twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പതിമൂന്നാം വയസിൽ രജനികാന്തിന്റെ രണ്ടാനമ്മയായി'; ശ്രീദേവിയല്ലാതെ മറ്റാരും ഇതിനൊന്നും തയ്യാറാകില്ല!

    |

    ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ. ഇന്ത്യൻ സിനിമചരിത്രത്തിൽ ആദ്യമായി ഉയർന്ന പ്രതിഫലം വാങ്ങിയ നടി. ഇന്ത്യൻ സിനിമയുടെ നൂറാം വർഷം കൊണ്ടാടിയപ്പോൾ മികച്ച ജനപ്രിയ നടിക്കുള്ള പുരസ്‌കാരം ലഭിച്ച താരം.

    സ്വന്തം പേര് അന്വർഥമാക്കും വിധം എല്ലാ പ്രേക്ഷകരെയും തന്‍റെ സൗന്ദര്യത്താലും നൃത്തപാടവത്താലും അഭിനയ ചാതുരയാലും വശീകരിച്ചവൾ. ഇന്ത്യൻ സിനിമയുടെ താരസിംഹാസനത്തിലേക്ക് മെല്ലെ നടന്ന് കയറിയ സ്വപ്ന സുന്ദരിയാണ് ശ്രീദേവി.

     'കമന്റിലൂടെ തെറിവിളിക്കുന്നവർ തെറിവിളിച്ചോണ്ടിരിക്കും, ഞാൻ എന്റെ കാര്യം ചെയ്യും'; പരിഹസിക്കുന്നവരോട് സൂരജ്! 'കമന്റിലൂടെ തെറിവിളിക്കുന്നവർ തെറിവിളിച്ചോണ്ടിരിക്കും, ഞാൻ എന്റെ കാര്യം ചെയ്യും'; പരിഹസിക്കുന്നവരോട് സൂരജ്!

    നാലാം വയസിൽ തുടങ്ങിയ ശ്രീദേവിയെന്ന ചലച്ചിത്ര സപര്യ ആകസ്മികമായി അവസാനിച്ചുവെന്ന വാർത്ത ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സിനിമാപ്രേമികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിരുന്നു. ദുഖത്തേക്കാളുപരി... ശ്രീദേവിക്ക് പകരം വെക്കാൻ ഇനിയാര്... എന്ന ചിന്തയാണ് സിനിമാ പ്രേമികളെ ഒന്നാകെ അലട്ടികൊണ്ടിരുന്നത്.

    ദുബായിൽ ഒരു വിവാഹ ചടങ്ങില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കാൻ പോയതായിരുന്നു ശ്രീദേവി. പിന്നീട് ആഘോഷങ്ങൾക്ക് ശേഷം ദുബൈയിലെ ഹോട്ടലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

    മലയാളത്തിൽ ഉൾപ്പെടെ എല്ലാ ദക്ഷിണേന്ത്യൻ സിനിമകളിലും അഭിനയിച്ച് ബോളിവുഡിലെ നായികയായി വർഷങ്ങൾ അടക്കിവാണ അഭിനേത്രിയായിരുന്നു ശ്രീദേവി കപൂർ.

    അങ്ങനൊരു ബന്ധം ഞാനും മഞ്ജുമ്മയും തമ്മിലുണ്ടെങ്കില്‍ തെളിയിക്കണം; പറയുന്നത് ചെയ്യാം, വെല്ലുവിളിയുമായി ഫുക്രുഅങ്ങനൊരു ബന്ധം ഞാനും മഞ്ജുമ്മയും തമ്മിലുണ്ടെങ്കില്‍ തെളിയിക്കണം; പറയുന്നത് ചെയ്യാം, വെല്ലുവിളിയുമായി ഫുക്രു

    പതിമൂന്നാം വയസിൽ രജനികാന്തിന്റെ രണ്ടാനമ്മയായി

    രാജ്യം 2013ൽ പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. അപാര റേഞ്ച് ഉള്ള നടിയായാണ് ശ്രീദേവി അറിയപ്പെട്ടിരുന്നത്. ആ പറഞ്ഞതിൽ ഒട്ടും അതിശയോക്തി ഇല്ലെന്ന് അവരുടെ ചുരുക്കം സിനിമകൾ മാത്രം കണ്ടിട്ടുള്ള ആര്‍ക്കും എളുപ്പത്തിൽ മനസിലാക്കാം.

    ദക്ഷിണേന്ത്യൻ ചിത്രങ്ങളിലൂടെ തുടങ്ങിയ ശ്രീദേവിയുടെ ജൈത്രയാത്രയിൽ എണ്ണം പറഞ്ഞ ചില ചിത്രങ്ങൾ അവർ ചെയ്‌തിരുന്നു.

    പതിനാറ് വയതിനിലെ, സിഗപ്പ് റോജാക്കൾ, വാഴ്വേ മായം, മൂന്നാംപിറൈ അങ്ങനെയങ്ങനെ. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.

    ലേഡി സൂപ്പർസ്റ്റാർ നടി ശ്രീദേവി

    നാലാം വയസില്‍ തുണൈവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ശ്രീദേവി ദേവരാഗം, കുമാര സംഭവം ഉള്‍പ്പെടെയുള്ള 26 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

    1971 പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. രണ്ട് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്.

    1976ല്‍ മുണ്ട്ര് മുടിച്ച് എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം നായികയായി ശ്രീദേവി അഭിനയിക്കുന്നത്. 1983ലെ ഹിമ്മത് വാല ആണ് ആദ്യത്തെ ബോളിവുഡ് ചിത്രം.

    തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിലേക്ക്

    അമ്പത് വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ എണ്ണമറ്റ കാഥാപാത്രങ്ങളെ ആരാധാകര്‍ക്ക് സമ്മാനിച്ച ശ്രീദേവി ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിത സൂപ്പര്‍ സ്റ്റാര്‍ എന്നാണ് അറിയപ്പെട്ടത്. മലയാളത്തിനും ശ്രീദേവി സമ്മാനിച്ചിട്ടുണ്ട് എക്കാലത്തും ഓര്‍ത്തുവെക്കാവുന്ന ചില കഥാപാത്രങ്ങള്‍.

    തുടക്കത്തിൽ ഹിന്ദിയില്‍ ഒരു വാക്കുപോലും സംസാരിക്കാന്‍ ശ്രീദേവിക്ക് അറിയുമായിരുന്നില്ല. പക്ഷെ ശ്രീദേവി കഴിവുകൊണ്ട് ബോളിവുഡും പിടിച്ചടക്കി. വിവിധഭാഷകളിലായി ഇത്രയും പേരെടുത്ത മറ്റൊരു അഭിനേതാവും ഇന്ത്യന്‍ സിനിമയിലില്ല.

    മിസ്റ്റര്‍ ഇന്ത്യയുടെ ചിത്രീകരണ സമയത്താണ് ശ്രീദേവി ബോണി കപൂറുമായി അടുക്കുന്നത്. മോന കപൂറുമായുള്ള ബന്ധം പിരിഞ്ഞതോടെ ബോണിയും ശ്രീദേവിയും വിവാഹിതരായി.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    ഇന്ത്യൻ സിനിമയുടെ സ്വപ്ന സുന്ദരി

    സിനിമയിലെ തുടക്കകാലത്ത് നടൻ രജനികാന്തിന്റെ രണ്ടാനമ്മയായി ശ്രീദേവി അഭിനയിച്ചിരുന്നുവെന്നത് അധികമാർക്കും അറിയാവുന്ന ഒരു വിവരമായിരിക്കില്ല. 1976ല്‍ പുറത്തിറങ്ങിയ മുണ്ട്ര് മുടിച്ച് എന്ന സിനിമയിലായിരുന്നു രജിനകാന്തിന്റെ രണ്ടാനമ്മയായി ശ്രീദേവി അഭിനയിച്ചത്.

    അന്ന് വെറും പതിമൂന്ന് വയസ് മാത്രമായിരുന്നു ശ്രീദേവിയുടെ പ്രായം. എന്നിട്ടും പക്വതയോടെ താരം കഥാപാത്രത്തെ മികച്ചതാക്കി.

    വൃദ്ധനായ വ്യക്തിയുടെ ഇരുപത്തിയഞ്ച് വയസുകാരി ഭാര്യയായിരുന്നു ശ്രീദേവിയുടെ കഥാപാത്രം. ചിത്രത്തിൽ നടൻ കമൽഹാസനും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

    Read more about: sridevi
    English summary
    When Late Actress Sridevi Played Rajnikanth's On Screen Mother At The Age Of 13
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X