»   » സല്‍മാന്‍ ഖാന്‍ ഇത്രയും മാന്യനായിരുന്നോ? നടിയെ കെട്ടിപിടിക്കാന്‍ സല്‍മാനെ സഹായിച്ച് കത്രീന കൈഫ്!!!

സല്‍മാന്‍ ഖാന്‍ ഇത്രയും മാന്യനായിരുന്നോ? നടിയെ കെട്ടിപിടിക്കാന്‍ സല്‍മാനെ സഹായിച്ച് കത്രീന കൈഫ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാനും കത്രീന കൈഫും വേര്‍പിരിഞ്ഞിരുന്നെങ്കിലും
വീണ്ടും സിനിമയില്‍ ഒന്നിച്ചഭിനയിച്ചതോടെ ഇരുവരും അടുത്ത ബന്ധമുണ്ടെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അത്തരത്തില്‍ സല്‍മാന്‍ ഖാന്റെ സ്വകാര്യ ജീവിതത്തിലേക്ക് കത്രീന കൈ കടത്താന്‍ ശ്രമിക്കുന്നത് ഇപ്പോള്‍ വ്യക്തമായി വരികയാണ്.

തട്ടമിടാതെയും ബിക്കിനിയിലെത്തിയും വാര്‍ത്തയില്‍ നിറഞ്ഞ നടി അന്‍സിബയുടെ ആരും കാണാത്ത ചിത്രങ്ങള്‍!!!

അടുത്തിടെ സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവര്‍ ഒരു പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് വേദിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു താരങ്ങള്‍ പങ്കെടുത്തിരുന്നത്. സമ്മേളനത്തിനിടെ ഫോട്ടോ എടുക്കുന്നതിനിടെ സല്‍മാന്‍ ഖാനെ കൊണ്ട് ആലിയയെ കെട്ടിപിടിക്കാന്‍ ശ്രമിപ്പിക്കുന്ന കത്രീനയുടെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

ഫോട്ടോക്ക് പോസ് ചെയ്ത താരങ്ങള്‍

മീഡിയയുമായി സംഭാഷത്തിനിടെ ഫോട്ടോ എടുക്കുന്നതിനായി സല്‍മാന്‍ ഖാന്‍ നിന്നത് ആലിയയുടെയും കത്രീനയുടെയും നടുവിലായിരുന്നു. കത്രീനയെ ഒരു കൈ കൊണ്ട് കെട്ടിപിടിച്ചിരുന്നെങ്കിലും ആലിയയെ കെട്ടിപിടിക്കാന്‍ താരം നോക്കിയിരുന്നില്ല.

കത്രീന ചെയ്തത്

കത്രീന സല്‍മാന്റെ കൈ എടുത്ത് അത് ആലിയയെ കെട്ടിപിടിക്കാന്‍ കാണിച്ചു കൊടുക്കുകയായിരുന്നു. കത്രീനയുടെ ഈ സഹായം ക്യാമറ കണ്ണുകള്‍ അതുപോലെ തന്നെ ഒപ്പിയെടുത്തിരുന്നു.

പുരസ്‌കാര വേദിയിലേക്ക് താരങ്ങള്‍

ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് വേദിയില്‍ ഇത്തവണ സല്‍മാന്‍ ഖാന്‍, കത്രീന, ആലിയ, ഷാഹിദ് കപൂര്‍, കരണ്‍ ജോഹര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഡാന്‍സ് പെര്‍ഫോമന്‍സുമായിട്ടാണ് ഇത്തവണ ആലിയയും കത്രീനയും എത്തുന്നത്.

സല്‍മാന്‍ ഖാന്റെ റേഡീയോ ഗാനം

ഇത്തവണ താന്‍ പുരസ്‌കാര വേദിയില്‍ റേഡീയോ ഗാനം ആലപിക്കുമെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. സല്‍മാന്‍ ഖാന്റെ വരാനിരിക്കുന്ന സിനിമ ട്യൂബ് ലൈറ്റിലെ പാട്ടാണ് പാടനുദ്ദേശിക്കുന്നതെന്ന് താരം പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

മികച്ച നടനുള്ള നോമിനേഷന്‍

മികച്ച നടനുള്ള നോമിനേഷന്‍ പട്ടികയില്‍ സല്‍മാന് ഖാന്റെ പേരും ഉണ്ട്. സുല്‍ത്താന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരത്തിന് നോമിനിയായി സല്‍മാന്‍ ഖാന്റെ പേര് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

English summary
When Katrina Kaif Made Salman Khan Put His Arm Around Alia Bhatt!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam