'ഒറിജിനൽ സൗന്ദര്യമല്ല എല്ലാം പ്ലാസ്റ്റിക്ക് സർജറിയാണ്, കാശുണ്ടല്ലോ'; 'വായടച്ച് വീട്ടിലിരിക്കു'വെന്ന് ശ്രീദേവി!

നടി ശ്രീദേവി സിനിമാ ലോകത്തോട് വിടപറഞ്ഞിട്ട് നാല് വർഷമായെങ്കിലും ആരാധകരും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം അവരെ ഓർത്തെടുക്കുന്നത് ഏറെ സ്നേഹത്തോടെയാണ്.

ശ്രീദേവിയുടെ സാന്നിധ്യം ഇന്ന് ഈ ലോകത്തില്ലയെന്നതു വിശ്വസിക്കാൻ പ്രയാസമാണെന്നാണ് അവരോട് അടുത്ത് നിന്നിരുന്ന പലരും പറയുന്നത്. ശ്രീദേവിയുടെ മരണ ശേഷമാണ് മകൾ ജാൻവി കപൂർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 'ശ്രീദേവി മരിക്കുന്ന സമയത്ത് ഞങ്ങൾ ദുബായിയിലായിരുന്നു.'

'അവരുടെ വേർപാട് എന്നിലുണ്ടാക്കിയ ആഘാതം വളരെ വലുതാണ്. ആ സമയത്ത് എനിക്ക് പുകവലിയ്ക്കാൻ തോന്നിയിരുന്നു. പക്ഷെ ഞാൻ ചെയ്തില്ല. കാരണം ശ്രീദേവി എന്നോട് പറഞ്ഞിട്ടുണ്ട് അവളെ ഒരുപാട് ഇഷ്ടാമാണെങ്കിൽ അങ്ങനെ ചെയ്യരുതെന്ന്.'

'അത് മനസിൽ ഓർമ്മ വന്നതിന് ശേഷം എനിക്ക് പുകവലിയ്ക്കാൻ തോന്നിയിട്ടില്ലെന്നാണ്' ശ്രീദേവിയുടെ വേർപാടിന് ശേഷം സംസാരിക്കവെ ബോണി കപൂർ പറഞ്ഞത്. ശ്രീദേവിയുടെ സൗന്ദര്യത്തേയും കഴിവിനേയും മറികടക്കാൻ ആർക്കും സാധിക്കില്ല.

ഒറിജിനൽ സൗന്ദര്യമല്ല ഇതൊക്കെ പ്ലാസ്റ്റിക്ക് സർജറിയാണ്

അത്രത്തോളം എല്ലാം ഒത്തുചേർന്ന നായികയായിരുന്നു ശ്രീദേവി. ബോളിവുഡിലെ ലേഡി സൂപ്പർസ്റ്റാറെന്ന് ഒരു കാലത്ത് ശ്രീദേവി അറിയപ്പെട്ടതും ഇതേ കാരണം കൊണ്ടാണ്. മരിക്കുമ്പോൾ അമ്പത്തിനാല് വയസായിരുന്നു ശ്രീദേവിയുടെ പ്രായം. പക്ഷെ ആ പ്രായത്തിലുള്ള മറ്റ് നടിമാരെക്കാൾ‌ കാഴ്ചയിൽ ചെറുപ്പമായിരുന്നു ശ്രീദേവി.

താരം പരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോഴും അഭിമുഖങ്ങൾ നൽകാൻ എത്തുമ്പോഴും അതിനാൽ തന്നെ ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന ചോദ്യം ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്നാണ്.

കാശുണ്ടല്ലോ

വയസ് അമ്പത് പിന്നിട്ടിട്ടും ശ്രീദേവിയുടെ സൗന്ദര്യത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. അതിനാൽ തന്നെ ശ്രീദേവി പ്ലാസ്റ്റിക്ക് സർജറിയിലൂടെയാണ് സൗന്ദര്യം നിലനിർത്തുന്നതെന്ന് അക്കാലത്ത് ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

ചെറുപ്പമായിരിക്കാന്‍ താരം ഇഞ്ചക്ഷൻ എടുക്കാറുണ്ടെന്നും ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. തന്റെ ചിന്തകളില്‍ പോലും അങ്ങനെയില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തികച്ചും വാസ്തവിരുദ്ധമാണെന്നുമാണെന്നും പിന്നീടൊരിക്കൽ ശ്രീദേവി പറഞ്ഞിരുന്നു.

വായടച്ച് വീട്ടിലിരിക്കു

ഇപ്പോഴിത പ്ലാസ്റ്റിക്ക് സർജറിയുമായി ബന്ധപ്പെട്ട റൂമറുകളിൽ ശ്രീദേവി ഒരിക്കൽ പ്രതികരിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

'ഞാൻ പ്ലാസ്റ്റിക്ക് സർജറി ചെയ്തിട്ടില്ല. ഇതൊക്കെ പറയുന്ന ആളുകളോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം... വിമർശിക്കുന്നതിന് പകരം എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്ന് വരാത്തത്.'

'നിങ്ങളുടെ വായ സിപ്പ് ചെയ്ത് വെക്കൂ. അപ്പോൾ നിങ്ങളുടെ രൂപത്തിൽ മാത്രമല്ല നിങ്ങളുടെ മനോഭാവത്തിലും പ്രകടമായ മാറ്റം ഉണ്ടാകും. നിങ്ങൾ ഒരു മടിയനാണെങ്കിൽ ടിവിയിൽ വശംവദരാണെങ്കിൽ നിങ്ങൾക്ക് സൗന്ദര്യവർധക ശസ്‌ത്രക്രിയക്ക് വിധേയമാകേണ്ടി വരും.'

ഏറ്റവും സന്തോഷകരമായ ഘട്ടത്തിലാണ്

'യഥാർത്ഥത്തിൽ ഞാൻ പണ്ടുമുതലെ ഇങ്ങനെ തന്നെയാണ് ഇരിക്കുന്നത്. ചിലർക്ക് ഇപ്പോഴത് പുതിയ കാര്യമായി തോന്നുന്നുവെന്ന് മാത്രം. കാരണം ഞാൻ ഈയിടെ പതിവായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങി എന്നതാണ്. നിങ്ങളുടെ മാനസികാവസ്ഥ നിങ്ങളുടെ മുഖത്ത് പ്രതിഫലിക്കും എന്നാണല്ലോ.'

'ഞാൻ ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടത്തിലാണ്. ഞാൻ ചിട്ടയായ ജീവിതം പാലിക്കുന്നു. ജങ്ക് ഫുഡ്, വറുത്ത സാധനങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ കഴിക്കാറില്ല.'

മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി നടത്തി

'ഏറ്റവും പ്രധാനമായി ഞാൻ ചെറിയ കാര്യങ്ങളിൽ ആകുലപ്പെടുന്നില്ല. അതെല്ലാം കൊണ്ടാകാം എന്നിൽ മാറ്റങ്ങൾ വരാത്തത്' ശ്രീദേവി ഇത്തരത്തിൽ വിശദീകരണം നൽകിയെങ്കിലും പിന്നീടും ശ്രീദേവി സൗന്ദര്യത്തിന് വേണ്ടി പലതും പരീക്ഷിച്ചതായി റിപ്പര്‍ട്ടുകള്‍ വന്നിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി നടത്തി നടി അത് ശരിയാക്കിയെന്നാണ് മുമ്പൊരു റിപ്പോര്‍ട്ട് വന്നത്.

29ഓളം പ്ലാസ്റ്റിക് സര്‍ജറികള്‍ ശ്രീദേവി നടത്തിയതായും മറ്റ് ചില വിവരങ്ങളുണ്ട്. ഇതെല്ലാം സൗന്ദര്യം കൂട്ടുക എന്ന ലക്ഷ്യത്തോട് കൂടി നടി ചെയ്തതായിരുന്നുവെന്നാണ് അന്ന് പ്രചരിച്ചത്. മാത്രമല്ല പെട്ടെന്നുള്ള നടിയുടെ മരണത്തിന് കാരണം ഇത്തരം ചികിത്സാരീതികളാണെന്നും മുമ്പ് ആരോപണം ഉയര്‍ന്നിരുന്നു.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X