നിങ്ങളെ എനിക്കങ്ങനെ കാണാൻ പറ്റില്ല; പ്രണയ രം​ഗം കരീന നശിപ്പിച്ചെന്ന് അഭിഷേക് ബച്ചൻ; താരം പറഞ്ഞത്

44 കാരിയായ ന‌ടി കരീന കപൂറിന് ബോളിവുഡിൽ ഇന്നും മുൻനിര നായിക സ്ഥാനമുണ്ട്. അന്നും ഇന്നും സൂപ്പർസ്റ്റാറുകളുടെ നായികയായി കരീന എത്തുന്നു. സിനിമാ കുടുംബത്തിൽ ജനിച്ച് വളർന്ന കരീനയ്ക്ക് വളരെ പെട്ടെന്ന് ബോളിവുഡിൽ സ്ഥാനം നേടാൻ കഴിഞ്ഞു. 2000 ൽ പുറത്തിറങ്ങിയ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് കരീന തുടക്കം കുറിക്കുന്നത്. അഭിഷേക് ബച്ചനായിരുന്നു ചിത്രത്തിലെ നായകൻ. അഭിഷേകിന്റെയും അരങ്ങേറ്റ ചിത്രമാണിത്.

കരിയറിൽ ഇന്നും ഇരുവരുടെയും ആദ്യ ചിത്രം നിരൂപകരുൾപ്പെടെ ചൂണ്ടിക്കാട്ടാറുണ്ട്. ജെപി ദത്ത സംവിധാനം ചെയ്ത സിനിമയിൽ കരീനയും അഭിഷേകും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കരീനക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് നേരത്തെ അഭിഷേക് ബച്ചൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരുമിച്ച് അഭിനയിച്ച ആദ്യ റൊമാന്റിക് സീനിനെക്കുറിച്ചാണ് അഭിഷേക് സംസാരിച്ചത്.

Kareena Kapoor  Abhishek Bachchan

ദർ​ഗയിൽ ഇരുന്ന് തന്നെ വിട്ട് പോകരുതെന്ന് കരീന അഭിഷേകിനോട് പറയുന്നതാണ് സീൻ. എന്നാൽ കരീന തന്നെ സഹോദരൻ എന്ന് വിളിച്ച് ഈ റൊമാന്റിക് സീൻ നശിപ്പിച്ചെന്ന് അഭിഷേക് ബച്ചൻ ഓർത്തു. നമ്മളൊരുമിച്ചുള്ള ആദ്യ റൊമാന്റിക് സീനാണിത്, എങ്ങനെ ഞാൻ നിങ്ങളെ പ്രണയിക്കും, എന്റെ സഹോദരനെ പോലെയാണ് നിങ്ങളെന്ന് കരീന പറഞ്ഞെന്ന് അഭിഷേക് ചൂണ്ടിക്കാട്ടി. സംവിധായകനോട് നടി ഇക്കാര്യം പറഞ്ഞെന്നും നടൻ ഓർത്തു.

റെഫ്യൂജിക്ക് ശേഷം അഭിഷേകിനെയും കരീനയെയും തേടി നിരവധി അവസരങ്ങൾ വന്നു. കരീന ബി ടൗണിലെ തിരക്കേറിയ നായിക നടിയായി. തുടക്ക കാലത്ത് അഭിനയ പ്രധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുത്ത കരീന പിന്നീട് സൂപ്പർസ്റ്റാർ സിനിമകളിലെ നായികയാകാൻ തുടങ്ങി. ബോക്സ് ഓഫീസ് വിജയത്തിന് നടി അന്ന് വലിയ പ്രാധാന്യം നൽകി. അതേസമയം അഭിഷേക് ബച്ചൻ സൂപ്പർതാര പദവിയിലേക്ക് വളർന്നില്ല. പല സിനിമകളിലും സഹനായകനായി അഭിഷേക് അഭിനയിച്ചിട്ടുണ്ട്.

Kareena Kapoor  Abhishek Bachchan

കരീനയും അഭിഷേകും റെഫ്യൂജിക്ക് ശേഷം ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഇതിന് മറ്റ് ചില കാരണങ്ങളുമുണ്ടെന്ന് ബി ടൗണിൽ സംസാരമുണ്ട്. കരീനയുടെ ചേച്ചി കരിഷ്മ കപൂറുമായി അഭിഷേക് പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹം തീരുമാനിച്ചതുമാണ്. എന്നാൽ പിന്നീട് ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും രണ്ട് പേരും വിവാഹം വേണ്ടെന്ന് വെക്കുകയും ചെയ്തു. താര കുടുംബങ്ങൾ തമ്മിൽ അന്ന് ചില അസ്വാരസ്യങ്ങളുണ്ടായെന്നും റിപ്പോർട്ടുകൾ വന്നു.

കരിഷ്മയുമായുള്ള പ്രണയം അവസാനിച്ച കുറച്ച് വർഷങ്ങൾ കഴിഞ്ഞ് അഭിഷേക് നടി ഐശ്വര്യ റായുമായി അടുത്തു. 2007 ൽ ഇവർ വിവാഹിതരുമായി. കരിഷ്മ 2003 ൽ വ്യവസായി സഞ്ജയ് കപൂറിനെ വിവാഹം ചെയ്തു. എന്നാൽ 2016 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. മറുവശത്ത് കരീന കപൂർ നടൻ സെയ്ഫ് അലി ഖാനെ വിവാഹം ചെയ്തു. കരിഷ്മ ഇന്ന് അഭിനയ രം​ഗത്ത് സജീവമല്ല. അതേസമയം കരീന സജീവമായി തുടരുന്നു. നടിയുടെ സിനിമകൾ ഒന്നിന് പിറകെ ഒന്നായി റിലീസ് ചെയ്ത് കൊണ്ടിരിക്കുകയാണ്. അഭിഷേക് ബച്ചനും കരിയറിലെ തിരക്കുകളിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X