ദിലീപ് കുമാറിന്റെ ആ വാക്കുകൾ ലത മങ്കേഷ്കറിനെ വേദനിപ്പിച്ചു, 13 വർഷം സംസാരിച്ചില്ല, പിന്നീട്...
ഇന്ത്യൻ സിനിമ സംഗീത ലോകം ഏറെ ഞെട്ടലോടെയാണ് ലത മങ്കേഷ്കറിന്റെ വിയോഗം വാർത്ത ശ്രവിച്ചത്. എസ് പി ബാലസുബ്രമണ്യത്തിന് ശേഷം കോവിഡ് കവർന്ന് എടുത്ത മറ്റൊരു തീർത്താൽ തീരാത്ത നഷ്ടമാണ് ലത ജിയുടേത്. ജനുവരി 8 ന് ആയിരുന്നു കൊവിഡ് ബാധിച്ച് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധിച്ചതോടെ ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം.
1929 സെപ്റ്റംബർ 28 ന് മധ്യപ്രദേശിലാണ് ലത മങ്കേഷ്കർ ജനിക്കുന്നത്. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കയുടേയും ശിവാന്തിയുടേയും 5 മക്കളിൽ മൂത്തയാൾ ചെറുപ്പത്തിൽ തന്നെ സംഗീതം അഭ്യസിച്ച ലത 13ാം വയസ്സിലാണ് സിനിമയിൽ പാടി തുടങ്ങിയത് അറുപതുകളിലായിരുന്നു ലത മങ്കേഷ്കറിന്റെ സുവർണകാലം. അക്കാലത്ത് ലതാ ജി പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു.

ലത മങ്കേഷ്കറും ദിലീപ് കുമാറും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു. ഹിന്ദി സിനിമയുടെ അഭിമാനമായിട്ടാണ് ഇവരെ കാണുന്നത്. ഇരുവരും തമ്മിൽ 13 വർഷക്കാലത്തോളം മിണ്ടാതിരുന്നു. ദിലീപ് കുമാറിന്റെ ഒരു കമന്റാണ് ഇവരുടെ പിണക്കത്തിന്‌റെ കാരണം. എന്നാൽ പിന്നീട് ഇവരുടെ പിണക്കം അവസാനിച്ച് ഇരുവരും വീണ്ടും സ്നേഹത്തിലാവുകയായിരുന്നു. ദിലീപ് കുമാർ മരിക്കുന്നത് വരെ എല്ലാവർഷവും രക്ഷാബന്ധൻ ദിവസം അദ്ദേഹത്തിന് രാഖി കെട്ടുമായിരുന്നു.

മുംബൈയിലെ ലോക്കൽ ട്രെയിനിലായിരുന്നു ലത മങ്കേഷ്കർ ആദ്യകാലത്ത് റെക്കോർഡിങ്ങിന് പോയിരുന്നത്. അന്ന് ഒപ്പം സംഗീതസംവിധായകൻ അനിൽ ബിശ്വാസും കൂടെ പോവുമായിരുന്നു. ദിലീപ് കുമാർ സിനിമയിൽ സ്ഥാനം ഉറപ്പിക്കാൻ കഷ്ടപ്പെടുന്ന സമയമായിരുന്നു. ഇവരോടൊപ്പം യാത്രകളിൽ ദിലീപ് കുമാറും ഉണ്ടാവാറുണ്ടായിരുന്നു. അനിൽ ബിശ്വാസും ദിലീപ് കുമാറും അടുത്ത സുഹൃത്തുക്കളാണ്. ഒരിക്കൽ ലത ജിയെ കുറിച്ചും ഇവരുടെ സംഗീതത്തെ കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു. ലത മങ്കേഷ്കറിന്റെ ശബ്ദം ഇഷ്ടമാണെന്ന് അനിൽ പറഞ്ഞിരുന്നു. എന്നാൽ മഹാരാഷ്ട്രക്കാരിയായ ലത ജിയുടെ ഉറുദു ശരിയല്ലെന്ന് ദിലീപ് മറുപടിയായി പറഞ്ഞു. ആദ്യ കാലങ്ങളിൽ ഹിന്ദി പിന്നണി ഗാനരംഗത്ത് ഉറുദു ഭാഷയുടെ സ്വാദീനം ശക്തമായിരുന്നു. ദിലീപ് കുമാറിന്റെ മകന്റ് ലതാ ജിയെ ഏറെ വിഷമിപ്പിച്ചിരുന്നു.

ഇതിനെ തുടർന്ന് തന്റെ ഉറുദു ഭാഷ ശരിയാക്കാൻ ലതാ മങ്കേഷ്കർ തീരുമാനിക്കുകയായിരുന്നു. പുതിയ ഭാഷ പഠിച്ചെടുക്കുകയായിരുന്നു. ഉറുദു പഠിച്ചതിന് പിന്നാലെ ലതാ മാങ്കേഷ്കറിനെ തന്റെ പല സിനിമകളിലും ദിലീപ് കുമാർ ശുപാർശ ചെയ്യുകയായിരുന്നു. ലത ജിയ്ക്ക് സഹോദര തുല്യനായിരുന്നു ദിലീപ് കുമാർ. അദ്ദേഹത്തിന്റെ വിയോഗം വരെ ആ ബന്ധം തുടർന്നിരുന്നു. ലതാ മങ്കേഷ്കർ ഹിന്ദി സിനിമ സംഗീത ലോകത്ത് എത്തിയപ്പോൾ ഗായിക നൂർജഹാൻ ആയിരുന്നു ജനപ്രിയ ഗായി. ബോളിവുഡിൽ ഏറെക്കാലം ആധിപത്യം പുലർത്തിയിരുന്നു. അക്കാലത്ത് സിനിമ സംഗീതലേകാത്ത് തന്‌റേതായ സ്ഥാനം സൃഷ്ടിക്കാൻ ലത ജിയ്ക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു.
Recommended Video

മുഹമ്മദ് റഫിയുമായും സൗന്ദര്യ പിണക്കം ഉണ്ടായിരുന്നു. ഗായകർക്ക് ലഭിക്കേണ്ട റോയൽറ്റിയെച്ചൊല്ലിയായിരുന്നു ഇരുവരും തമ്മിൽ അകന്നത്. പാട്ടുകാർക്കും പാട്ടിന്റെ റോയൽറ്റി ലഭിക്കണമെന്ന അഭിപ്രായക്കാരിയായിരുന്നു ലതാ മങ്കേഷ്‌ക്കർ. സംഗീത സംവിധായകർക്ക് അഞ്ച് ശതമാനം റോയൽറ്റി അക്കാലത്ത് ലഭിച്ചിരുന്നു. ഗായകർക്കും റോയൽറ്റി വേണമെന്ന തന്റെ ആവശ്യത്തിനൊപ്പം റഫി സാബുമുണ്ടാകുമെന്നായിരുന്നു ലതാജിയുടെ ധാരണ. പക്ഷേ റഫിസാബ് ആ ആവശ്യത്തിനെതിരായിരുന്നു. പാടുന്നതിന് ലഭിക്കുന്ന പ്രതിഫലംതന്നെ ധാരാളമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായപ്പോൾ ഇരുവരും ഒരുമിച്ച് പാടുന്നത് പോലും അവസാനിപ്പിച്ചിരുന്നു.


Click it and Unblock the Notifications











