ഹണിമൂണിനിടെ ഭര്‍ത്താവ് കരിഷ്മയെ ലേലത്തിന് വച്ചു; സുഹൃത്തിനൊപ്പം കിടക്ക പങ്കിടാനും നിര്‍ബന്ധിച്ചു

By Desk

ബോളിവുഡിലെ ഐക്കോണിക് നായികയാണ് കരിഷ്മ കപൂറും. തൊണ്ണൂറുകളില്‍ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു കരിഷ്മ കപൂര്‍. കോമഡി കൈകാര്യം ചെയ്യാനുള്ള മിടുക്കും ഡാന്‍സുമൊക്കെയാണ് കരിഷ്മയെ വാണിജ്യ സിനിമയിലെ സൂപ്പര്‍ താരമാക്കുന്നത്. ബോളിവുഡിലെ താര കുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരിഷ്മ സിനിമയിലെത്തുന്നത്.

സൂപ്പര്‍ താര കുടുംബമാണ് കപൂര്‍ കുടുംബം. എന്നാല്‍ കപൂര്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ അഭിനയത്തിലേക്ക് പ്രവേശിക്കുന്ന പതിവുണ്ടായിരുന്നില്ല. വിവാഹ കഴിച്ച് കുടുംബത്തിലേക്ക് വരുന്ന സ്ത്രീകള്‍ പോലും അഭിനയം തുടരാറില്ല. എന്നാല്‍ ആ പതിവ് തെറ്റിച്ച നടിയാണ് കരിഷ്മ കപൂര്‍. തന്റെ പതിനേഴാം വയസിലാണ് കരിഷ്മ കുടുംബത്തിന്റെ വിലക്ക് മറി കടന്ന് അഭിനയിക്കാനെത്തുന്നത്.

Karishma Kapoor

കരിഷ്മ നേടിയ വിജയമാണ് പിന്നീട് സഹോദരി കരീന കപൂറിന്റെ അരങ്ങേറ്റത്തിന് വഴിയൊരുക്കിയത്. സൂപ്പര്‍ ഹിറ്റുകള്‍ക്ക് പിന്നാലെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് അതിവേഗമാണ് കരിഷ്മ ബോളിവുഡിലെ ഏറ്റവും വലിയ നായികയായി മാറിയത്. അതേസമയം കരിയറിലേത് പോലെ തിളക്കമുള്ളൊരു വ്യക്തി ജീവിതമായിരുന്നില്ല കരിഷ്മയുടേത്. താരത്തിന്റെ ദാമ്പത്യ ജീവിതം പ്രശ്‌നഭരിതമായിരുന്നു.

ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ സഞ്ജയ് കപൂറിനെയാണ് കരിഷ്മ കല്യാണം കഴിച്ചത്. 2003 ലായിരുന്നു താരത്തിന്റെ വിവാഹം. എന്നാല്‍ പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിഞ്ഞു. കരിഷ്മയുടെ വിവാഹ മോചനത്തിന്റെ കോടതി നടപടികള്‍ ബോളിവുഡ് കണ്ട ഏറ്റവും വലിയ വാര്‍ത്തകളിലൊന്നായിരുന്നു. തന്റെ മുന്‍ഭര്‍ത്താവിനെതിരെ കോടതിയില്‍ കരിഷ്മ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങളായി മാറിയിരുന്നു.

സഞ്ജയ് തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും സഞ്ജയുടെ അമ്മയും തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും കരിഷ്മ ആരോപിച്ചിരുന്നു.ഒടുവില്‍ 2012 ല്‍ കോടതി മക്കളുടെ ഉത്തരവാദിത്തം കരിഷ്മയ്ക്ക് നല്‍കി കൊണ്ട് വിവാഹ മോചനം അനുവദിക്കുകയായിരുന്നു. സഞ്ജയ്‌ക്കെതിരെ കരിഷ്മ നടത്തിയ ആരോപണങ്ങള്‍ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. വിവാഹത്തിന് തൊട്ടുപിന്നാലെ തന്നെ സഞ്ജയ് തന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങിയെന്നാണ് കരിഷ്മ പറഞ്ഞത്. തന്റെ പണവും പ്രശസ്തിയും മാത്രമായിരുന്നു ഭര്‍ത്താവിന് വേണ്ടിയിരുന്നത്.

ഹണിമൂണിനിടെ പോലും സഞ്ജയ് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് കരിഷ്മ പറഞ്ഞത്. ഹണിമൂണിനിടെ ഭര്‍ത്താവ് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും കരിഷ്മ പറഞ്ഞിരുന്നു. തന്നെ ലേലം ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും എതിര്‍ത്തപ്പോള്‍ തന്നെ ക്രൂരമായി തല്ലിയെന്നും സുഹൃത്തുക്കളോട് തന്റെ വില എത്രയാണെന്ന് പറഞ്ഞുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വെളിപ്പെടുത്തലുകള്‍ ബോളിവുഡിനേയും ആരാധകരേയും ഞെട്ടിക്കുന്നതായിരുന്നു.

Karishma Kapoor

അതേസമയം, സഞ്ജയുടെ രണ്ടാമത്തെ വിവാഹമായിരുന്നു കരിഷ്മയുമായുള്ളത്. കരിഷ്മയുമായുള്ള വിവാഹ ശേഷവും സഞ്ജയ് ആദ്യ ഭാര്യയുമായി ബന്ധം നിലനിര്‍ത്തിയിരുന്നു. ഇരുവരും ലിവിംഗ് ടുഗദര്‍ ആയിരുന്നു എന്നാണ് കരിഷ്മ വെളിപ്പെടുത്തിയത്. അതേക്കുറിച്ച് ചോദിച്ച തന്നെ സഞ്ജയ് മര്‍ദ്ദിക്കുകയായിരുന്നുവെന്നും കരിഷ്മ തുറന്നു പറഞ്ഞിരുന്നു.

More from Filmibeat

Read more about: karishma kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X