'ഒന്നിനും സ്വാതന്ത്ര്യം ഇല്ല... എല്ലാത്തിനും നിബന്ധനകളാണ്', പിതാവിന്റെ അതിരുകടന്ന സ്നേഹത്തെ കുറിച്ച് ഖുശി
സൗത്ത് ഇന്ത്യയിൽ നിന്നും പോയി ബോളിവുഡിന്റെ ഹരമായി മാറിയ സ്വപ്ന സുന്ദരിയായിരുന്നു ശ്രീദേവി. വിടർന്ന കണ്ണുകളും മനോഹരമായ ചിരിയും കലർന്ന വശ്യ സൗന്ദര്യവുമായി ശ്രീദേവി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നു. ശ്രീദേവിയുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിരുന്നു. താരപദവിയും സ്വപ്ന തുല്യമായ ജീവിതവും അതുപോലെ തന്നെ അവിചാരിതമായ മരണവും. അമ്പത്തിനാലാം വയസിലാണ് ബോളിവുഡ് ക്വീൻ ശ്രീദേവിയെ മരണം തട്ടിയെടുത്തത്.
ദുബായിൽ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബസമേതം പോയതായിരുന്നു. വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം തിരികെ ഹോട്ടൽ മുറിയിലെത്തി ശ്രീദേവി. പിന്നീട് ഭർത്താവും മക്കളും വന്നപ്പോൾ ബാത്ത്ടബ്ബിൽ ചലനമറ്റ് കിടക്കുന്ന ശ്രീദേവിയേയാണ് കണ്ടത്. ശ്രീദേവിയുെട മരണവാർത്ത ചാനലുകളിൽ ബ്രേക്കിങായി പോയപ്പോഴും ആരാധകർ വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. പ്രിയ താരത്തിന്റെ വേർപാട് ഉൾക്കൊള്ളാനാവാതെ അലമുറയിട്ട് കരയുകയായിരുന്നു ആരാധകർ.

ബോണി കപൂറിനെ ശ്രീദേവി ആഗ്രഹിച്ച് സ്വന്തമാക്കിയതാണ്. ആ വിവാഹവും വിവാദമായിരുന്നു. രണ്ട് മക്കളേയും ഭാര്യയേയും ഉപേക്ഷിച്ചാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്തത്. ശ്രീദേവിയുെട പകർപ്പ് പോലെ രണ്ട് മക്കളാണ് ഇന്ന് ബോണി കപൂറിന്റെ ജീവവായുവായി ഉള്ളത് ജാൻവിയും ഖുശിയും. മക്കൾക്ക് വേണ്ടി ഓരോന്ന് തെരഞ്ഞെടുരക്കുമ്പോഴും ആയിരം വട്ടം ബോണി കപൂർ ചിന്തിക്കും. ശ്രീ ഇല്ലാത്തതിന്റെ പേരിൽ മക്കൾക്ക് മോശമായി ഒന്നും സംഭവിക്കരുത് എന്ന നിർബന്ധം ബോണിക്കുണ്ട്. ശ്രീദേവിയെപ്പോലെ ബോളിവുഡിലെ താരറാണി പട്ടത്തിലേക്ക് ജാൻവിയേയും ഖുശിയേയും എത്തിക്കുക എന്നതാണ് ഇപ്പോൾ ബോണിയുടെ ലക്ഷ്യം.

ജാൻവിയുടെ സിനിമാ പ്രവേശനം കാണാൻ നിൽക്കാതെയാണ് ശ്രീദേവി പോയത്. ജാൻവിയുടെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് പൂരോഗമിക്കുമ്പോഴായിരുന്നു ശ്രീദേവിയുടെ മരണം. അനിയത്തി ഖുശി ഇതുവരെ അഭിനയത്തിലേക്ക് ചുവടുവെച്ചിട്ടില്ല. പക്ഷെ മോഡലിങിൽ സജീവമാണ്. താരപുത്രിയായതിനാൽ ഖുശി അമ്മയുടേയും ചേച്ചിയുടേയും ആരാധകർക്ക് പ്രിയപ്പെട്ടവളാണ്. പിതാവ് ബോണിയുമായി വലിയൊരു സൗഹൃദം അച്ഛൻ എന്നതിലുപരിയായി ജാൻവിയും ഖുശിയുമായും കൊണ്ടുനടക്കുന്നുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ അച്ഛന്റെ സ്നേഹം ഓവറായി തോന്നാറുണ്ട് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇളയവൾ ഖുശി. ഒന്നിനും സ്വാതന്ത്രമില്ലെന്നും എല്ലാ കാര്യങ്ങളിലും അച്ഛന് നിബനകൾ ഉള്ളതിനാൽ ഇടയ്ക്കൊക്കെ അരോചകമായി തോന്നാറുണ്ട് എന്നാണ് ഖുശി പറഞ്ഞത്.
Recommended Video

നേഹാ ധൂപിയ അവതാരകയായ പരിപാടിയിൽ പങ്കെടുത്ത് കൊണ്ടാണ് പിതാവിൽ ഇഷ്ടമല്ലാത്ത സ്വഭാവങ്ങളെ കുറിച്ച് ഖുശി പറഞ്ഞത്. എവിടെ പോകാൻ ഇറങ്ങിയാലും ഒരു സമയം പറയുമെന്നും അതിനുള്ളിൽ തിരിച്ച് വരണമെന്ന് നിർബന്ധമാണെന്നും ഖുശി പറയുന്നു. 'സംവിധായകൻ കരൺ ജോഹറിനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും വർക്കുകളും ഞാൻ അന്ധമായി പിന്തുടരാറുണ്ട്. എന്നാൽ ഞാൻ സിനിമയിലേക്ക് എത്തിയാൽ എന്റെ നായകനെ അച്ഛനാണ് നിശ്ചയിക്കുക. എല്ലാ കാര്യത്തിലും കർഫ്യു ആണ്. ഞാൻ എവിടെയാണ്? ഞാൻ ആരുടെ കൂടെയാണ്? എന്നൊക്കെ അന്വേഷിച്ച് കൊണ്ടിരിക്കും. ഒരിക്കൽ എന്റെ അച്ഛൻ എന്റെ സുഹൃത്തിന് ഒരു സന്ദേശം അയച്ചു... മോളെ നിന്റേയും ഖുഷിയുടെയും ഒരു ഫോട്ടോ അയക്കൂ... എന്ന്. എനിക്ക് ആൺസുഹൃത്ത് ഉണ്ടെന്ന ചിന്ത അച്ഛന് ഉണ്ടെന്നാണ് തോന്നുന്നത്' ഖുശി പറയുന്നു. ജാൻവി കപൂറിന്റെ ഏറ്റവും പുതിയ സിനിമ മിലി നിർമിച്ചത് ബോണി കപൂറാണ്. ഹെലൻ എന്ന മലയാള സിനിമയുടെ ബോളിവുഡ് റീമേക്കാണ് മിലി.


Click it and Unblock the Notifications











