ആഡംബര ജീവിതത്തിൽ മക്കൾ; സാമ്പത്തിക പ്രശ്നമുണ്ടായി; പുറമെ നിന്ന് കാണുന്ന പോലെയല്ല; കുട്ടി പത്മിനി പറഞ്ഞത്
അന്തരിച്ച നടി ശ്രീദേവിയെക്കുറിച്ച് കുട്ടി പത്മിനി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ബാല താരമായി അഭിനയിക്കുന്ന കാലം തൊട്ട് കുട്ടി പത്മിനിക്ക് ശ്രീദേവിയെ അറിയാം. അക്കാലത്ത് ഇവർ സുഹൃത്തുക്കളായിരുന്നു. ശ്രീദേവിയുടെ ജീവിതത്തെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങളാണ് കുട്ടി പത്മിനി പങ്കുവെച്ചത്. ബോണി കപൂറിന്റെ ആദ്യ ഭാര്യ കാൻസർ ബാധിച്ച് ആശുപത്രിയിലായി.
മരിക്കാറായപ്പോൾ പോലും ശ്രീദേവി ബോണിയെ ആശുപത്രിയിൽ പോകാൻ അനുവദിച്ചില്ലെന്ന് വാർത്ത വന്നു. എന്നാൽ മരിച്ച ശേഷം ബോണി പോയിരുന്നു. അനിൽ കപൂറിന്റെ കുടുംബം ശ്രീയോട് സ്നേഹത്തോടെയാണ് പെരുമാറിയത്. ശ്രീദേവിക്ക് രണ്ട് പെൺമക്കൾ ജനിച്ച ശേഷവും അവരുടെ സഹോദരിയാണെന്നേ തോന്നുമായിരുന്നുള്ളൂ. എപ്പോഴും ചെറുപ്പമായിരിക്കണമെന്ന് ശ്രീക്ക് വലിയ ആഗ്രഹമാണ്. ഇൻസെക്യൂരിറ്റി കൂടുതലാണ്.

തെറ്റായ ലോകമായിരുന്നു ശ്രീദേവിയുടേതെന്ന് തോന്നുന്നു. അത്രയും പ്ലാസ്റ്റിക് സർജറികൾ ചെയ്തു. ശ്രീദേവിയുടെ അടുത്ത ബന്ധുവാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. ലണ്ടനിൽ ഒരു വലിയ പ്ലാസ്റ്റിക് സർജൻ ഉണ്ടായിരുന്നു. മൂക്കിന് ശ്രീദേവി നാല് തവണ സർജറി ചെയ്തു. ഭർത്താവിനോട് പോലും പറയില്ല. ലണ്ടനിൽ ഷോപ്പിംഗിന് പോവുകയാണെന്ന് പറഞ്ഞിട്ടാണ് പ്ലാസ്റ്റിക് സർജറി ചെയ്യുക. കടുത്ത ഡയറ്റിംഗ് ആയിരുന്നു. ജീവിതത്തിൽ അവൾ നന്നായി ഭക്ഷണം കഴിച്ചിട്ടില്ല.
ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമ കണ്ടപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു. എന്തൊരു അഭിനയമാണ്. ശ്രീദേവിയും മക്കളും നന്നായി ചെലവ് ചെയ്യുന്നവരായിരുന്നെന്നാണ് താൻ കേട്ടതെന്നും കുട്ടി പത്മിനി വ്യക്തമാക്കി. പ്രോപ്പർട്ടികൾ വിൽക്കേണ്ടി വന്നിട്ടുണ്ട്. ചെലവുകൾക്ക് പുറമെ ബോണി കപൂറിന്റെ സിനിമകൾ പരാജയപ്പെട്ട് നഷ്ടം വന്നു. ഒരു ഘട്ടത്തിൽ ശ്രീദേവിയുടെ സഹോദരി ശ്രീലത അവരുടെ പേരിലുള്ള സ്വത്ത് കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു.

കേസ് കൊടുത്തു. ഒരു തരത്തിൽ ശ്രീലത പറഞ്ഞത് ശരിയാണ്. ഒരിക്കൽ ഒരു ആശുപത്രിയിൽ വെച്ച് കണ്ടപ്പോൾ ശ്രീയോട് നീ ചെയ്യുന്നത് തെറ്റല്ലേ, അത് അവൾ സമ്പാദിച്ച സ്വത്തല്ലേ എന്ന് ഞാൻ ചോദിച്ചു. പക്ഷെ അവൾ പറഞ്ഞത്, ശ്രീ ബോണി കപൂറിനെ വിശ്വസിച്ച് കണ്ടിടത്തെല്ലാം ഒപ്പ് വെക്കുന്നു, എല്ലാം വിറ്റ് തുലയ്ക്കുന്നു, അപ്പോൾ എന്ത് ചെയ്യുമെന്നാണ്. അത് ഒരു തരത്തിൽ നോക്കിയാൽ ശരിയാണെന്നും കുട്ടി പത്മിനി വ്യക്തമാക്കി.
ചെന്നെെയിൽ ശ്രീദേവിക്ക് പല കോടികളുടെ സ്വത്തുണ്ടായിരുന്നു. എല്ലാം പോയി. സിഐടി നഗറിലുള്ള ഒരു വീട് മാത്രമേ ഇപ്പോഴുള്ളൂ. ചെന്നെെയിൽ മറ്റൊന്നും അവർക്കില്ല. പല തവണ ചെക്ക് ബൗൺസ് കേസ് ശ്രീദേവിക്ക് നേരെ വന്നിട്ടുണ്ട്. പത്രങ്ങളിൽ ഇത് വായിക്കുമ്പോൾ ഞാൻ ഭയപ്പെടും. പക്ഷെ ശ്രീയുടെ ഭർത്താവ് അതെല്ലാം പരിഹരിക്കും. ആയിരം പ്രശ്നങ്ങൾ വന്നപ്പോഴും ശ്രീദേവിയെ ബോണി കപൂർ സംരക്ഷിച്ചെന്നും കുട്ടി പത്മിനി പറഞ്ഞു.
ഞാൻ ഇടയ്ക്കിടെ ബോംബെയിൽ പോകുമ്പോൾ അവിടെ കേട്ട സംസാരം ശ്രീദേവിയുടെ രണ്ട് മക്കളും നന്നായി ചെലവ് ചെയ്യുമെന്നാണ്. രണ്ട് പേരും ശ്രീദേവി പറയുന്നത് കേൾക്കില്ല, ഒരു തവണ ഉപയോഗിച്ച വസ്ത്രം പിന്നെ ധരിക്കില്ല. മുംബൈയിൽ മിക്കപ്പോഴും ഫംങ്ഷനുകളുണ്ടാകും. എല്ലാ വീക്കെന്റിലും മൂന്നര ലക്ഷം, നാല് ലക്ഷം രൂപ അവർക്ക് ചെലവാകും. പുറമേ നിന്ന് കാണുന്നതിനപ്പുറം യഥാർത്ഥത്തിൽ ശ്രീദേവിയുടെ കുടുംബത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ടെന്നും കുട്ടി പത്മിനി വ്യക്തമാക്കി.


Click it and Unblock the Notifications