Don't Miss!
- News
Video: വെള്ളമടിച്ച് കോൺതെറ്റിയ യുവാവിനെ പോലീസ് പൊക്കി ജയിലിലിട്ടു; പാട്ടുകേട്ട് ബോളിവുഡിലേക്ക് ക്ഷണം
- Automobiles
കാറുകള്‍ മോഡിഫൈ ചെയ്ത് 'കുട്ടപ്പനാക്കിയ' ഇന്ത്യന്‍ സെലിബ്രിറ്റികള്‍; ധോണി മുതല്‍ ദുല്‍ഖര്‍ വരെ
- Technology
അധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾ
- Finance
1 വർഷത്തിന് ശേഷം 3 ലക്ഷം രൂപ ആവശ്യമുണ്ടോ? നിങ്ങൾക്ക് പറ്റിയ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Lifestyle
സരസ്വതീദേവി ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട ദിനം; വസന്ത പഞ്ചമി ആരാധനയും ശുഭമുഹൂര്‍ത്തവും
- Sports
അര്ജുന് ഇല്ലാത്ത ഒരു ഭാഗ്യം എനിക്കുണ്ട്! സര്‍ഫറാസ് പറഞ്ഞ് വെളിപ്പെടുത്തി പിതാവ്
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
താര റാണി പതറിയത് അമ്മ വേഷം ചെയ്ത നടിക്ക് മുന്നിൽ; അസൂയ തോന്നിയ ശ്രീദേവി ചെയ്തത്
ഇന്ത്യൻ സിനിമയിൽ ഒരിക്കലും മറക്കാനാവാത്ത നടിയാണ് ശ്രീദേവി. ബോളിവുഡിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ആയാണ് ശ്രീദേവി സിനിമാ ലോകത്ത് അറിയപ്പെടുന്നത്. അഭിനയ മികവും താരമൂല്യവും ഒരു പോലെ ലഭിച്ച ശ്രീദേവിക്ക് ഒരേ സമയം ഒരു താര റാണി ആവാനും മികച്ച നടി ആവാനും കഴിഞ്ഞു.

അഭിനയ മികവും വശ്യമായ സൗന്ദര്യവും കൊണ്ട് ശ്രീദേവി ബിഗ് സ്ക്രീനിൽ സൃഷിച്ച തരംഗം സൃഷ്ടിച്ച ശ്രീദേവിക്ക് ശേഷം ശേഷം ഇതുപോലെ ഒരു കരിയർ ഗ്രാഫുള്ള നടി ബോളിവുഡിലോ തെന്നിന്ത്യൻ സിനിമയിലോ വന്നിട്ടില്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
ദീപിക, ആലിയ തുടങ്ങിയ നടിമാർ ഉണ്ടെങ്കിലും ശ്രീദേവി ചെയ്തത്രയും വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഇവർക്കാർക്കും കഴിഞ്ഞിട്ടില്ല. റൊമാൻസ്, കോമഡി, ആക്ഷൻ തുടങ്ങി എല്ലാത്തരത്തിലുമുള്ള കഥാപാത്രങ്ങളെ ശ്രീദേവി അവതരിപ്പിച്ചു.

ഹിന്ദി സിനിമയിലെ താര റാണി ആയപ്പോഴും നല്ല കഥകൾ വന്നാൽ തെന്നിന്ത്യൻ ഭാഷകളിലേക്ക് ശ്രീദേവി എത്തി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ശ്രീദേവി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
തെന്നിന്ത്യൻ സിനിമകളിൽ പേരെടുത്ത ശേഷമാണ് ശ്രീദേവി ഹിന്ദി സിനിമാ രംഗത്തേക്ക് കടക്കുന്നത്. കരിയറിൽ തിരക്കേറിയപ്പോൾ ഹിന്ദി സിനിമകളിലാണ് നടി കൂടുതൽ ശ്രദ്ധ ചെലുത്തിയത്. ചാന്ദ്നി, ലമ്ഹേ, മിസ്റ്റർ ഇന്ത്യ തുടങ്ങിയവ നടിയുടെ സൂപ്പർ ഹിറ്റ് സിനിമകളിൽ ചിലത് മാത്രമാണ്.

കൊമേഴ്ഷ്യൽ സിനിമകളിലെ നായിക ആയിരുന്നെങ്കിലും ചില ചട്ടങ്ങൾ ശ്രീദേവിക്ക് എപ്പോഴും ഉണ്ടായിരുന്നു. ഒരു സിനിമയിലും ചുംബന രംഗത്തിൽ അഭിനയിക്കില്ല എന്നതായിരുന്നു ഇതിലൊന്ന്. അവസാന സിനിമ വരെയും ശ്രീദേവി ഇതിൽ മാറ്റം വരുത്തിയില്ല.
കരിയറിൽ തിളങ്ങുമ്പോഴും ശ്രീദേവിയുടെ വ്യക്തി ജീവിതം വിവാദ കലുഷിതമായിരുന്നു. നടിയുടെ പ്രണയവും വിവാഹവുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പുറമെ അന്നത്തെ നടിമാരുമായി ശ്രീദേവിക്കുണ്ടായിരുന്ന മത്സരം ആയിരുന്നു ഇതിലൊന്ന്.

മാധുരി ദീക്ഷിത് ഉൾപ്പെടെയുള്ള നടിമാർ തിളങ്ങി നിൽക്കുമ്പോഴാണ് ശ്രീദേവിയും കരിയറിൽ സജീവമായിരുന്നത്. എന്നാൽ ശ്രീദേവി ഒരു സിനിമയിൽ മത്സരിച്ചത് മുൻനിര നായികമാരുമായല്ല. തന്റെ അമ്മയായി അഭിനയിച്ച റീമ ലഗൂ എന്ന പ്രമുഖ നടിയുമായാണ്. മഹേഷ് ഭട്ട് സംവിധാനം ചെയ്ത ഗുംര എന്ന സിനിമയിൽ ആയിരുന്നു ഇത്.
സഞ്ജയ് ദത്ത് ആയിരുന്നു സിനിമയിലെ നായകൻ. സിനിമയിൽ സുപ്രധാന കഥാപാത്രത്തെ ആണ് റീമ ലഗു അവതരിപ്പിച്ചത്. മികച്ച പ്രകടനവും കാഴ്ച വെച്ചു. റീമയുടെ പ്രകടനം കണ്ട ശ്രീദേവി തന്നെ കവച്ച് വെക്കുന്ന പ്രകടനമാണിതെന്ന് മനസ്സിലാക്കി.

ഇതോടെ റീമയുടെ സീനുകൾ കട്ട് ചെയ്യണമെന്ന് ശ്രീദേവി ആവശ്യപ്പെട്ടത്ര. അന്നത്തെ സൂപ്പർ താരമായതിനാൽ ശ്രീദേവി പറഞ്ഞത് അണിയറ പ്രവർത്തകർക്ക് അനുസരിക്കേണ്ടി വന്നു. റീമ സംഭവം അറിഞ്ഞെങ്കിലും പ്രതികരിക്കാൻ പോയില്ല.
2017 ൽ തന്റെ 57ാം വയസ്സിൽ റീമ മരിക്കുകയും ചെയ്തു. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. രണ്ട് നടിമാരും ചെയ്ത് വെച്ച സിനിമകളിലൂടെ ഇന്നും പ്രേക്ഷക മനസ്സിൽ നില നിൽക്കുന്നു. ഹിന്ദി സിനിമകൾക്ക് പുറമെ മറാത്തി സിനിമയിലും ശക്തമായ സാന്നിധ്യം റീമ ലഗു അറിയിച്ചിട്ടുണ്ട്.
-
രേവതി ഡിപ്രഷനിൽ ആയിരുന്നു, കുഞ്ഞ് എങ്ങനെ പിറന്നാലെന്താണ്? അതിൽ ഒരു തെറ്റുമില്ല; കുട്ടി പത്മിനി
-
നിറം സിനിമയ്ക്ക് ആദ്യ ദിവസങ്ങളിൽ തിയേറ്ററിൽ വലിയ കൂവലായിരുന്നു, അതിന് കാരണമിതായിരുന്നു; കമൽ പറയുന്നു
-
ഇതിപ്പോ അങ്ങ് കഴിയും! വീട്ടില്‍ പോകാം; അച്ഛന്റെ അവസാന വാക്കുകള്‍ ഓര്‍ത്ത് വിതുമ്പി കിഷോര്‍