'ചെയ്ത കാര്യം അം​ഗീകരിക്കണം, മായ്ക്കാൻ പറ്റില്ല'; ഇന്റിമേറ്റ് രം​ഗത്തിൽ ഒപ്പമഭിനയിച്ച നടൻ കത്രീനയോട് പറഞ്ഞത്

ബോളിവുഡിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് കത്രീന കൈഫ്. സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായികയായ കത്രീന ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളുമാണ്. കഴിഞ്ഞയാഴ്ചയായിരുന്നു കത്രീന തന്റെ 39ാം പിറന്നാൾ മാലിദ്വീപിൽ വെച്ച് ആഘോഷിച്ചത്. ഭർത്താവ് വിക്കി കൗശലിനും സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ആഘോഷം.

ഹിന്ദി ഭാഷ വശമില്ലാത്തതിന്റെ പേരിൽ ചില പ്രതിസന്ധികൾ കത്രീന കരിയറിൽ നേരിട്ടിരുന്നു

2003 ൽ ബൂം എന്ന ചിത്രത്തിലൂടെയാണ് കത്രീന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നമസ്തേ ലണ്ടൻ, റേസ്, വെൽക്കം, സിം​ഗ് ഈസ് കിം​ഗ്, ന്യൂയോർക്ക് തുടങ്ങിയ സിനിമകളിലൂടെ നടി കരിയറിൽ ചുവടുറപ്പിച്ചു. ഹോംകോങ്കിൽ ജനിച്ച കത്രീനയുടെ അമ്മ ബ്രിട്ടീഷ്കാരിയാണ്. പിതാവ് മുഹമ്മദ് കൈഫ് കശ്‍മീർ നിന്നുള്ളയാളും.

തുടക്കകാലത്ത് ഹിന്ദി ഭാഷ വശമില്ലാത്തതിന്റെ പേരിൽ ചില പ്രതിസന്ധികൾ കത്രീന കരിയറിൽ നേരിട്ടിരുന്നു. എന്നാൽ പെട്ടന്ന് തന്നെ നടി ഈ പ്രശ്നങ്ങൾ മറികടന്ന് മുൻനിര നായികയായി മാറി.

ഈ രം​ഗങ്ങൾ സൽമാൻ ഖാൻ ഇടപെട്ടാണ്  നീക്കിയതെന്നാണ് അന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ

കരിയർ തുടങ്ങിയ സമയം മുതൽ കത്രീനയെ തേടി വിവാദങ്ങളും എത്തിയിരുന്നു. ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന കത്രീനയുടെ ആദ്യ സിനിമ തന്നെ വിവാദത്തിലകപ്പെട്ടിരുന്നു. ബൂം എന്ന ചിത്രത്തിലൂടെയാണ് 2003 ൽ കത്രീന ബോളിവുഡിലേക്കെത്തുന്നത്. അമിതാബ് ബച്ചൻ, ​ഗുൽഷാൻ ​ഗ്രൊവർ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

ചിത്രത്തിൽ ​ഗുൽഷാൻ ​​ഗ്രൊവറും കത്രീനയും തമ്മിലുള്ള ഇന്റിമേറ്റ് രം​ഗങ്ങൾ വൻ ചർച്ചയായിരുന്നു. ഈ രം​ഗങ്ങൾ സൽമാൻ ഖാൻ ഇടപെട്ടാണ് പിന്നീട് സിനിമയിൽ നിന്ന് നീക്കിയതെന്നാണ് അന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ ഏറെ വിവാദമായ ഒരു ഇന്റിമേറ്റ് സീൻ എടുക്കാൻ കത്രീനയും ​ഗുൽഷാനും രണ്ട് മണിക്കൂറോളം റിഹേഴ്സൽ ചെയ്തെന്നും ​ഗോസിപ്പ് കോളങ്ങളിൽ വാർത്ത വന്നിരുന്നു.

'ഇന്റിമേറ്റ് രം​ഗമെടുക്കാൻ കുറേ സമയം റിഹേഴ്സൽ ചെയ്തിരുന്നു'

ഈ വിവാദങ്ങൾ കാരണം ആദ്യ സിനിമയെ പറ്റി പലയിടത്തും കത്രീന കൈഫ് സംസാരിക്കാറില്ല. പക്ഷെ ഒപ്പമഭിനയിച്ച ​ഗുൽഷാൻ ഇതേപറ്റി തുറന്നു സംസാരിച്ചിട്ടുണ്ട്. ഇന്റിമേറ്റ് രം​ഗമെടുക്കാൻ കുറേ സമയം റിഹേഴ്സൽ ചെയ്തിരുന്നു. എന്നാൽ വാർത്തകളിൽ വന്നത് പോലെയായിരുന്നില്ല അതെന്ന് നടനന്ന് പറഞ്ഞു. ഈ സീനിനെ പറ്റി സംസാരിക്കാൻ കത്രീന മടിക്കുന്നതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.

'ഞാൻ കുറേക്കൂടി അനുഭവ സമ്പത്തുള്ള നടനാണ്. ഇൻഡസ്ട്രിയിൽ കുറേ വർഷങ്ങളായിട്ടുണ്ട്. ഞാനൊരിക്കലും തിരിഞ്ഞ് നോക്കിയിട്ടില്ല. ഒരു അഭിനേതാവ് ഒരു വർക്കോ വീഡിയോയോ മറ്റോ ചെയ്തിട്ടുണ്ടെങ്കിൽ അത് ചരിത്രത്തിന്റെ ഭാ​ഗമാണ്. അത് അടിച്ചമർത്തുകയോ നിങ്ങളോട് സംസാരിച്ചിട്ടോ കാര്യമില്ല. എല്ലാ സെലിബ്രറ്റികളും അതം​ഗീകരിക്കണം. സോഷ്യൽ മീഡിയയുടെയും ഇലക്ട്രോണിക് മീഡിയയുടെയും കാലത്ത് അത് വീണ്ടും ഉയർന്നു വരികയേ ഉള്ളൂ,' ​ഗുൽഷാൻ പറഞ്ഞതിങ്ങനെ.

Recommended Video

ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam
'പഴയ ചിത്രങ്ങളും വീഡിയോകളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടിമാർ നിരവധി ഏജൻസികളെ സമീപിക്കുന്നത് എനിക്കറിയാം'

'നായികമാരുടെ പ്രശ്നമെന്തെന്നാൽ അവരുടെ പഴയ ഫോട്ടോകളിലും വീഡിയോകളിലും അവർക്ക് ​ഗ്ലാമർ ഉണ്ടാവില്ല. കുറച്ച് കാലത്തിന് ശേഷമാണ് അവർ ​ഗ്ലാമറസാവുകയും ഫാഷൻ അപ്പീൽ കൂടുകയും ചെയ്യുന്നത്'

'നടിമാർക്ക് അവരുടെ പഴയ ചിത്രങ്ങൾ പുറത്താവരുതെന്നുണ്ട്. തങ്ങളുടെ പഴയ ചിത്രങ്ങളും വീഡിയോകളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടിമാർ നിരവധി ഏജൻസികളെ സമീപിക്കുന്നത് എനിക്കറിയാം', ​ഗുൽഷാൻ ​ഗ്രൊവർ പറഞ്ഞു.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X