For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രാഖി കെട്ടി തരട്ടെയെന്ന് ചോദിച്ചപ്പോ അടി വേണോയെന്ന് മറുപടി' കത്രീനയുടെ വാക്കുകളിങ്ങനെ

  |

  ബോളിവുഡ് ആരാധകരുടെ ഇഷ്ടതാര ജോഡിയാണ് നടന്‍ അക്ഷയ കുമാറും നടി കത്രീന കൈഫും. ഒട്ടനവധി സിനിമകളില്‍ കാമുകി-കാമുകന്‍ വേഷങ്ങളില്‍ തിളങ്ങിയ താരങ്ങള്‍ കൂടിയാണിവര്‍. അതുകൊണ്ട് തന്നെ ഇവര്‍ ഗോസിപ്പ് കോളങ്ങളില്‍ പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്.

  2006-ല്‍ റിലീസ് ചെയ്ത ചിത്രമായ 'ഹംക്കോ ദീവാനാ കര്‍ ഗയയിലാണ് താരങ്ങള്‍ ആദ്യമായി ഒരുമിച്ച് മിനിസ്‌ക്രീനിലെത്തിയത്. ശേഷം നമസ്‌തേ ലണ്ടന്‍, സിംങ്ങ് ഈസ് കിംങ്ങ്, ദേ ദാനാ ദന്‍, ടീസ് മാര്‍ ഖാന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. രോഹിത് ഷെട്ടി സംവിധാനം നിര്‍വ്വഹിച്ച സൂര്യവാന്‍ഷിയായിരുന്നു താരങ്ങള്‍ ഒരുമിച്ചഭിനയിച്ച അവസാനത്തെ ചിത്രം.

  നല്ല ഫ്രണ്ടസായിരിക്കുന്നതിനാല്‍ നല്ല കെമിസ്ട്രി ചെയ്യുന്നതിലും ബുദ്ധിമുട്ടില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഇവരുടെ ആരാധകര്‍. ഇപ്പോഴിതാ തങ്ങളുടെ ബന്ധത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് നടി കത്രീന കൈഫ്. സംവിധായകന്‍ കരണ്‍ ജോഹറിന്റെ ടോക്ക് ഷോ ആയ കോഫി വിത്ത് കരണിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

  Katrina Kaif

  'എന്തുകൊണ്ടാണ് ആരും എന്നോട് രാഖിക്കെട്ടി തരാന്‍ പറയാത്തത് എന്ന് ആലോചിച്ച് കൊണ്ടിരിക്കയായിരുന്നു.അപ്പോ ഞാന്‍ അക്ഷയോട് ചോദിച്ചു 'അക്ഷയ് ഞാന് നിനക്ക് രാഖി കെട്ടി തരട്ടെ എന്ന്'? അതിന് നടന്‍ നല്‍കിയ ഉത്തരം കത്രീന നിങ്ങള്‍ക്ക് ഒരടി വേണോയെന്നായിരുന്നു എന്ന് നടി പറഞ്ഞു. പ്ലാന്‍ വര്ക്ക ഔട്ടാകില്ലെന്ന മനസ്സിലാക്കിയ നടി പിന്നീട് രാഖിയുമായി നടന്‍ അര്‍ജുന്‍ കപൂറിനടുത്തേക്ക് പോകുകയായിരുന്നു എന്ന കത്രീന കൂട്ടിച്ചേര്‍ത്തു.

  പ്രേക്ഷക ശ്രദ്ധ നേടിയ ടോക്ക് ഷോ ആയ കോഫി വിത്തിന്റെ കരണിന്റെ അഞ്ചാമത്തെ സീസണില്‍ നടി അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം അതിഥിയായി എത്തിയപ്പോഴാണ് കത്രീന ഇതെക്കുറിച്ച് പറഞ്ഞത്. രസകരം നിറഞ്ഞ ഒരുപാട് ചോദ്യങ്ങളുമായി എത്തിയ കരണിനെ ഞെട്ടിക്കുന്ന രീതിയിലാണ് നടിമാര്‍ ഉത്തരങ്ങള്‍ നല്‍കിയത്.

  ഒരു നീണ്ട ഇടവേളയക്ക് വീണ്ടും പരിപാടിയുടെ ഏഴാമത്തെ സീസണില്‍ എത്തിയ കത്രീന കരണിന്റെ ചോദ്യത്തിന് ഇരയായി മാറി. എന്താണ് നിങ്ങള്‍ക്ക് സുഹാഗ് രാത്തിനെക്കുറിച്ച് പറയാനുളളത് എന്ന കരണിന്റെ ചോദ്യത്തിന് നടി നല്‍കിയ ഉത്തരം രസിപ്പിക്കുന്നതായിരുന്നു.

  'അതൊരിക്കലും സുഹാഗ് രാത്ത് (ആദ്യ രാത്രി ആകുന്നില്ല)അല്ല, അത് സുഹാഗ് ദിനമാണെന്നായിരുന്നു നടി പറഞ്ഞത്. കേട്ടിരിക്കുന്ന കാണികളെ രസിപ്പിക്കും വിധം കരണ്‍ പറഞ്ഞു എനിക്കിഷ്ടമായി ഈ വാക്കുകളെന്ന്.

  അതേ ചോദ്യം നടി ആലിയയോട് ചോദിച്ചപ്പോള്‍ അതിലും രസകരമായിരുന്നു മറുപടി. ''സുഹാഗോ, അതൊരു മിത്താണെന്നായിരുന്നു ആലിയയുടെ വാക്കുകള്‍.

  2005-ല്‍ സ്റ്റാര്‍ വേള്‍ഡ് ചാനലിലാണ് കോഫി വിത്ത് കരണ്‍ എന്ന പരിപാടിയുടെ തുടക്കം. ഒരേ സമയം ടിവിയിലും ഓട്ടിട്ടി പ്ലാറ്റഫോമിലും ജനപ്രീതി നേടി. സംവിധായകന്‍ വേഷത്തില്‍ നിന്ന് ആദ്യമായി കരണ്‍ അവതാരക വേഷത്തിലെത്തിയതും ഇതിലൂടെയായിരുന്നു. ഷോയുടെ പതിനേഴ് വര്‍ഷത്തെ ഓട്ടത്തില്‍ ബോളിവുഡിലെ ഒട്ടുമിക്ക പ്രമുഖരും അതിഥികളായി പ്രത്യക്ഷപ്പെട്ടു.

  നിരവധി റൗണ്ടുകളില്‍ അതിഥികളായി എത്തുന്നവരെ ത്രസിപ്പിക്കും വിധമാണ് പരിപാടിയുടെ അവതരണരീതി. കാണികളെ ആകര്‍ഷിക്കും വിധം സൂപ്പര്‍ എകസൈറ്റഡ് സെഷനുകളാണ് പരിപാടിക്കുളളത്. വെറുമൊരു ടോക്ക് ഷോ എന്നതിനപ്പുറത്തേക്ക് ഗോസിപ്പുകള്‍ക്കും, സെലിബ്രൈറ്റികളുടെ തുറന്നുപ്പറിച്ചിലുകള്‍ക്കമാണ് പരിപാടി പ്രാധാന്യം നല്‍കുന്നത്.

  മറുഭാഗത്ത് ബോളിവുഡിലെ തരം താഴ്ന്ന ഗോസിപ്പുകള്‍ക്ക് ഷോ പ്രോത്സാഹനം നല്‍കുന്നതിന് കരണ് ജോഹര്‍ അവസരം നല്കുന്നുവെന്ന് വിമര്‍ശകര്‍ പറഞ്ഞു. ഈ വിദ്വേഷങ്ങളും,പരിഹാസങ്ങളും തനിക്ക് വിനോദമാണെന്നാണ് കരണ്‍ അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

  എന്നാല്‍ വിമര്‍ശനങ്ങളിലും വിവാദങ്ങളിലും നിറഞ്ഞു നില്‍ക്കുമ്പോഴും പരിപാടിക്ക് ആസ്വാദകരേറെയാണെന്നതും എടുത്ത് പറയേണ്ട ഒരു കാര്യമാണ്.

  Read more about: katrina kaif
  English summary
  rr
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X