വിവാഹിതരുമായി ബന്ധത്തിനില്ല; കുടുംബം വരെ ഇടപെട്ടു; ഹൃതിക് റോഷൻ കാരണം കരീന പഠിച്ചത്

ബോളിവുഡിൽ നിരവധി നടിമാർ വന്ന് പോയിട്ടുണ്ടെങ്കിലും കരിയറിൽ നിലനിൽക്കാൻ കഴിഞ്ഞവർ ചുരുക്കമാണ്. വിവിധ ഭാഷകൾ പരിശോധിച്ചാൽ നടിമാർക്ക് കരിയർ വളർത്താൻ ഏറ്റവും ബുദ്ധിമുട്ട് ബോളിവുഡിലാണ്. അത്രമാത്രം മത്സരം ബോളിവുഡിലുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി ഹിന്ദി സിനിമാ രം​ഗത്തെ നായിക നടിയായി തുടരുന്ന താരമാണ് കരീന കപൂർ‌. 42 കാരിയായ കരീനയ്ക്ക് ഇന്നും നായികയായി അവസരങ്ങൾ ലഭിക്കുന്നു.

ഒപ്പം വന്ന പല നടിമാർക്കും ഇടയ്ക്ക് വെച്ച് മാർക്കറ്റ് കുറഞ്ഞു. എന്നാൽ മാറുന്ന സിനിമാ വ്യവസായം മനസ്സിലാക്കി അതിനനുസരിച്ചാണ് ഓരോ കാലഘട്ടത്തിലും കരീന മുന്നേറിയത്. സൈസ് സീറോ തരം​ഗം ഇന്ത്യൻ സിനിമാ രം​ഗത്ത് അലയടിക്കുന്നത് കരീനയിലൂടെയാണ്. ഇത്തരത്തിൽ പല പരീക്ഷണങ്ങളും കരീന നടത്തി. 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് കരീന അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. അഭിഷേക് ബച്ചനായിരുന്നു സിനിമയിലെ നായകൻ.

Kareena Kapoor

അന്ന് താരമാവേണ്ട തനിക്ക് നല്ല നടിയായാൽ മതിയെന്ന് പറഞ്ഞ കരീന പക്ഷെ പിന്നീട് താരമൂല്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി. ഇതോടെ ഷാരൂഖ്, ആമിർ, അക്ഷയ് കുമാർ ഉൾപ്പെടെയുള്ള മുൻനിര നടൻമാർക്കൊപ്പമേ അഭിനയിക്കൂ എന്ന തീരുമാനവും നടിയെടുത്തു. വളരെ വിരളമായേ താരതമ്യേന താരമൂല്യം കുറഞ്ഞവരുടെ നായികയായി കരീനയെ കണ്ടിട്ടുള്ളൂ.

വിവാദമായ പല പ്രസ്താവനകളും നടത്തിയ കരീന മറ്റു നടിമാരുമായുള്ള വഴക്കിനും ഒരുകാലത്ത് മടിച്ചിരുന്നില്ല. പ്രിയങ്ക ചോപ്ര, ബിപാഷ ബസു തുടങ്ങിയ നടിമാരുമായി പണ്ട് കരീന സ്വരച്ചേർച്ചയിൽ അല്ലായിരുന്നു. എന്നാൽ നടിയുടെ വ്യക്തി ജീവിതത്തെ സംബന്ധിച്ച നിറം പിടിപ്പിച്ച ​ഗോസിപ്പുകൾ അധികം വന്നിട്ടില്ല. ഷാഹിദ് കപൂറുമായുള്ള പ്രണയവും ബ്രേക്കപ്പുമാണ് കരീനയുടെ ജീവിതത്തിലെ കോളിളക്കം സൃഷ്ടിച്ച ​ഗോസിപ്പ്.

Kareena Kapoor, Hrithik Roshan

സമകാലീനരായ പ്രിയങ്ക ചോപ്രയുൾപ്പെടെയുള്ള നടിമാർ വിവാഹിതരായ സൂപ്പർസ്റ്റാറുകളുമായുള്ള ബന്ധത്തിന്റെ പേരിൽ വിവാദത്തിലായ കാലഘട്ടത്തിലും ഇത്തരം ​ഗോസിപ്പുകൾ തനിക്ക് നേരെ വരാതിരിക്കാൻ കരീന ശ്രദ്ധിച്ചു. തുടക്ക കാലത്തുണ്ടായ ചില സംഭവ വികാസങ്ങളാണ് ഇതിന് കരീനയെ പ്രേരിപ്പിച്ചത്. നടൻ ഹൃതിക് റോഷന്റെ ​ഹിറ്റ് നായികയായിരുന്നു കരീന കപൂർ. യാദെയ്ൻ, മേൻ പ്രേം കി ദിവാനി ഹൂം, കഭി ഖുശി കഭി ​ഗം എന്നീ സിനിമകളിലെ ഇവരുടെ കെമിസ്ട്രി ജനപ്രീതി നേടി.

പിന്നാലെ ഇവർ തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹവും പരന്നു. ഹൃതിക് ഈ സമയത്ത് സൂസൻ ഖാന്റെ ഭർത്താവാണ്.​ ​ഗോസിപ്പുകൾ കടുത്തതോടെ ഈ ഹിറ്റ് കൂട്ടുകെട്ട് അവസാനിച്ചു. അന്ന് പുറത്ത് വന്ന പ്രകാരം ഇവരുടെ മാതാപിതാക്കൾ വിഷയത്തിൽ ഇടപെടുകയും അകലം പാലിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നത്രെ. വർഷങ്ങളായി കരീനയും ഹൃതിക്കും ഒരുമിച്ച് അഭിനയിക്കാറില്ല.

​ഗോസിപ്പുകൾ പ്രചരിച്ച കാലത്ത് തന്നെ കരീന ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു. വിവാഹിതരായ പുരുഷൻമാരോട് തനിക്ക് താൽപര്യമില്ല. അവരുമായി ബന്ധവും വെക്കില്ല. തന്റെ കരിയറിനെ ബാധിക്കുന്ന കാര്യം താൻ ചെയ്യില്ലെന്നും കരീന അന്ന് വ്യക്തമാക്കി. ഞങ്ങൾ മികച്ച ജോഡി ആയതിനാലാണ് സംവിധായകരും പ്രൊഡ്യൂസർമാരും ഞങ്ങളെ നായികയും നായകനുമാക്കുന്നത്.

അമിതാഭ് ബച്ചൻ-രേഖ, ധർമ്മേന്ദ്ര-ഹേമ മാലിനി എന്നീ ജോഡികളെ പോലെ ഞങ്ങൾ ആഘോഷിക്കപ്പെടുന്നെന്നും അന്ന് കരീന അഭിപ്രായപ്പെട്ടു. വിവാഹിതരോട് താൽപര്യമില്ലെന്ന് പറഞ്ഞ കരീന ഭർത്താവാക്കിയത് ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ സെയ്ഫ് അലി ഖാനെയാണ്. അമൃത സിം​ഗായിരുന്നു സെയ്ഫിന്റെ ആദ്യ ഭാര്യ.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X