​'ഗർഭിണിയാണെന്ന് പറഞ്ഞില്ല; ഐശ്വര്യ പുകവലിച്ചിരുന്നെങ്കിൽ എന്തായേനെ'; രക്ഷക്കെത്തിയത് ബച്ചൻ

ഇരുവർ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ഐശ്വര്യ റായ്ക്ക് പിന്നീട് കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ആദ്യ സിനിമയ്ക്ക് മുന്നേ തന്നെ ഐശ്വര്യ റായ് താരമായിരുന്നു. സൗന്ദര്യ മത്സരങ്ങളിലൂടെ പേരെടുത്ത ഐശ്വര്യ 1994 ൽ മിസ് വേൾഡ് പട്ടവും ചൂടി. ഇന്ത്യയുടെ ഐക്കണിക് മുഖമായി ഐശ്വര്യ പിന്നീട് മാറി. മോ‍ഡലിം​ഗിലെ താര റാണിയായ ഐശ്വര്യയുടെ സിനിമാ കരിയർ പലപ്പോഴും ഉയർച്ച താഴ്ചകൾ നേരിട്ടതായിരുന്നു. ഇന്ത്യൻ സിനിമയൊന്നാകെ അറിയപ്പെടുന്ന ഹിന്ദി സിനിമകളിലാണ് കൂടുതൽ അഭിനയിച്ചത്.

അഭിനയ മികവിനപ്പുറം സൗന്ദര്യം കൊണ്ടാണ് ഐശ്വര്യ പേരെടുത്തതെന്ന് സിനിമാ നിരീക്ഷകർ അഭിപ്രായപ്പെടാറുണ്ട്. തുടക്ക കാലത്ത് ചെയ്ത പല സിനിമകളിലും നടി ഓവർ ആക്ടിം​ഗ് ആണെന്ന വിമർശനം വന്നു. എന്നാൽ മികച്ച സംവിധായകരുടെയടുത്തെത്തുമ്പോൾ അഭിനയ മികവ് പുറത്തെടുക്കാനും നടിക്ക് കഴിഞ്ഞു. ദേവദാസ്, ​ഗുസാരിഷ്, താൽ, പൊന്നിയിൻ സെൽവൻ, രാവണൻ തുടങ്ങിയ സിനിമകൾ ഇതിനുദാഹരണമാണ്. സിനിമകളുടെ വിജയ പരാജയങ്ങൾക്കപ്പുറത്താണ് ഐശ്വര്യയുടെ താരമൂല്യം. നടിയുടെ കണ്ണഞ്ചിക്കുന്ന സൗന്ദര്യം തന്നെയാണ് ഇതിന് പ്രധാന കാരണം.

Aishwarya Rai

കരിയറിൽ ഐശ്വര്യക്ക് നഷ്ടമായ സിനിമയാണ് 2012 ൽ പുറത്തിറങ്ങിയ ഹീറോയിൻ. മധുർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത സിനിമയിൽ നായികയായത് കരീന കപൂറാണ്. ഫാഷൻ എന്ന സിനിമയിലൂടെ പ്രിയങ്ക ചോപ്ര, കങ്കണ റണാവത്ത് എന്നിവർക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത സംവിധായകനാണ് മധുർ ഭണ്ഡാർക്കർ. ഫാഷൻ എന്ന സിനിമ അന്ന് ബോളിവുഡിൽ വൻ ചർച്ചയായിരുന്നു.

അതിനാൽ തന്നെ ഇദ്ദേഹത്തിന്റെ ഹീറോയിൻ എന്ന സിനിമയിൽ അഭിനയിക്കണമെന്ന് ഐശ്വര്യക്ക് വലിയ ആ​ഗ്രഹമുണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കാൻ ഇദ്ദേഹവുമായി ഐശ്വര്യ ധാരണയിലായിരുന്നത്രെ. എന്നാൽ ഇതിനിടെയാണ് ഐശ്വര്യ ​ഗർഭിണിയാവുന്നത്. ഐശ്വര്യ ഇക്കാര്യം സംവിധായകനെ അറിയിച്ചുമില്ല. റിപ്പോർട്ടുകൾ പ്രകാരം മാധ്യമങ്ങളിൽ നിന്നാണ് മധുർ ഭണ്ഡാർക്കർ ഇക്കാര്യം അറിഞ്ഞത്.

Aishwarya Rai

ഇതിൽ സംവിധായകന് നീരസം തോന്നുകയും ചെയ്തത്രെ. സിനിമയിൽ പുകവലിക്കുന്ന രം​ഗങ്ങളും മറ്റുമുണ്ട്. ഡാൻസ് നമ്പറുകളും മെയ് വഴക്കം വേണ്ട സീനുകളുമുണ്ട്. ഐശ്വര്യയുടെ കുഞ്ഞിന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ തന്നെയത് മാനസികമായി ബാധിച്ചേനെ എന്നായിരുന്നത്രെ മധുർ ഭണ്ഡാർക്കർ അന്ന് പറഞ്ഞത്. ഐശ്വര്യ ഇത് തന്നിൽ നിന്ന് മറച്ചു വെച്ചെന്നും അന്ന് സംവിധായകൻ തുറന്നടിച്ചു.

വിവരമറിഞ്ഞ് എട്ട് ദിവസത്തോളം തനിക്ക് ഓഫീസിൽ പോവാൻ പറ്റാതായി. ഈ സിനിമയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു. പൊടുന്നെനെയുള്ള മാറ്റം അവരെയാണ് ബാധിച്ചത്. ​ഗർഭിണിയാണെന്ന വിവരമറിയാതെ ഷൂട്ട് തുടങ്ങിയിരുന്നെങ്കിൽ സിനിമയെ അതിൽ കൂടുതൽ ബാധിച്ചേനെ. 65 ദിവസത്തെ ഷൂട്ടിം​ഗാണുണ്ടായിരുന്നത്. അപ്പോഴേക്കും നടി ആറോ ഏഴോ മാസം ​ഗർഭിണിയാവുമായിരുന്നെന്നും അന്ന് സംവിധായകൻ ചൂണ്ടിക്കാട്ടി.

ഇത് വലിയ തോതിൽ ചർച്ചയാവുകയും ഐശ്വര്യക്കെതിരെ വിമർശനങ്ങൾ വരുകയും ചെയ്തു. ഇതോടെ ഐശ്വര്യയെ പിന്തുണച്ച് ഭർൃപിതാവ് അമിതാഭ് ബച്ചൻ രം​ഗത്തെത്തി. ഒരു നടി ​ഗർഭിണി ആവരുതെന്ന് ഒരു കരാറും ഇല്ലെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. ഐശ്വര്യക്ക് പകരമാണ് ഹീറോയിനിൽ കരീന നായികയായത്. സിനിമയിൽ കരീന തകർത്തഭിനയിച്ചു.

പക്ഷെ ഹീറോയിൻ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. കരീന ഏറെ പ്രതീക്ഷ വെച്ചിരുന്ന സിനിമയായിരുന്നു ഇത്. സൂപ്പർ സ്റ്റാർ സിനിമകൾക്ക് മാത്രം കൈ കൊടുക്കുന്ന നടി ഹീറോയിനിലൂടെ ഒരു പരീക്ഷണത്തിന് തയ്യാറായതും ഇതുകൊണ്ടായിരുന്നു. സിനിമ പരാജയപ്പെട്ടെങ്കിലും കരീനയുടെ പ്രകടനം ശ്രദ്ധ നേടി.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X