രണ്‍ബീറിനെ വിവാഹം കഴിയ്ക്കാന്‍ കത്രീന ഭയപ്പെട്ടതിന് കാരണം ഇതായിരുന്നു; ഒരിക്കല്‍ തുറന്നുപറഞ്ഞ് താരസുന്ദരി

ബോളിവുഡ് ഗോസിപ്പ് കോളങ്ങള്‍ പാടിപ്പഴകിയ പ്രണയകഥകളിലൊന്നാണ് രണ്‍ബീര്‍ കപൂര്‍ - കത്രീന കൈഫ് ബന്ധം. ഇരുവരും ഏറെക്കാലം ഒന്നിച്ചുണ്ടായിരുന്നു. നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിക്കുകയും ചെയ്തു. ഇരുവരും വിവാഹിതരാകുമെന്നും ഒന്നിച്ച് ജീവിക്കുമെന്നും തന്നെ കരുതിയ ബന്ധമായിരുന്നു. പക്ഷെ, ആറ് വര്‍ഷത്തെ പ്രണയത്തിനു ശേഷം ഒരു സുപ്രഭാതത്തില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.

രണ്‍ബീറും കത്രീനയും പിന്നീട് വെവ്വേറെ പ്രണയങ്ങള്‍ കണ്ടെത്തുകയും വിവാഹിതരാവുകയും ചെയ്തു. കത്രീന കൈഫ് വിക്കി കൗശാലിനെയും രണ്‍ബീര്‍ ആലിയ ഭട്ടിനേയും ജീവിതപങ്കാളികളാക്കി.

കത്രീന പറയുന്നു

തന്റെ പ്രണയബന്ധങ്ങളെക്കുറിച്ച് പൊതുവില്‍ തുറന്നു സംസാരിക്കാത്ത കത്രീന ഒരിക്കല്‍ രണ്‍ബീറുമായുള്ള പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. രണ്‍ബീറിനെ വിവാഹം കഴിയ്ക്കുന്നതിനെക്കുറിച്ച് തനിക്കുള്ള ആശങ്കകളെക്കുറിച്ചായിരുന്നു താരം അന്ന് പറഞ്ഞത്.

രണ്‍ബീറുമായുള്ള പ്രണയത്തിനിടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെയായിരുന്നു കത്രീനയുടെ അപ്രതീക്ഷിതമായ ചില ഉത്തരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.

കത്രീന പറയുന്നതിങ്ങനെ:' എന്റെ ഏറ്റവും വലിയ ഭയം, ഞാന്‍ വിവാഹിതയാകുമ്പോള്‍ (അത് അള്‍ത്താരയ്ക്ക് മുന്നിലോ മണ്ഡപത്തിന് മുന്നില്‍ വെച്ചോ ആകട്ടെ) അവന്‍ (രണ്‍ബീര്‍) എന്നെ പൂര്‍ണ്ണമായി സ്‌നേഹിച്ചേക്കില്ല.

ആ സമയം അവന് കടമകള്‍ നിര്‍വ്വഹിക്കാനുള്ള ശരിയായ ധാരണ ഉണ്ടാകുമോ എന്നറിയില്ല. ഇത്തരത്തിലുള്ള സാഹചര്യങ്ങളെ അവന് നേരിടാന്‍ സാധിക്കാത്തപ്പോഴുണ്ടാകുന്ന നിരാശയാണ് എന്നെ സംബന്ധിച്ചുള്ള ഏക ഭയം.' കത്രീന പറയുന്നു.

കുടുംബത്തെക്കുറിച്ച്

രണ്‍ബീറിന്റെ കുടുംബത്തെക്കുറിച്ചും കത്രീന സംസാരിക്കുന്നുണ്ട്.' ഞാന്‍ ഉദ്ദേശിക്കുന്ന തരത്തില്‍ രണ്‍ബീറിന്റെ കുടുംബവുമായി അടുപ്പമുണ്ടാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. പക്ഷെ അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ എപ്പോഴും ആഗ്രഹിക്കുന്നുണ്ട്.

വിവാഹം എന്നൊരു കാര്യത്തിലേക്ക് കടക്കുമ്പോള്‍ കുടുംബാംഗങ്ങളുമായുള്ള നല്ല ബന്ധം വലിയൊരു ഘടകമാണ്. ഞാന്‍ ബന്ധങ്ങളെയും വ്യക്തികളെയും ബഹുമാനിക്കുന്ന ഒരാളാണ്. എന്റെ പങ്കാളി എനിക്ക് ആവശ്യമുള്ളത് തന്നാല്‍, അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഏറ്റവും മികച്ച കാമുകിയാകാന്‍ എനിക്ക് കഴിയും.' കത്രീന പറയുന്നു.

പിരിഞ്ഞു

എന്നിരുന്നാലും അധികം വൈകാതെ രണ്‍ബീറും കത്രീന കൈഫും വേര്‍പിരിയുകയായിരുന്നു. പിന്നീട് വിക്കി കൗശാലുമായി പ്രണയത്തിലായ കത്രീന കൈഫ് 2021-ലാണ് വിവാഹിതയായത്.

കഴിഞ്ഞ ഏപ്രില്‍ 14-നായിരുന്നു രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും ആര്‍ഭാടപൂര്‍ണ്ണമായ വിവാഹം.ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ലണ്ടനില്‍ തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് ആലിയ ഭട്ട് ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

പുതിയ ചിത്രം

അതിനിടെ ഇരുവരും ഒരുമിച്ച് അഭിനയിച്ച ആദ്യ ചിത്രം ബ്രഹ്മാസ്ത്ര റിലീസിന് തയ്യാറെടുക്കുകയാണ്. വരുന്ന സെപ്റ്റംബര്‍ 9-നാണ് ചിത്രത്തിന്റെ തീയറ്റര്‍ റിലീസ്. അമിതാഭ് ബച്ചന്‍, നാഗാര്‍ജ്ജുന, മൗനി റോയ് എന്നിവരും ചിത്രത്തില്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X