ദിവ്യ ഭാരതിക്കൊപ്പം പെർഫോം ചെയ്യില്ലെന്ന് ആമിർ; വിട പറഞ്ഞ നടിയും ആമിർ ഖാനും തമ്മിലുണ്ടായ പ്രശ്നം
ബോളിവുഡിൽ വളരെക്കുറച്ച് കാലം നായികയായി തിളങ്ങി അകാലത്തിൽ മരണമടഞ്ഞ നടിയാണ് ദിവ്യ ഭാരതി. 16ാം വയസ്സിൽ അഭിനയം തുടങ്ങിയ ദിവ്യ തന്റെ പത്തൊൻപതാമത്തെ വയസ്സിലാണ് മരിക്കുന്നത്. മുബൈയിലെ ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്നും വീണാണ് 1993 ൽ ദിവ്യ മരിക്കുന്നത്.
വർഷങ്ങൾക്കിപ്പുറവും ഈ മരണത്തിൽ ഒരുപിടി ദുരൂഹതകൾ അവശേഷിക്കുന്നുണ്ട്. ദിവ്യ എങ്ങനെയാണ് മുകളിലത്തെ നിലയിൽ നിന്നും വീണതെന്നതിൽ ഇപ്പോഴും വ്യക്തതക്കുറവുണ്ട്. 1998 ൽ ദിവ്യയുടെ മരണത്തിലെ കേസന്വേഷണം അവസാനിച്ചതാണ്. പക്ഷെ ഈ മരണം ഇന്നും ബോളിവുഡിൽ ഒരു ചോദ്യചിഹ്നമാണ്.

നടി ശ്രീദേവിയുടെ മുഖഭാവങ്ങളും രൂപ സാദൃശ്യവുമുള്ള ദിവ്യ വളരെ പെട്ടന്നാണ് ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടത്. മുൻനിര നായികയായി തിളങ്ങിയ ദിവ്യയെ ചുറ്റിപറ്റി ചെറിയ ചില വിവാദങ്ങളും ഉണ്ടായിരുന്നു. നടൻ ആമിർ ഖാനുമായുള്ള പ്രശ്നമായിരുന്നു ഇതിലൊന്ന്.
1992 ൽ ലണ്ടൻ ടൂറിൽ വെച്ചായിരുന്നു ഈ പ്രശ്നങ്ങൾ. ദിവ്യ ഭാരതിക്കൊപ്പം പരിപാടി അവതരിപ്പിക്കാൻ ആമിർ തയ്യാറായില്ല. ഒടുവിൽ ആമിറിന് പകരം സൽമാൻ ഖാനൊപ്പമാണ് നടി പരിപാടി അവതരിപ്പിച്ചത്. സ്റ്റാർഡസ്റ്റിന് നൽകിയ അഭിമുഖത്തിൽ അന്ന് ദിവ്യ ഇതേപറ്റി സംസാരിച്ചിരുന്നു. ആമിർ ഒരു സീനിയർ എന്നതിലുപരും ഒരു താരമെന്ന രീതിയിലാണ് പെരുമാറുന്നതെന്ന് ദിവ്യ തുറന്നടിച്ചു.
താൻ അവഗണിക്കുന്നതാണ് ആമിറിന്റെ നീരസത്തിന് കാരണമെന്നാണ് സംഘാടകർ പറഞ്ഞത്. പക്ഷെ അത് എന്ത് വ്യത്യാസമാണ് അദ്ദേഹത്തിനുണ്ടാക്കുന്നത്. ഞാൻ എപ്പോഴും ഹലോ സർ എന്ന് പറഞ്ഞാണ് ആമിറിനോട് സംസാരിച്ചിട്ടുള്ളത്. ഞാനദ്ദേഹത്തെ അവഗണിച്ചിട്ടില്ല.

ഈ സംഭവത്തിൽ താൻ വളരെ വിഷമിച്ചു. ബാത്ത് റൂമിലിരുന്ന് മണിക്കൂറുകളോളം കരഞ്ഞു. പക്ഷെ ഞങ്ങൾക്കെല്ലാവർക്കും ഷോയിൽ പണം തന്നതിനാൽ പെർഫോം ചെയ്യണമെന്ന വിവേകം എനിക്കുണ്ടായിരുന്നു. സൽമാനും അദ്ദേഹത്തിന്റെ യഥാർത്ഥ ആത്മാർത്ഥതയ്ക്കും നന്ദി എന്നാണ് അന്ന് ദിവ്യ ഭാരതി അന്ന് പറഞ്ഞത്.


Click it and Unblock the Notifications











