുമ്പോള്‍ കടകളില്‍ പോവുകയാണെങ്കില്‍ വളരെ കുറച്ച് സാധനങ്ങള്‍ മാത്രമേ വാങ്ങിക്കുകയുള്ളു. അതില്‍ കര്‍ശന നിബന്ധന നടി പാലിക്കും. മാത്രമല്ല ഒരു സ്റ്റോറിലും കൂടുതല്‍ സമയം ചെവഴിക്കാറില്ല.
കരീനയുടെ പ്രഭാത സൗന്ദര്യ ദിനചര്യയില്‍ ഫേസ് വാഷ് ഉള്‍പ്പെടുന്നില്ലെന്നതാണ് രസകരമായ മറ്റൊരു കാര്യം. സൗന്ദര്യ സംരക്ഷണവുമായി നടത്തിയ ചെറിയ പരീക്ഷണങ്ങള്‍ പാളിയതോടെ കരീന രാവിലെ വെള്ളം കൊണ്ട് തുടച്ചിട്ട് അല്‍പ്പം മോയ്‌സ്ചുറൈസര്‍ പുരട്ടുക മാത്രമാണ് ചെയ്യാറുള്ളത്.
എന്നാല്‍ തന്റെ ഇഷ്ട പെര്‍ഫ്യൂം ഇല്ലാതെ താന്‍ വീട് വിട്ട് പുറത്ത് പോവുകയില്ലെന്നും നടി പറഞ്ഞിരുന്നു. ജീന്‍ പോള്‍ ഗൗള്‍ട്ടിയര്‍ ക്ലാസിക് ആണ് നടിയുടെ ഇഷ്ട പെര്‍ഫ്യൂം. പ്രിയപ്പെട്ട പെര്‍ഫ്യൂമിന്റെ കുപ്പികള്‍ തന്റെ പേഴ്സിലോ ബാഗിലോ കൊണ്ടുപോകുന്നത് ഇഷ്ടമാണ്. അതിനാല്‍ എല്ലായിപ്പോഴും മോശമായ മണത്തെ കുറിച്ചോര്‍ത്ത് തനിക്ക് വിഷമിക്കേണ്ടതില്ലെന്നും' കരീന പറഞ്ഞിരുന്നു.


Click it and Unblock the Notifications











