ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് അമ്മയെക്കൊണ്ട് തല്ലിച്ചു; മകന്റെ അവിഹിതത്തിനും അമ്മയുടെ കൂട്ട്; കരിഷ്മ നേരിട്ടത്
ബോളിവുഡിലെ താരകുടുംബമാണ് കപൂര്‍ കുടുംബം. പൃഥ്വിരാജ് കപൂര്‍ മുതല്‍ രണ്‍ബീര്‍ കപൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെ സമ്മാനിച്ച കുടുംബം. ബോളിവുഡിലെ ഏറ്റവും ശക്തമായ കുടുംബമാണ് കപൂര്‍ കുടുംബം. അഭിനയത്തിലും കസംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാമായി സിനിമാ ലോകം അടക്കി ഭരിക്കുന്നവര്‍. എന്നാല്‍ കപൂര്‍ കുടുംബത്തില്‍ നിന്നും പെണ്‍കുട്ടികള്‍ അഭിനയത്തിലേക്ക് കടന്നു വരുന്ന പതിവില്ലായിരുന്നു.
കുടുംബത്തിലെ പെണ്‍കുട്ടികള്‍ അഭിനയിക്കാന്‍ പാടില്ല എന്ന കപൂര്‍ കുടുംബത്തിലെ നിയമം ആദ്യം ലംഘിച്ചത് കരിഷ്മ കപൂര്‍ ആയിരുന്നു. ആ പാത പിന്തുടര്‍ന്നാണ് കരീന കപൂറും സിനിമയിലെത്തുന്നത്. ബോളിവുഡ് കണ്ട ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. തന്റെ കാലത്തെ ഏറ്റവും തിരക്കുള്ള നായിക. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുണ്ട് കരിഷ്മ.

മികച്ച നര്‍ത്തകി കൂടിയായിരുന്നു കരിഷ്മ. കോമഡി കൈകാര്യം ചെയ്യുന്നതിലുള്ള മിടുക്കും കരിഷ്മയെ ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയാക്കി മാറ്റി. ബോളിവുഡിലെ ഐക്കോണിക് ആയി മാറിയ നിരവധി സിനിമകളുണ്ട് കരിഷ്മയുടെ കരിയറില്‍. കരിയറില്‍ അത്യുന്നതങ്ങളില്‍ എത്തിയപ്പോഴും കരിഷ്മയുടെ ദാമ്പത്യ ജീവിതം കടുത്ത പ്രതിസന്ധികളിലൂടൊയണ് കടന്നു പോയത്. മുന്‍ ഭര്‍ത്താവ് സഞ്ജയ് കപുറുമായുള്ള ദാമ്പത്യത്തില്‍ കരിഷ്മയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത ദുരനുഭവങ്ങളാണ്.
ഭര്‍ത്താവിനെതിരെ കരിഷ്മ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇന്നും ആരാധകരെ ഞെട്ടിപ്പിക്കുന്നതാണ്. ഒരിക്കല്‍ ഗര്‍ഭിണിയായ കരിഷ്മയെ തല്ലാന്‍ തന്റെ അമ്മയോട് ആവശ്യപ്പെടുക പോലും ചെയ്തിട്ടുണ്ട് മുന്‍ഭര്‍ത്താവ്.
നേരത്തെ നടന്‍ അഭിഷേക് ബച്ചനെയായിരുന്നു കരിഷ്മ കല്യാണം കഴിക്കാനിരുന്നത്. ഇരുവരുടേയും വിവാഹ നിശ്ചയവും നടന്നിരുന്നു. എന്നാല്‍ ആ ബന്ധം നടന്നില്ല. പിന്നാലെയാണ് ബിസിനസുകാരനായ സഞ്ജയ് കപൂറിനെ മകള്‍ക്കായി അമ്മ കണ്ടെത്തുന്നത്. വലിയ ആഘോഷമായിട്ടായിരുന്നു വിവാഹം നടന്നത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. 2003 ലായിരുന്നു വിവാഹം. 2014 ല്‍ ഇരുവരും ഔദ്യോഗികമായി പിരിയുകയും ചെയ്തു.
കോടതിയില്‍ വച്ച് ഭര്‍ത്താവിനെതിരെ കരിഷ്മ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. ഒരിക്കല്‍ തന്റെ അമ്മായിമ്മ തനിക്കൊരു വസ്ത്രം സമ്മാനിച്ചു. ഗര്‍ഭിണിയായിരുന്നതിനാല്‍ അത് കരിഷ്മയ്ക്ക് ഫിറ്റാകുന്നുണ്ടായിരുന്നില്ല. എന്നാല്‍ തന്റെ അമ്മയോട് കരിഷ്മയുടെ കരണത്തടിക്കാനായിരുന്നു സഞ്ജയ് പറഞ്ഞത്.

സഞ്ജയ്ക്ക് മറ്റ് പലരുമായും ബന്ധമുണ്ടായിരുന്നു. നേരത്തെ വിവാഹതിനായിരുന്ന സഞ്ജയ് താനുമായുള്ള വിവാഹ ശേഷവും മുന്‍ ഭാര്യയുമായി ശാരീരിക ബന്ധം നിലനിര്‍ത്തിയിരുന്നുവെന്നാണ് കരിഷ്മയുടെ ആരോപണം. മകന്റെ അവിഹിത ബന്ധങ്ങളേയും ക്രൂരതകളേയും അമ്മ പിന്തുണച്ചിരുന്നുവെന്നും കരിഷ്മ പറഞ്ഞിരുന്നു. വിവാഹ മോചനത്തിന് ശേഷം മക്കളുള്ള കസ്റ്റഡി നേടിയെടുത്ത കരിഷ്മ വീണ്ടും വിവാഹം കഴിക്കാന്‍ തയ്യാറായില്ല. അതേസമയം സഞ്ജയ് വീണ്ടും വിവാഹിതനായി.
സിനിമയില്‍ നിന്നും വിവാഹ ശേഷം വിട്ടു നില്‍ക്കുകയായിരുന്നു കരിഷ്മ. ടെലിവിഷന്‍ ഷോകളില്‍ വിധികര്‍ത്താവായി കരിഷ്മ എത്താറുണ്ട്. ഇടയ്ക്ക് ഒരു സിനിമയിലും ഒരു വെബ് സീരീസിലും അഭിനയിച്ചുവെങ്കിലും സജീവമായി മാറിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സജീമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇയ്യടുത്ത് നെറ്റ്ഫ്‌ളിക്‌സിന്റെ മര്‍ഡര്‍ മുബാറക്കിലൂടെ താരം തിരിച്ചു വന്നിരുന്നു.


Click it and Unblock the Notifications











