ജയിലിലായ സൽമാനെ കാണാനെത്തിയ കത്രീന; ഐശ്വര്യക്ക് സംഭിച്ചത് തന്നെ കത്രീനയ്ക്കും; ചർച്ചയാക്കി ആരാധകർ
ചരിത്രത്തിലെ ഏറ്റവും മോശം സമയത്താണ് ബോളിവുഡുള്ളത്. റീമേക്കുകളുടെ പണിപ്പുരയായി ഇന്ന് ഹിന്ദി സിനിമാ ലോകം പരിഹസിക്കപ്പെടുന്നു. എന്നാൽ അന്നും ഇന്നും താരമൂല്യത്തിൽ കുറവില്ലാത്ത ബോളിവുഡ് താരങ്ങളാണ് സൽമാൻ ഖാനും ഷാരൂഖ് ഖാനും. ഇന്നും സൽമാൻ ഖാൻ സിനിമകൾ ബോക്സ് ഓഫീസിലുണ്ടാക്കുന്ന തരംഗം ചെറുതല്ല. പണം വാരി ചിത്രങ്ങളുടെ അമരക്കാരനായി അറിയപ്പെടുന്ന സൽമാന് പക്ഷെ ഒടുവിലത്തെ റിലീസായ കിസി കാ ഭായ് കിസി കി ജാൻ എന്ന സിനിമയിൽ അടി തെറ്റി.
സിനിമ പ്രതീക്ഷിച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. മാസ് മസാല സിനിമകളിലെ നായകനായ സൽമാന്റെ ഒരു ഹിറ്റ് സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഓഫ് സ്ക്രീനിൽ സൽമാൻ വിവാദ പുരുഷനാണ്. തുടരെ വിവാദങ്ങളിൽ അകപ്പെടുന്ന സൽമാന് പലപ്പോഴും നിയമ നടപടികളും നേരിടേണ്ടി വന്നു. പ്രണയ ഗോസിപ്പുകൾ എക്കാലത്തും സൽമാനെ ചുറ്റിപ്പറ്റിയുണ്ടായിട്ടുണ്ട്. കത്രീന കൈഫുമായുള്ള ഗോസിപ്പാണ് ഇതിൽ വാർത്താ പ്രാധാന്യം നേടിയത്. കത്രീനയും സൽമാനും പ്രണയത്തിലാണെന്ന് ഒരു കാലത്ത് ബി ടൗണിൽ പരക്കെ സംസാരമുണ്ടായിരുന്നു.

കരിയറിന്റെ തുടക്ക കാലം മുതൽ കത്രീനയ്ക്ക് സൽമാന്റെ പിന്തുണയുണ്ട്. വിദേശത്ത് നിന്നും വന്ന കത്രീനയ്ക്ക് ബോളിവുഡിലേക്ക് കടന്ന് വരികയെന്നത് എളുപ്പമായിരുന്നില്ല. ആദ്യ സിനിമ ബൂമിൽ തന്നെ കത്രീനയ്ക്ക് അടി പതറി. സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ നടിക്ക് തലവേദനയായിരുന്നു.
സൽമാൻ ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചതത്രെ. പിന്നീട് നടിക്ക് സൽമാൻ അവസരങ്ങൾ നൽകി. കുടുംബവും സ്വജനപക്ഷപാതവും രൂക്ഷമായ ബോളിവുഡിൽ ഒരു പക്ഷെ സൽമാന്റെ പിന്തുണയില്ലായിരുന്നെങ്കിൽ കത്രീനയ്ക്ക് പിടിച്ച് നിൽക്കാൻ പറ്റുമായിരുന്നോ എന്ന് സംശയമാണ്.
രൺബീർ കപൂറുമായി പ്രണയത്തിലായതോടെയാണ് നടി സൽമാനിൽ നിന്നും അകന്നത്. സൽമാനെ ഇതേറെ ബാധിച്ചിരുന്നത്രെ. സൽമാനുമായി അടുത്ത കാലത്ത് നടന്റെ കുടുംബവുമായും അടുത്ത ബന്ധം കത്രീനയ്ക്കുണ്ടായിരുന്നു. സഹോദരി അർപിതയുമായുള്ള സൗഹൃദം ഇന്നും കത്രീന തുടരുന്നു. കത്രീനയുടെ കുറച്ച് ഫോട്ടോകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

സൽമാൻ ജയിലിയായ സമയത്ത് നടന്റെ കുടുംബത്തോടൊപ്പം ജയിൽ സന്ദർശനത്തിനെത്തിയതായിരുന്നു കത്രീന. 2002 ലാണ് കലമാനെ കൊന്ന കേസിൽ നടൻ ജയിലിവാവുന്നത്. അന്നത്തെ ഫോട്ടോയാണിത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ കമന്റുകളുമായെത്തി.
സൽമാനും കത്രീനയും തമ്മിൽ ടോക്സിക് റിലേഷൻഷിപ്പായിരുന്നെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സൽമാൻ കത്രീനയെ അധിക്ഷേപിക്കുകയും സാഹചര്യങ്ങളെ മുതലെടുക്കുകയും ചെയ്തിട്ടുണ്ട്. നടി ഈ ബന്ധത്തിൽ കുടുങ്ങിപ്പോയതാണെന്നാണ് ചിലരുടെ കമന്റ്. സൽമാനുമായുള്ള ബന്ധത്തിന്റെ അപകടം മനസ്സിലാക്കി ഐശ്വര്യ നേരത്തെ ഈ ബന്ധം ഒഴിവാക്കി. കത്രീന പെട്ടു പോയെനെ, പക്ഷെ നടിയും ഉചിത സമയത്ത് നടനെ ഉപേക്ഷിച്ചെന്നും ചിലർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു.
അതേസമയം കത്രീനയെ വിമർശിച്ച് കൊണ്ടും കമന്റുകൾ വന്നു. കരിയറിലെ വളർച്ചയ്ക്ക് സൽമാനെ നടി ഉപയോഗിക്കുകയായിരുന്നു. കത്രീനയ്ക്ക് തുടരെ പരാജയ സിനിമകൾ വന്നിരിക്കെയാണ് സൽമാനും കത്രീനയും ഒന്നിച്ച ടൈഗർ സിന്ദാ ഹെ എന്ന ഹിറ്റ് ചിത്രം ഉണ്ടാവുന്നത്. രൺബീറുമായുള്ള ബ്രേക്കപ്പിന് ശേഷവും കത്രീനയ്ക്ക് സൽമാൻ സഹായങ്ങൾ ചെയ്തെന്നും ചിലർ കമന്റ് ചെയ്തു.
നടൻ വിക്കി കൗശലിനെയാണ് കത്രീന തന്റെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത്. 2021 ഡിസംബറിലായിരുന്നു കത്രീനയുടെയും വിക്കി കൗശലിന്റെയും വിവാഹം. ഫോൺ ഭൂത് ആണ് കത്രീനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications