For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറ്റവും പ്രിയപ്പെട്ട നടി ആരാണെന്ന് ചോദിച്ചാല്‍ മറ്റൊന്നും ചിന്തിക്കാനില്ല; ശ്രീദേവിയെ കുറിച്ച് കരീന കപൂര്‍

  |

  നടി ശ്രീദേവിയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് വീണ്ടും ബോളിവുഡ്. ഓഗസ്റ്റ് പതിമൂന്നിന് നടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. ഇപ്പോഴിതാ നടി കരീന കപൂര്‍ ശ്രീദേവിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. ഒപ്പം കരീനയുടെ അമ്മയും ശ്രീദേവിയുടെ സ്ഥാനം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. വിശദമായി വായിക്കാം...

  മെലിഞ്ഞ് ഉണങ്ങി പോയത് പോലെ ആയല്ലോ, ദിലീപിൻ്റെ നായികയായി തിളങ്ങിയ നടി വേദികയുടെ കിടിലൻ ഫോട്ടോസ് കണ്ട് ആരാധകർ ചോദിക്കുന്നു

  പ്രിയപ്പെട്ട നടി ആരാണെന്ന് ചോദിച്ചാല്‍ വളരെ സിംപിളായി തന്നെ താന്‍ ശ്രീദേവിയുടെ പേര് പറയുമെന്നാണ് കരീന വ്യക്തമാക്കുന്നത്. ശ്രീദേവിയെ പോലെ തന്നെ ലോലോ യെയും തനിക്ക് ഇഷ്ടമാണെന്ന് നടി പറയുന്നു. അവര്‍ സൂപ്പറാണ്. അവര്‍ ഡാന്‍സ് കളിക്കുന്നതും പാട്ട് പാടുന്നതുമൊക്കെ ഞാനെറേ ഇഷ്ടപ്പെടുന്ന തരത്തിലാണ്. എനിക്കും ഏകദേശം അതുപോലെ തന്നെ ചെയ്യാന്‍ സാധിക്കും. അവരെക്കാളും നന്നായി ഡാന്‍സ് ചെയ്യുന്നത് ഞാനാണെന്ന് പലരും പറഞ്ഞിട്ടുണ്ട്.

  kareena-sridevi

  ശ്രീദേവി നായികയായി അഭിനയിച്ച മിസ്റ്റര്‍ ഇന്ത്യ എന്ന സിനിമ മുപ്പത്തിയഞ്ച് തവണയ്ക്ക് മുകളില്‍ താന്‍ കണ്ടിട്ടുള്ളതായി കരീന വെളിപ്പെടുത്തിയിരുന്നു. 'നിങ്ങള്‍ക്ക് അറിയാമോ ശ്രീദേവിയുടെ മിസ്റ്റര്‍ ഇന്ത്യ മാത്രമല്ല രാം അവതാറും അഞ്ച് തവണ വീതം ഞാന്‍ കണ്ടിട്ടുണ്ട്. കരീന മാത്രമല്ല നടിയുടെ അമ്മയായ ബബിതയും ശ്രീദേവിയെ കുറിച്ച് പറഞ്ഞിരുന്നു. അവരുടെ കുടുംബം എത്ര മനോഹരമാണ്. അവരുടെ കാര്യത്തില്‍ എന്റെ രണ്ട് മക്കള്‍ക്കും ഭ്രാന്ത് പോലെയാണ്. അവള്‍ വലിയവളാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ശ്രീദേവിയുടെ സിനിമകളൊന്നും അവര്‍ കാണുന്നത് പതിവാണ്.

  ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പ്രണയിക്കാമോ? പ്രേക്ഷകർ പോലും കാണാത്ത പ്രണയനിമിഷത്തെ കുറിച്ച് പേളിയും ശ്രീനിയും

  2018 ലായിരുന്നു അപ്രതീക്ഷിതമായി ശ്രീദേവിയുടെ മരണ വാർത്ത പുറത്ത് വരുന്നത്. അടുത്ത ബന്ധുവിൻ്റെ വിവാഹാഘോഷത്തിന് വേണ്ടി ദുബായിലേക്ക് പോയ നടി ഹോട്ടൽ ബാത്ത്റൂമിൽ മരിച്ച് കിടക്കുകയായിരുന്നു. 2018 ഫെബ്രുവരി 24 നായിരുന്നു അത്യാഹിതം സംഭവിക്കുന്നത്. ജീവിച്ചിരുന്നെങ്കിൽ നടിയുടെ 58-ാം ജന്മദിനമായിരുന്നു ആഘോഷിക്കേണ്ടിയിരുന്നത്. ഭർത്താവും മക്കളുമെല്ലാം ശ്രീദേവിയുടെ ഓർമ്മകളുമായി എത്തിയിരുന്നു.

  പ്രണയവും സ്‌ന്തോഷവുമൊക്കെ ഇവിടെ അവസാനിക്കുകയാണോ? സാന്ത്വനം കുടുംബത്തിലേക്ക് പുതിയ പ്രശ്‌നങ്ങള്‍ കടന്ന് വരുന്നു

  അതുപോലെ ബോളിവുഡ് സിനിമാലോകം ഒന്നടങ്കം ശ്രീദേവിയുടെ ഓർമ്മകൾ പങ്കുവെച്ച ദിവസമായിരുന്നു ഓഗസ്റ്റ് പതിമൂന്നിന്. തെന്നിന്ത്യയിലാണ് ജനിച്ചതെങ്കിലും ബോളിവുഡിലായിരുന്നു ശ്രീദേവി തരംഗമായത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ നിറഞ്ഞ് നിന്ന സൂപ്പർ നായികയായിരുന്നു. അക്കാലത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അപൂർവ്വം നായികമാരിൽ ഒരാളും ശ്രീദേവിയായിരുന്നു.

  പ്രണയം അദ്ദേഹത്തോട് മാത്രം, കുടുംബവിളക്കിലെ നടിമാരെല്ലാം പ്രണയിക്കുന്നത് ഈ നടനെ, രസകരമായ വീഡിയോയുമായി ആതിര

  അത്രയധികം മാർക്കറ്റ് വാല്യു ഉള്ള നടി ആയിരുന്നിട്ടും ഭർത്താവിനും മക്കൾക്കും വേണ്ടി ഏറെ കാലം നടി സിനിമയിൽ നിന്നും മാറി നിന്നിരുന്നു. മൂത്തമകൾ ജാൻവിയെ സിനിമയിൽ അഭിനയിപ്പിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്ന ശ്രീദേവിയ്ക്ക് മകളുടെ അരങ്ങേറ്റ സിനിമ കാണാനുള്ള ഭാഗ്യവും ഇല്ലാതായി പോവുകയായിരുന്നു. ഇപ്പോൾ ഇളയമകൾ കൂടി അമ്മയുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുകയാണ്.

  വിവാഹശേഷം ഞാനും മനുവും കൂടി എടുത്ത തീരുമാനമാണ്; വിശേഷ ദിവസങ്ങളെ കുറിച്ച് പറഞ്ഞ് ബീന ആന്റണി

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  രണ്ട് മക്കൾക്കും ഭർത്താവിനുമൊപ്പം സന്തുഷ്ടയായി കഴിയുകയാണ് നടി കരീന കപൂർ. ഈ വർഷമാണ് നടി രണ്ടാമതും അമ്മയാവുന്നത്. തൈമൂറിന് ശേഷം ഒരു ആൺകുഞ്ഞ് തന്നെയാണ് നടിയ്ക്ക് ജനിക്കുന്നത്. അടുത്തിടെ പ്രസവവുമായി ബന്ധപ്പെട്ട് തൻ്റെ അനുഭവങ്ങൾ നടി ഒരു പുസ്തകമായി പുറത്തിറക്കിയിരുന്നു.

  English summary
  When Kareena Kapoor Reveals People Used To Say She Is Better Dancer Than Sridevi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X