'ഭർത്താവിനോട് പോലും പറയില്ല; ഷോപ്പിംഗിനെന്ന് പറഞ്ഞ് പോയി പ്ലാസ്റ്റിക് സർജറി; നിരവധി തവണ ചെയ്തു'
തെന്നിന്ത്യയിൽ നിന്നും ഹിന്ദി സിനിമാ രംഗത്തേക്ക് കടന്ന് വിജയം കൈ വരിച്ച നടിയാണ് ശ്രീദേവി. ശ്രീദേവിയുടെ കരിയർ ഇന്നും സിനിമാ നിരീക്ഷകർ ചൂണ്ടിക്കാട്ടാറുണ്ട്. ഒരു നായിക നടിക്ക് ഇത്രമാത്രം താരമൂല്യം വന്നത് ഇന്ത്യൻ സിനിമാ രംഗത്ത് തന്നെ അപൂർവ കാഴ്ചയായിരുന്നു. പലപ്പോഴും ഒപ്പമഭിനയിക്കുന്ന പുരുഷ താരങ്ങളെ കടത്തി വെട്ടുന്നതായിരുന്നു നടിയുടെ താരപ്രഭ.
എന്നാൽ ഈ സ്ഥാനത്തേക്ക് എത്താൻ വേണ്ടി ശ്രീദേവി എടുത്ത അധ്വാനം ചെറുതല്ല. അതിന് പുറമെ ഗോസിപ്പുകളും വിവാദങ്ങളുമെല്ലാം നേരിടാനുള്ള ധൈര്യവും ഒരു പരിധിവരെ ശ്രീദേവിക്കുണ്ടായിരുന്നു. അപ്സര സുന്ദരിയെ പോലെയാണ് ആരാധകർ ശ്രീദേവിയെ കണ്ടത്. ഈ സൗന്ദര്യം നിലനിർത്തുക എന്ന സമ്മർദ്ദവും ശ്രീദേവിക്ക് കരിയറിൽ ഉണ്ടായിരുന്നു.

ബിഗ് സ്ക്രീനിലെ താരത്തിളക്കത്തിനപ്പും ശ്രീദേവിയുടെ സ്വകാര്യ ജീവിതം പലപ്പോഴും പ്രശ്ന കലുഷിതമായിരുന്നു. ബോണി കപൂറുമായുള്ള വിവാഹം, ഇതേത്തുടർന്നുണ്ടായ പ്രശ്നങ്ങൾ തുടങ്ങിയ പല കാര്യങ്ങൾ ഇതിന് കാരണമായി, പുറമെ നിന്ന് കാണുന്നത് പോലെ നിറം പിടിച്ചതായിരുന്നില്ല ശ്രീദേവിയുടെ ജീവിതം പലപ്പോഴും. ഹിന്ദി സിനിമാ രംഗത്തേക്ക് മാറിയത് മുതൽ സൗന്ദര്യത്തിന് വലിയ പ്രാധാന്യം ശ്രീദേവി കൊടുത്തിട്ടുണ്ട്. നടി ബോളിവുഡിലേക്ക് കടന്നപ്പോൾ തന്നെ സൗന്ദര്യ വർധക മാർഗങ്ങൾ തേടുകയും ചെയ്തു.
ശ്രീദേവിയെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി. ശ്രീദേവി തെന്നിന്ത്യയിൽ അഭിനയിക്കുന്ന തുടക്ക കാലത്ത് ഇവർ തമ്മിൽ സൗഹൃദമുണ്ടായിരുന്നു. അന്ന് ശ്രീദേവി സൗന്ദര്യത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ലെന്ന് കുട്ടി പത്മിനി പറയുന്നു.
'ശ്രീദേവിക്ക് അന്ന് കൈയിലെല്ലാം നന്നായി രോമമുണ്ടായിരുന്നു. ഞാൻ വാക്സിംഗിനെ പറ്റി കേട്ടപ്പോൾ ശ്രീദേവിയോട് പറഞ്ഞു. അത് വേണ്ട പപ്പിക്കാ, എനിക്ക് വേദനിക്കുമെന്നാണ് അന്ന് പറഞ്ഞത്. എന്നാൽ അതേ ശ്രീദേവിയാണ് പിൽക്കാലത്ത് ബോംബെയിൽ പോയി ബ്യൂട്ടി ക്യൂനായി മാറിയത്'

ബോംബെയിൽ എത്തിയപ്പോൾ നടി രേഖ മേക്കപ്പുകളെക്കുറിച്ച് ശ്രീദേവിക്ക് പറഞ്ഞ് കൊടുക്കുകയും ശ്രീദേവിയെ സഹോദരിയെ പോലെ കണ്ടെന്നും കുട്ടി പത്മിനി പറയുന്നു. പഴയ ശ്രീദേവിക്കും പിന്നീടുള്ള ശ്രീദേവിക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നെന്നും നടി ചൂണ്ടിക്കാട്ടി.
'ശ്രീദേവിക്ക് താനെപ്പോഴും അഴകായിരിക്കണം എന്നുണ്ടായിരുന്നു. അവൾക്ക് ഇൻസെക്യൂരിറ്റി കൂടുതലായിരുന്നു. അത്രയും പ്ലാസ്റ്റിക് സർജറി ചെയ്തു. ശ്രീദേവിടെ അടുത്ത ബന്ധുവാണ് എന്നോടിത് പറഞ്ഞത്. അവരുടെ പേര് പറയാൻ പറ്റില്ല. ലണ്ടനിൽ ഒരു പ്രമുഖ പ്ലാസ്റ്റിക് സർജനുണ്ടായിരുന്നു. അദ്ദേഹം പിന്നീട് ചെന്നെെയിലും തുടങ്ങി. ശ്രീദേവി ലണ്ടനിൽ പോയി സർജറി ചെയ്യുമായിരുന്നു'
'ഭർത്താവിനോട് പോലും പറയില്ലായിരുന്നു. ഷോപ്പിംഗിന് പോവുകയാണെന്ന് പറഞ്ഞ് പ്ലാസ്റ്റിക് സർജറി ചെയ്ത് വരും' കടുത്ത ഡയറ്റിംഗായിരുന്നെന്നും കുട്ടി പത്മിനി പറഞ്ഞു. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നു ശ്രീദേവിയുടെ മരണം. ദുബായിലെ ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്നാണ് ദുബായ് പൊലീസ് അന്ന് പറഞ്ഞത്. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ യുവനിരയിലെ മുൻനിര താരമാണ്. ഇളയ മകൾ ഖുശി കപൂറും സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ശ്രീദേവി മരിച്ച് അഞ്ച് വർഷം പിന്നിട്ടിട്ടും നടി ഇന്നും ആരാധകരുടെ മനസ്സിൽ നിലനിൽക്കുന്നു. ശ്രീദേവിക്ക് ശേഷം ഇത്രയധികം ഹിറ്റുകൾ സമ്മാനിച്ച മറ്റൊരു നടി വന്നിട്ടില്ലെന്നും ആരാധകർ പറയുന്നു.


Click it and Unblock the Notifications