For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവന്റെ കുടുംബവുമായി എനിക്ക് വലിയ അടുപ്പമില്ല; മുൻ കാമുകൻ രൺബീറിനെക്കുറിച്ച് കത്രീന പറഞ്ഞത്

  |

  ബോളിവുഡിൽ തകർ‌ന്ന പ്രണയങ്ങളും വിജയിച്ച പ്രണയങ്ങളും ഏറെയാണ്. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ പ്രണയ കഥകൾ‌ക്ക് വലിയ ജനശ്രദ്ധയും ലഭിക്കും. ഇത്തരത്തിലൊന്നായിരുന്നു നടൻ രൺബീർ കപൂറും നടി കത്രീന കൈഫും തമ്മിലുണ്ടായിരുന്ന പ്രണയവും പ്രണയ തകർച്ചയും. ബോളിവുഡിൽ ഏറെ ചർച്ചാ വിഷയമായിരുന്നും ഇരുവരും തമ്മിലുള്ള പ്രണയം.

  അജബ് പ്രേം കീ ​ഗസബ് കഹാനി എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് രൺബീറും കത്രീനയും പ്രണയത്തിലാവുന്നത്. എന്നാൽ 2015 ഓടെ ഈ പ്രണയം അവസാനിച്ചു. ഒരുമിച്ച് അഭിനയിച്ച ജ​ഗ ജസൂസ് എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും വേർപിരിഞ്ഞത്. ഷൂട്ടിം​ഗ് അവസാന ഘട്ടത്തിലെത്തിയിരിക്കെ ഇരുവരും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തു. പരസ്പരം മിണ്ടാതായ ഇരുവരും പിന്നീട് ഈ സിനിമയുടെ പ്രൊമോഷൻ പരിപാടികളിലും തർക്കം പരസ്യമാക്കി.

  പൊതുവെ സ്വകാര്യത ഇഷ്ടപ്പെടുന്ന കത്രീന കൈഫ് രൺബീറുമായുള്ള പ്രണയ കാലത്ത് ഇതേപറ്റി അധികം സംസാരിച്ചിട്ടില്ല. എന്നാൽ മുമ്പൊരിക്കൽ രൺബീറിനെയും കുടുംബത്തെയും കുറിച്ച് കത്രീന സംസാരിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് ജിക്യു മാ​ഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു കത്രീന കൈഫ് ഇതേപറ്റി സംസാരിച്ചത്.

  രൺബീർ തന്റെ പൂർണമായും ഇഷ്ടപ്പെടാതെ വിവാഹം കഴിക്കുന്നതാണ് തന്റെ ഭയമെന്ന് കത്രീന അന്ന് തുറന്ന് പറഞ്ഞു. ഞാൻ വിവാഹം കഴിക്കാൻ മണ്ഡപത്തിൽ നിൽക്കുന്നു. അവനെന്നെ പൂർണമായും ഇഷ്ടപ്പെടുന്നില്ല. അതായത് ഇത്തരം കമ്മിറ്റ്മെന്റുകൾ നടത്താൻ മാത്രം അവന്റെ മനസ്സിനെ അവൻ മനസ്സിലാക്കാത്ത അവസ്ഥ, അത്തരമാെരു സാഹചര്യം വരുന്നതാണ് തന്റെ ഏറ്റവും വലിയ പേടി എന്നായിരുന്നു കത്രീന പറഞ്ഞത്.

  Also Read:ആ പടം നിന്നുപോകുമെന്ന് വന്നപ്പോൾ 25 ലക്ഷം കയ്യിലേക്ക് വച്ചു തന്നു; സുരേഷ് ഗോപിയെ കുറിച്ച് അനൂപ് മേനോൻ

  രൺബീറിന്റെ കുടുംബവുമായി തനിക്ക് വലിയ അടുപ്പമില്ലെന്നും കത്രീന അന്ന് പറഞ്ഞു. എനിക്ക് രൺബീറിന്റെ കുടുംബവുമായി അത്ര അടുപ്പമില്ല. പക്ഷെ എനിക്ക് അവരോടൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടമാണ്. വിവാഹത്തെ പറ്റി ആലോചിക്കുമ്പോൾ കുടുംബം ഒരു നിർണായക ഘടകം ആയിരിക്കും. ഞാൻ വളരെ ഉത്തരവാദിത്വമുള്ള ആളാണ്. എന്റെ പങ്കാളി എനിക്ക് ആവശ്യമുള്ളത് തന്നാൽ നിങ്ങൾ ആ​ഗ്രഹിക്കുന്ന ഏറ്റവും നല്ല കാമുകിയാവാൻ എനിക്ക് കഴിയും, കത്രീന പറഞ്ഞതിങ്ങനെ.

  Also Read: വിവാഹത്തിന് മുൻപ് അക്ഷയ് കുമാറിന്റെ കുടുംബത്തിലെ രോഗചരിത്രം പരിശോധിച്ച ട്വിങ്കിൾ; കാരണമിതാണ്

  എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് കത്രീനയും രൺബീറും വേർപിരിഞ്ഞു. കത്രീന കൈഫുമായി രൺബീറിന്റെ കുടുംബത്തിന് അടുപ്പമില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വേർപിരിഞ്ഞ ശേഷം രൺബീർ നടി ആലിയ ഭട്ടുമായി പ്രണയത്തിലായി. ഈ വർഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. കത്രീന കൈഫ് നടൻ വിക്കി കൗശലുമായി പ്രണയത്തിലാവുകയും കഴിഞ്ഞ വർഷം നടനെ വിവാഹം കഴിക്കുകയും ചെയ്തു.

  Also Read: കണ്ടാല്‍ ചിരി പോലുമില്ല, വിടാതെ കളിയാക്കുന്ന കരീന; ഐശ്വര്യ-കരീന പിണക്കത്തിന് പിന്നില്‍!

  ഈ വർഷം ഏപ്രിലിൽ രൺബീറിനെ വിവാഹം കഴിച്ച ആലിയ ​ഗർഭിണിയുമാണ്. ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് രൺബീറും ആലിയയും പ്രണയത്തിലാവുന്നത്. ഈ സിനിമ റിലീസിനൊരുങ്ങിയിരിക്കുകയാണ്. വിക്കി കൗശലും കത്രീനയും ഇതുവരെ ഒരുമിച്ച് സിനിമകൾ ചെയ്തിട്ടില്ല. ഫോൺഭൂത് ആണ് കത്രീനയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഇഷാൻ ഖട്ടർ, സിദ്ധാർത്ഥ് ചതുർവേദി എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.

  Read more about: katrina kaif ranbir kapoor
  English summary
  when katrina kaif revealed she is not that close to ranbir kapoor's family; actress also talked about her biggest fear
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X