ചൂലിനൊപ്പം വേണമെങ്കിൽ പോസ് ചെയ്യാം; കരിഷ്മയെ കുത്തി രവീണ; ബഹുമാനമില്ലാത്തവളെന്ന് കരിഷ്മയും

ബോളിവുഡ് സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടിയാണ് കരിഷ്മ കപൂർ. സഹോദരി കരീന കപൂറിന് മുമ്പ് ബോളിവുഡിലെ മുൻനിര നായിക നടിയായിരുന്ന താരം. ഒരു സാധാരണ ബോളിവുഡ് നടിയുടെ കരിയർ ​ഗ്രാഫിലെ ഉയർച്ചയും താഴ്ചയും ചൂണ്ടിക്കാണിക്കാൻ ഉദാഹരണമായി പറയാൻ പറ്റുന്ന നടിയാണ് കരിഷ്മ കപൂർ, സൽമാൻ, ഷാരൂഖ്, ആമിർ തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെ നായികയായ കരിഷ്ക ഒരു കാലത്ത് കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന താരമായിരുന്നു.

പ്രതിഫലത്തിലും താരമൂല്യത്തിലും മുന്നിൽ നിൽക്കുന്ന തിരക്കുള്ള നടി. എന്നാൽ കരിഷ്മയുടെ വിജയകരമായ കരിയറിന് അധിക കാലം ആയുസുണ്ടായില്ല. പുതുമുഖങ്ങളുടെ വരവും വിവാഹവും കരിഷ്മയുടെ കരിയർ ​ഗ്രാഫ് താഴ്ത്തി. പിന്നീട് തിരിച്ചു വന്നപ്പോഴും പഴയ താരപ്രഭ ലഭിച്ചില്ല. നടൻ രൺധീർ കപൂറിന്റെയും ബബിതയുടെയും മകളാണ് കരിഷ്മ. 1991 ൽ പ്രേം ഖൈദി എന്ന സിനിമയിലൂടെയായിരുന്നു തുടക്കം.

ആദ്യ ചിത്രത്തിലൂടെ സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടാൻ കരിഷ്മയ്ക്ക് കഴിഞ്ഞു. ജി​ഗർ, അനാരി, രാജ ബാബു, കൂലി നമ്പർ വൺ, സാജൻ ചലേ സസുരാൽ ജീത്, രാജ ഹിന്ദുസ്ഥാനി, ദിൽ തോ പാ​ഗൽ ഹേ തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാ​ഗമാവാൻ കരിഷ്മയ്ക്ക് കഴിഞ്ഞു. കരിഷ്മ കരിയറിൽ സജീവമായിരുന്ന സമയത്ത് താരങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങളും പിണക്കങ്ങളും സർവ സാധാരണമായിരുന്നു.

Karishma Kapoor

പത്ര മാസികകളിൽ വരുന്ന പ്രസ്താവനകളും മറ്റും ഇതിന് ആക്കം കൂട്ടി. നടി രവീണ ടണ്ടനുമായി അക്കാലത്ത് കരിഷ്മ കപൂറിന് ചില പിണക്കങ്ങൾ ഉണ്ടായിരുന്നു. രവീണയും കരിഷ്മയും അണ്ടാസ് അപ്നാ അപ്നാ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 1994 ലിറങ്ങിയ സിനിമയിൽ സൽമാൻ ഖാനായിരുന്നു നായകൻ. രാജ്കുമാർ സന്തോഷി സംവിധാനം ചെയ്ത സിനിമ ഇന്നും ബോളിവുഡിലെ മികച്ച കോമഡി സിനിമകളിൽ ഒന്നാണിത്.

സിനിമയിൽ അടുത്ത സുഹൃത്തുക്കളായാണ് കരിഷ്മയും രവീണയും അഭിനയിച്ചത്. എന്നാൽ ഓഫ് സ്ക്രീനിൽ അതല്ലായിരുന്നു സാഹചര്യം. കരിഷ്മയും രവീണയും തമ്മിൽ ഷൂട്ടിം​ഗിനിടെ സംസാരിക്കാറ് പോലുമില്ലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് രവീണ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ പറഞ്ഞത്. സൽമാനും കരിഷ്മയും തന്നെക്കുറിച്ച് മോശം പറഞ്ഞെന്നും തനിക്കെതിരെ പ്രവർത്തിച്ചെന്നും രവീണ ആരോപിച്ചു. അന്ന് ഈ ആരോപണങ്ങൾ വലിയ വാർത്തയായി.

മറുവശത്ത് കരിഷ്മ ഇതിന് മറുപടിയും നൽകി. താനിക്ക് രവീണയോട് പ്രശ്നമൊന്നും ഇല്ലെന്നും പക്ഷെ അവൾ തന്നെക്കുറിച്ച് മോശമായി സംസാരിച്ചോയെന്ന് അറിയില്ലെന്നും കരിഷ്മ വ്യക്തമാക്കി. രവീണ മുതിർന്നവരെ ബഹുമാനിച്ചില്ലെന്നും കരിഷ്മ ആരോപിച്ചു. തന്റെ അമ്മയെ പരിചയപ്പെട്ടപ്പോൾ രവീണ അവരോട് ഹലോ പറഞ്ഞത് പോലുമില്ല. രവീണ മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്കണമെന്നും കരിഷ്മ തുറന്നടിച്ചു.

Karishma Kapoor, Raveena Tandon

താനും സൽമാനും തിരക്കുള്ള താരങ്ങളാണ് തങ്ങൾക്ക് രവീണയ്ക്കെതിരെ ​ഗൂഢാലോചന നടത്താനുള്ള സമയമില്ലെന്നും ജീവിതത്തിൽ മറ്റ് പല കാര്യങ്ങളും ചെയ്യാനുണ്ടെന്നും കരിഷ്മ വ്യക്തമാക്കി. അന്ന് രവീണയും കരിഷ്മയും ചെറുപ്രായക്കാരാണ്. ബോളിവുഡിൽ ഏറെക്കാലം ഇവർ തമ്മിലുള്ള അസ്വരാസ്യം നിലനിന്നു. നടൻ ഷാരൂഖ് ഖാൻ നടത്തിയ ഹോളി ദിന പാർട്ടിയിൽ ഇരുവരും ഒരുമിച്ച് ഫോട്ടോയ്ക്ക് പോലും പോസ് ചെയ്തില്ല.

ഇതേപറ്റി ചോദിച്ചപ്പോൾ രവീണ അന്ന് നൽകിയ മറുപടി വാർത്തയായിരുന്നു. കരിഷ്മയോടൊപ്പം പോസ് ചെയ്യുന്നത് തന്നെ സൂപ്പർ സ്റ്റാറാക്കുകയൊന്നുമില്ല. ഞങ്ങൾ സുഹൃത്തുക്കളല്ല. പ്രൊഫഷണലായി ചൂലിനൊപ്പം വേണമെങ്കിലും താൻ പോസ് ചെയ്യാമെന്നാണ് രവീണ അന്ന് പറഞ്ഞത്.

More from Filmibeat

Read more about: karishma kapoor raveena tandon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X